
ഫുട്ബോൾ മത്സരത്തിനിടെ സുരക്ഷാ ജീവനക്കാരെ ആക്രമിച്ച സംഭവം ; ജയിലിലായ ഈജിപ്ഷ്യൻ താരങ്ങൾക്ക് മാപ്പ് നൽകി യുഎഇ പ്രസിഡൻ്റ്
യുഎഇയിൽ നടന്ന ഫുട്ബോൾ മത്സരത്തിനിടെ സുരക്ഷാ ജീവനക്കാരനെ ആക്രമിച്ചതിന് ജയിലിലായ മൂന്ന് ഈജിപ്ഷ്യൻ കളിക്കാർക്ക് മാപ്പ് നൽകി. യുഎഇ പ്രസിഡന്റാണ് ഇത് സംബന്ധിച്ച ഉത്തരവിട്ടത്. യുഎഇയും ഈജിപ്തും തമ്മിലുള്ള സാഹോദര്യ ബന്ധം കണക്കിലെടുത്താണ് തീരുമാനമെന്ന് അധികൃതർ അറിയിച്ചു. ഈജിപ്ഷ്യൻ ക്ലബ്ബിന്റെ ഭാഗമായി യുഎഇയിൽ മത്സരത്തിനെത്തിയ മൂന്ന് പേർക്ക് ഒരു മാസം ജയിൽ ശിക്ഷയും രണ്ട് ലക്ഷം ദിർഹം പിഴയുമാണ് വിധിച്ചത്. ഒക്ടോബർ 20നാണ് ഈജിപിഷ്യൻ സൂപ്പർ കപ്പിന്റെ സെമി ഫൈനൽ മത്സരം നടന്നത്. അന്നുണ്ടായ അനിഷ്ട സംഭവങ്ങളെ…