
ഇസ്രയേൽ-ഹമാസ് സംഘർഷം: ഡൽഹിയിൽ പ്രതിഷേധം ഉണ്ടായേക്കാമെന്നാണ് മുന്നറിയിപ്പ്
ഇസ്രയേൽ – ഹമാസ് സംഘർഷം അയവില്ലാതെ തുടരുന്നതിനിടെ, ഡൽഹിയിലും സുരക്ഷാ മുന്നറിയിപ്പ്. വെള്ളിയാഴ്ച പ്രാർഥനയ്ക്കിടെ തലസ്ഥാന നഗരിയിൽ പലസ്തീൻ അനുകൂലികളുടെ പ്രതിഷേധം ഉണ്ടായേക്കാമെന്നാണ് മുന്നറിയിപ്പ്. ഈ സാഹചര്യത്തിൽ ഡൽഹിയിലെ നിരത്തുകളിൽ പൊലീസിന്റെ സായുധ സംഘത്തെ നിരീക്ഷണത്തിനായി നിയോഗിച്ചു. ജൂത മത കേന്ദ്രങ്ങളിലും ഇസ്രയേൽ എംബസിക്കു പുറത്തും സുരക്ഷ ശക്തമാക്കി. ബ്രിട്ടൻ, യുഎസ്എ, ഫ്രാൻസ്, ജർമനി തുടങ്ങിയ രാജ്യങ്ങളിലും പലസ്തീൻ അനുകൂല പ്രതിഷേധങ്ങൾക്കു സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്ന് സുരക്ഷ വർധിപ്പിച്ചിരുന്നു. ഇസ്രയേൽ – ഹമാസ് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഈ…