സിസേറിയനിലൂടെ ജന്മംനല്‍കിയത് പകര്‍ത്തി വാട്‌സാപ്പില്‍ പങ്കുവെച്ചു; ഡോക്ടര്‍ക്കെതിരായ കേസ് റദ്ദാക്കാനാകില്ലെന്ന് കോടതി

യുവതി മൂന്നുകുട്ടികള്‍ക്ക് സിസേറിയനിലൂടെ ജന്മംനല്‍കിയത് പകര്‍ത്തി വാട്സാപ്പില്‍പങ്കുവെച്ചതിന് ഡോക്ടര്‍ അടക്കമുള്ളവരുടെപേരില്‍ രജിസ്റ്റര്‍ചെയ്ത കേസ് റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി. കണ്ണൂരിലെ പയ്യന്നൂര്‍ സര്‍ക്കാര്‍ താലൂക്കാശുപത്രിയിലെ ഡോക്ടറായിരുന്ന പി.പി. സുനില്‍, ജീവനക്കാരനായിരുന്ന കെ. സുബൈര്‍ എന്നിവരുടെപേരിലുള്ള കേസാണ് റദ്ദാക്കാനാകില്ലെന്ന് ജസ്റ്റിസ് എ. ബദറുദ്ദീന്‍ വ്യക്തമാക്കിയത്. കേസ് റദ്ദാക്കാനാവശ്യപ്പെട്ട് പ്രതികള്‍ നല്‍കിയ ഹര്‍ജി തള്ളി. ഇത്തരം ഗൗരവകരമായ കേസുകള്‍ റദ്ദാക്കാനാകില്ലെന്നും കോടതി പറഞ്ഞു. 2014-ലാണ് സംഭവം. സിസേറിയന്റെ വീഡിയോയും ഫോട്ടോയും പ്രതികളെടുത്തിരുന്നു. അന്വേഷണത്തില്‍ പോലീസ് ഇവരുടെ മൊബൈല്‍ഫോണിലും ടാബില്‍നിന്നും ഇവ കണ്ടെടുത്തു. ഇന്ത്യന്‍…

Read More

കാസർകോട് നിരോധനാഞ്ജ; വിമർശനവുമായി യുഡിഎഫ് സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താൻ

കാസർകോട് നിരോധനാഞ്ജ പ്രഖ്യാപിച്ചതിനെതിരെ വിമർശനവുമായി യുഡിഎഫ് സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താൻ. വോട്ടർമാർ കൂട്ടത്തോടെ വരുന്നത് തടഞ്ഞ് ഇടതുപക്ഷത്തെ സഹായിക്കാനാണ് കളക്ടറുടെ തീരുമാനമാണെന്നാണ് രാജ്മോഹൻ ഉണ്ണിത്താന്റെ ആരോപണം. 27 ന് വൈകീട്ട് ആറു വരെയാണ് കാസർകോട് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്നും ഉണ്ണിത്താൻ പറഞ്ഞു.  അതേസമയം, ഇടുക്കി ജില്ലയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കിയിൽ ഇന്നലെ വൈകിട്ട് ആറ് മുതല്‍ 27 ന് രാവിലെ ആറ് വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്. ഇത് പ്രകാരം താഴെ പറയുന്ന…

Read More