എറണാകുളം ഉറപ്പിച്ച് സിറ്റിങ് എംപി ഹൈബി ഈഡൻ

എറണാകുളം ലോക്സഭാ മണ്ഡലത്തില്‍ ഹൈബി ഈഡന്റെ ഭൂരിപക്ഷം ഒരു ലക്ഷം കടന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കനുസരിച്ച് ഹൈബിയുടെ ഭൂരിപക്ഷം 1,15,091 ആയി. ഹൈബി ഇതുവരെ നേടിയത് 2,32,152 വോട്ടുകൾ. എതിർ സ്ഥാനാർഥി ഇടതുപക്ഷത്തിന്റെ കെ.ജെ.ഷൈനിന്റെ വോട്ടും ഒരു ലക്ഷം കടന്നു – 1,17,061.  മൂന്നാം സ്ഥാനത്തുള്ള എൻഡിഎയുടെ ഡോ.കെ.എസ്.രാധാകൃഷ്ണൻ ഇതുവരെ നേടിയത് 77,530 വോട്ടുകളും ട്വന്റി 20യുടെ ആന്റണി ജൂഡിക്ക് ലഭിച്ചിട്ടുള്ളത് 19,414 വോട്ടുകളുമാണ്.

Read More