
സുരക്ഷാ പരിശോധനയ്ക്ക് നേരിട്ടിറങ്ങി കുവൈത്ത് ആഭ്യന്തരമന്ത്രി
അൽ ഷാബ് മേഖലയിൽ കുവൈത്ത് ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര-പ്രതിരോധ മന്ത്രിയുമായ ശൈഖ് ഫഹദ് യൂസുഫ് സൗദ് അസ്സബാഹ് ഫീൽഡ് പരിശോധനക്ക് നേരിട്ട് നേതൃത്വം നൽകി. പിടികിട്ടാപ്പുള്ളിയായ എട്ടുപേരെ അറസ്റ്റ് ചെയ്തു. താമസ നിയമം ലംഘിച്ച ഒരാളും തിരിച്ചറിയൽ രേഖ കൈവശം വെക്കാത്ത രണ്ടുപേരെയും കസ്റ്റഡിയിലെടുത്തു. 1324 ഗതാഗത നിയമലംഘനങ്ങൾ രേഖപ്പെടുത്തി. ഒരാളുടെ പക്കൽനിന്ന് മദ്യവും മയക്കുമരുന്നും കണ്ടെടുത്തു. പിടിയിലായവരെ നിയമനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പിന് കൈമാറി. വരും ദിവസങ്ങളിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പരിശോധനയുണ്ടാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി….