‘ഏകീകൃത സിവിൽ കോഡ് നടപ്പാക്കേണ്ടത് കടമ, ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നയത്തിനായി രാജ്യം മുന്നോട്ട് വരണം’; മോദി

രാജ്യത്തെ മതത്തിന്റെ പേരിൽ വിഭജിക്കുന്ന നിയമങ്ങൾക്ക് ആധുനിക സമൂഹത്തിൽ സ്ഥാനമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നിലവിലെ, സിവിൽ കോഡ് വിവേചനപരമാണെന്ന് രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങൾക്ക് തോന്നുന്നു. അതിനാൽ, ഏകീകൃത സിവിൽ കോഡ് നടപ്പാക്കേണ്ടത് നമ്മുടെ കടമയാണെന്നും സ്വാതന്ത്ര്യദിനത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. ഏകീകൃത സിവിൽ കോഡുമായി ബന്ധപ്പെട്ട് നിരവധി ചർച്ചകൾ സുപ്രീംകോടതി നടത്തിയിട്ടുണ്ട്. ഇതേ വിഷയത്തിൽ ഉത്തരവുകളും പുറപ്പെടുവിച്ചിട്ടുണ്ട്. രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങൾക്ക് നിലവിലെ സിവിൽ കോഡ് വിവേചനപരമാണെന്ന് തോന്നുന്നു. ഭരണഘടനാ നിർമാതാക്കളുടെ…

Read More