
പാർലമെന്റ് അതിക്രമം: മുഖ്യസൂത്രധാരൻ ലളിത് ഝാ അറസ്റ്റിൽ; സ്റ്റേഷനിലെത്തി കീഴടങ്ങി
പാർലമെന്റിനുള്ളിൽ അക്രമം നടത്തിയ കേസിലെ മുഖ്യസൂത്രധാരൻ പിടിയിൽ. ബിഹാർ സ്വദേശി ലളിത് ഝാ എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. ഇയാൾ കർത്തവ്യപഥ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ലളിതിനെ ഡൽഹിയിൽനിന്ന് 125 കി.മീ അകലെ നീംറാന എന്ന സ്ഥലത്താണ് അവസാനം കണ്ടതെന്ന് ഡൽഹി പൊലീസ് അറിയിച്ചിരുന്നു. ലളിത് ഝായുടെ നിർദേശ പ്രകാരമാണ് പാർലമെന്റ് ആക്രമണത്തിന്റെ 22-ാം വാർഷികദിനമായ ഡിസംബർ 13ന് അക്രമം നടത്താൻ തീരുമാനിച്ചതെന്നാണു പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. പാർലമെന്റിനു പുറത്ത് പുകക്കുറ്റി തുറന്നു പ്രതിഷേധിക്കുന്നതിന്റെ ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ…