രാഹുൽ മാങ്കൂട്ടത്തിലിന്റെ വിജയം പാലക്കാടിന്റെ രാഷ്ട്രീയ മതേതരത്വ വിജയം; ബിജെപിയെ പാലക്കാട് നിന്നും മാറ്റാൻ ജനം തീരുമാനിച്ച് കഴിഞ്ഞു: ഷാഫി പറമ്പിൽ 

യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന്റെ വിജയം പാലക്കാടിന്റെ രാഷ്ട്രീയ മതേതരത്വ വിജയമാണെന്ന് ഷാഫി പറമ്പിൽ എംപി. ടിവിയിലെ കൊടുങ്കാറ്റല്ല വോട്ടെണ്ണുന്ന 23ന് കാണുകയെന്ന് നേരത്തെ പറഞ്ഞിരുന്നു. അത് ശരിയെന്ന് തെളിഞ്ഞുവെന്ന് രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം മാധ്യമങ്ങളെ കണ്ട ഷാഫി പ്രതികരിച്ചു. ബിജെപിയെ പാലക്കാട് നിന്നും മാറ്റാൻ ജനം തീരുമാനിച്ച് കഴിഞ്ഞു. പാലക്കാട് ബിജെപി മുന്നണി (സിപിഎം ബിജെപി) പരാജയപ്പെട്ടുവെന്നാണ് പറയണ്ടത്. വടകരയിലെ കാഫിർ വിവാദവും, പാലക്കാട്ടെ പത്ര പരസ്യവിവാദവും ഓർക്കണം. സിപിഎം വർഗീയത പറയുന്നത് നിർത്തണം. തെരഞ്ഞെടുപ്പ് എല്ലാം…

Read More

‘ഭരണഘടനാ ആമുഖത്തിൽ നിന്ന് മതേതരത്വവും, സോഷ്യലിസവും പുറത്ത്’ ; റിപ്പബ്ലിക് ദിനത്തിൽ വിവാദ പോസ്റ്റുമായി കേന്ദ്ര സർക്കാർ

റിപബ്ലിക് ദിനത്തിൽ വിവാദ നടപടിയുമായി കേന്ദ്ര സർക്കാർ. സെക്യുലർ, സോഷ്യലിസ്റ്റ് എന്നീ വാക്കുകൾ ഒഴിവാക്കിയുള്ള ഭരണഘടനാ ആമുഖം പങ്കുവച്ചിരിക്കുകയാണ് കേന്ദ്രം. ഇന്ത്യയുടെ യഥാർത്ഥ ഭരണഘടനാ ആമുഖം എന്നു പറഞ്ഞാണ് ഇതു സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. ഇന്ത്യയുടെ 75-ാം റിപബ്ലിക് ദിനം ആഘോഷിക്കുന്ന വേളയിൽ നമ്മുടെ ഭരണഘടനയുടെ യഥാർത്ഥ ആമുഖം പുനഃപരിശോധിക്കാമെന്ന അടിക്കുറിപ്പുമായാണ് വിവാദ പോസ്റ്റ്. ഈ മൗലികതത്വങ്ങൾ പുതിയ ഇന്ത്യയിൽ എങ്ങനെ പ്രതിധ്വനിക്കുന്നു? കാലങ്ങളിലൂടെയൊരു യാത്ര നടത്താം, വേരുകളിൽ ഉറച്ചുനിന്നുകൊണ്ടു തന്നെ രാജ്യം എങ്ങനെ പരിണാമങ്ങളിലൂടെ…

Read More

‘കോൺഗ്രസിന്റേത് രാഷ്ട്രീയ പാപ്പരത്തം, മതനിരപേക്ഷത വാക്കുകളിൽ മാത്രം’; രൂക്ഷവിമർശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ

രാമ​ക്ഷേത്ര ഉ​ദ്ഘാടന ചടങ്ങിൽ പങ്കെടുക്കുന്ന വിഷയത്തിൽ കോൺ​ഗ്രസിനെതിരെ വിമർശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി​ഗോവിന്ദൻ. കോൺഗ്രസിന്റേത് രാഷ്ട്രീയ പാപ്പരത്തം വ്യക്തമാകുന്ന സമീപനമാണെന്ന് എംവി ​ഗോവിന്ദൻ വിമർശിച്ചു. വിശ്വാസം ജനാധിപത്യപരമായ അവകാശമാണെന്ന് പറഞ്ഞ അദ്ദേഹം അയോധ്യയിൽ നടപ്പാകുന്നത് സംഘപരിവാർ അജണ്ടയാണെന്നും കൂട്ടിച്ചേർത്തു. വിശ്വാസത്തെ രാഷ്ട്രീയ ആവശ്യത്തിന് ഉപയോഗിക്കുകയാണ് ചെയ്യുന്നത്. പണി പൂർത്തിയാവുന്നതിന് മുന്നേ ഉദ്ഘാടനം നടത്തുന്നു.ലക്ഷ്യം വർഗ്ഗീയ ധ്രുവീകരണമാണെന്നും ​ഗോവിന്ദൻ വിമർശിച്ചു. സിപിഐഎം ജനറൽ സെക്രട്ടറി ക്ഷണം കിട്ടിയ ഉടൻ അത് നിരസിച്ചു. മതനിരപേക്ഷത പറയുന്ന കോൺഗ്രസിന് എന്ത്…

Read More