
വിഭാഗീയത സൃഷ്ടിച്ചു , ഐക്യദാൃഢ്യം തകർത്തു ; കെ.ഗോപാലകൃഷ്ണൻ ഐഎഎസിനെതിരെ കുറ്റാരോപണ മെമ്മോ
മല്ലു ഹിന്ദു ഓഫീസേർസ് വാട്‌സ്ആപ്പ് ഗ്രൂപ്പ് വിവാദത്തിൽ സസ്പെൻഷനിലുള്ള ഐ.എ.എസ് ഓഫീസർ കെ ഗോപാലകൃഷ്ണന് കുറ്റാരോപണ മെമ്മോ നൽകി. ചീഫ് സെക്രട്ടറി ശാരദ മുരളീധരനാണ് ഗുരുതര കുറ്റങ്ങൾ ആരോപിച്ച് മെമ്മോ നൽകിയത്. സംസ്ഥാനത്തെ ഐ എ എസ് ഓഫീസർമാർക്കിടയിൽ വിഭാഗീയത സൃഷ്ടിക്കാൻ ശ്രമിച്ചു, അനൈക്യത്തിന്റെ വിത്തുകൾ പാകി, ഓൾ ഇന്ത്യ സർവീസ് കേഡറുകൾ തമ്മിലുള്ള ഐക്യദാർഢ്യം തകർക്കാൻ ശ്രമിച്ചു എന്നീ കുറ്റങ്ങളാണ് മെമ്മോയിൽ ആരോപിക്കുന്നത്. മെമ്മോയ്ക്ക് 30 ദിവസത്തിൽ കെ ഗോപാലകൃഷ്‌ണൻ മറുപടി നൽകണം. ഗോപാലകൃഷ്‌ണൻ്റെ പ്രവർത്തികൾ…