ശീതകാലയുദ്ധതന്ത്രങ്ങളുടെ ശിൽപി ; ഹെന്റി ആൽഫ്രഡ് കിസിഞ്ജർ അന്തരിച്ചു

മുൻ യു എസ് വിദേശകാര്യ സെക്രട്ടറി ഹെന്റി ആൽഫ്രഡ് കിസിഞ്ജർ അന്തരിച്ചു. 100 വയസായിരുന്നു. ബുധനാഴ്ച കണക്ടിക്കുട്ടിലെ സ്വന്തം വസതിയിലായിരുന്നു അന്ത്യം. സ്വകാര്യ ചടങ്ങിലാവും സംസ്കാരമെന്നും പിന്നീട് ന്യൂയോർക്കിൽ വച്ച് അനുസ്മരണം സംഘടിപ്പിക്കുമെന്നുമാണ് കുടുംബത്തിന്റെ പ്രതികരണം. പ്രായാധിക്യം കണക്കിലെടുക്കാതെ പെരുമാറിയിരുന്ന കിസിഞ്ജറുടെ മരണകാരണം വിശദമാക്കിയിട്ടില്ല. ചൈനീസ് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്താനായി കഴിഞ്ഞ ജൂലൈ മാസത്തിൽ കിസിഞ്ജർ ചൈനാ സന്ദർശനം നടത്തിയിരുന്നു. പ്രായോഗിക രാഷ്ട്രീയത്തിന്റെ വക്താവായിരുന്ന കിസിഞ്ജർ രണ്ടാം ലോകമഹായുദ്ധത്തിന് ആഗോളതലത്തിൽ നയ രൂപീകരണത്തിന് നിർണായകമായ പങ്ക് വഹിച്ചിരുന്നു….

Read More

നവകേരള സദസിന് പണം അനുവദിച്ച് പറവൂർ നഗരസഭാ സെക്രട്ടറി; നടപടി കൗൺസിൽ തീരുമാനം ലംഘിച്ച്

നവകേരള സദസിന് പറവൂർ നഗരസഭ കൗൺസിൽ തീരുമാനം ലംഘിച്ച് നഗരസഭാ സെക്രട്ടറി പണം അനുവദിച്ചു. ഒരു ലക്ഷം രൂപയുടെ ചെക്കിൽ നഗരസഭാ സെക്രട്ടറി ഒപ്പിട്ടു. സെക്രട്ടറിക്കെതിരെ പ്രതിഷേധവുമായി കോൺഗ്രസ് അംഗങ്ങൾ രംഗത്തെത്തി. യു.ഡി.എഫാണ് പറവൂർ നഗരസഭ ഭരിക്കുന്നത്. നവകേരള സദസിന് പണം അനുവദിക്കാനുള്ള തീരുമാനം കൗണ്‍സില്‍ യോഗത്തില്‍ പറവൂർ നഗരസഭ റദ്ദാക്കിയിരുന്നു. പണം അനുവദിക്കാൻ തീരുമാനിച്ചത് നഗരസഭ സെക്രട്ടറിയുടെ തെറ്റായ നീക്കമായിരുന്നു. സർക്കാർ ഉത്തരവുണ്ടെന്ന് സെക്രട്ടറി തെറ്റിധരിപ്പിച്ചെന്നും നഗരസഭ ചെയർപേഴ്സൺ പറഞ്ഞത്. തുടര്‍ന്ന് നഗരസഭ സെക്രട്ടറിയെ ഭരണപക്ഷ…

Read More

ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരായ ആരോപണം; ഗൂഢാലോചന നടത്തിയവരെ പുറത്തുകൊണ്ടുവരണം: ഗോവിന്ദന്‍

സര്‍ക്കാരിനും ആരോഗ്യമന്ത്രിക്കും ഓഫീസിനും എതിരെ ആസൂത്രിതമായി നടത്തിയ ഗൂഢാലോചന പകല്‍വെളിച്ചം പോലെ വ്യക്തമായെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. അന്വേഷണം ദ്രുതഗതിയില്‍മുന്നോട്ടുപോകണം. ഇപ്പോള്‍ നിയമത്തിന്റെ മുന്നില്‍ വന്നവരും വരാന്‍ ബാക്കിയുണ്ടെങ്കില്‍ അവരേയുമെല്ലാം കൃത്യമായ അന്വേഷണത്തിലൂടെ പുറത്തെത്തിക്കാന്‍ സാധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോഴനല്‍കിയതായുള്ള വാര്‍ത്ത കേരളത്തിലെ മാധ്യമങ്ങളാകെ വൈകുന്നേര ചര്‍ച്ചയ്ക്ക് ഉപയോഗപ്പെടുത്തി. എന്നാല്‍, ഹരിദാസന്റെ വെളിപ്പെടുത്തലില്‍ ഒരു ചര്‍ച്ചയ്ക്കും ഒരു മാധ്യമവും തയ്യാറാകുന്നില്ല. മാധ്യമങ്ങളുടെ കാപട്യമാണ് ഇതുവഴി തുറന്നുകാണിക്കപ്പെട്ടത് എന്ന് വ്യക്തമാണ്. ഗൂഢാലോചനയ്ക്ക് പിന്നിലുള്ളവര്‍ ആരായാലും അവരെ പൂര്‍ണ്ണമായി…

Read More

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്: തൃശൂര്‍ ജില്ലാ സഹകരണ ബാങ്ക് സെക്രട്ടറിയെ ഇഡി ഇന്ന് ചോദ്യം ചെയ്യും

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ കേസില്‍ തൃശൂര്‍ ജില്ലാ സഹകരണ ബാങ്ക് സെക്രട്ടറി ബിനു അടക്കമുള്ളവരെ ഇഡി ഇന്ന് ചോദ്യം ചെയ്യും. ബാങ്കിലെ സംശകരമായ പണമിടപാടുകളുടെ രേഖകള്‍ ഇഡിക്ക് കിട്ടിയിരുന്നു. കേസിലെ പ്രതി സതീഷ് കുമാര്‍ നടത്തിയ ഇടപാടുകളിലും വിവരങ്ങള്‍ തേടും. കഴിഞ്ഞ ദിവസം ബാങ്ക് പ്രസിഡന്‍റ് എംകെ കണ്ണനെ ഇഡി ചോദ്യം ചെയ്തിരുന്നു. വെള്ളിയാഴ്ച വീണ്ടും ഹാജരാകാനും നിര്‍ദ്ദേശം നല്‍കി. സിപിഎം നേതാവ് എസി മൊയ്തീനെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.

Read More

സ്പീക്കർ എ.എൻ.ഷംസീറിന്റെ പ്രസ്താവന ഹൈന്ദവ ജനതയുടെ ചങ്കിൽ തറച്ചതാണെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി

സ്പീക്കർ എ.എൻ.ഷംസീറിന്റെ പ്രസ്താവന ഹൈന്ദവ ജനതയുടെ ചങ്കിൽ തറച്ചതാണെന്നും അതിൽ വിട്ടു വീഴ്ചയില്ലെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ. എൻഎസ്എസ് ആഹ്വാനം ചെയ്ത വിശ്വാസ സംരക്ഷണ ദിനാചരണത്തിന്റെ ഭാഗമായി വാഴപ്പള്ളി മഹാദേവക്ഷേത്ര ദർശനത്തിന് എത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സ്പീക്കർ ഹൈന്ദവ ജനതയോടു മാപ്പു പറയണമെന്നു വീണ്ടും ആവശ്യപ്പെടുന്നു. ഇക്കാര്യത്തിൽ മറ്റു ഹിന്ദു സംഘടനകളോടും രാഷ്ട്രീയ പാർട്ടികളോടും ചേർന്നു പ്രവർത്തിക്കും. ശാസ്ത്രമല്ല വിശ്വാസമാണു വലുതെന്നും അദ്ദേഹം പറഞ്ഞു. സ്പീക്കറുടെ പ്രസ്താവനയ്ക്ക് എതിരെ ഇന്ന് എല്ലാ കരയോഗങ്ങളിലും…

Read More

സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി ഡോ.വി.വേണു; ഷെയ്‌ഖ് ദർവേഷ് സാഹിബ് പൊലീസ് മേധാവിയാകും

ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറി ഡോ. വി.വേണുവിനെ സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി നിയമിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഡിജിപി ഷെയ്‌ഖ് ദർവേഷ് സാഹിബാണ് പുതിയ പൊലീസ് മേധാവി. കെ.പത്മകുമാറിനെ മറികടന്നാണ് ഷെയ്ഖ് ദർവേഷ് സാഹിബ് പൊലീസ് മേധാവി സ്ഥാനത്തേക്ക് എത്തുന്നത്. 2024 ഓഗസ്റ്റ് 31 വരെ വേണുവിനു കാലാവധിയുണ്ട്. ഹൈദരാബാദ് സ്വദേശിയായ ഷെയ്ഖ് ദർവേഷ് സാഹിബിന് 2024 ജൂലൈ 31 വരെ സർവീസുണ്ട്. ∙ ഡോ. വി.വേണു ആഭ്യന്തര, വിജിലൻസ് വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി,…

Read More

വ്യാജരേഖ കേസിൽ വിദ്യയെ എസ്എഫ്‌ഐക്കാര്‍ സഹായിച്ചെന്ന് തെളിയിച്ചാൽ ഉടൻ നടപടി: ആർഷോ

എസ്.എഫ്.ഐ. മുന്‍ നേതാവ് കെ. വിദ്യ പ്രതിയായ വ്യാജരേഖാ കേസില്‍ എസ്.എഫ്.ഐ. പ്രവര്‍ത്തകരായ ആര്‍ക്കെങ്കിലും പങ്കുണ്ടെന്ന് തെളിയിച്ചാല്‍ ഉടന്‍ നടപടിയെടുക്കുമെന്ന് സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോ. മാര്‍ക്ക് ലിസ്റ്റിലെ പിഴവ് നേരത്തേയറിഞ്ഞിരുന്നില്ല. അധ്യാപകര്‍ അറിഞ്ഞിട്ടും പരിഹരിക്കാന്‍ വേണ്ടിയല്ല ഇടപെട്ടത്. സംഭവത്തില്‍ പരാതി നല്‍കാതെ താന്‍ എന്തുചെയ്യണമായിരുന്നുന്നെന്നും ആര്‍ഷോ ചോദിച്ചു. ‘ക്യാമ്പസിലെ അധ്യാപകര്‍ക്ക് മാര്‍ക്ക് ലിസ്റ്റ് സംബന്ധിച്ച വിവരം അറിയാമായിരുന്നു. മാര്‍ച്ചില്‍ റിസള്‍ട്ട് വന്ന് മൂന്നാമത്തേയോ നാലാമത്തേയോ ദിവസം രേഖാമൂലമുള്ള പരാതി അധ്യാപകന്‍ നല്‍കി. മാസങ്ങള്‍ എടുത്തിട്ടും മാറ്റാന്‍…

Read More

സാംസ്‌കാരിക പ്രവര്‍ത്തകന്‍ പഞ്ചായത്ത് ഓഫിസ് വരാന്തയിൽ തൂങ്ങിമരിച്ച നിലയിൽ

കൊണ്ടോട്ടി മാപ്പിളകലാ അക്കാദമി മുൻ സെക്രട്ടറി റസാഖ് പയമ്പ്രോട്ടിനെ (57) പുളിക്കൽ ഗ്രാമപഞ്ചായത്ത് ഓഫിസിന്റെ വരാന്തയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇദ്ദേഹത്തിന്റെ മൂത്തസഹോദരന്റെ മരണത്തിന് ഉത്തരവാദികളായ പ്ലാസ്റ്റിക് മാലിന്യ സംസ്കരണ പ്ലാന്റിനെതിരെ നടപടിയെടുക്കാൻ പഞ്ചായത്ത് വിസമ്മതിച്ചതിലുള്ള മനോവിഷമമാണു കാരണമെന്നു നാട്ടുകാർ ആരാപിച്ചു. പഞ്ചായത്തിന് റസാഖ് നൽകിയ പരാതികളുടെ ഫയൽ തൂങ്ങിമരിച്ചതിനു സമീപം  കണ്ടെത്തി. ഇന്നലെ രാത്രി പഞ്ചായത്ത് മന്ദിരത്തിലെത്തി തൂങ്ങിമരിച്ചതാണെന്നു കരുതുന്നതായി പൊലീസ് പറഞ്ഞു. ഇന്നു രാവിലെയാണു ജഡം കണ്ടത്.  ശ്വാസകോശ സംബന്ധമായ അസുഖങ്ങൾമൂലമാണ് ഇദ്ദേഹത്തിന്റെ സഹോദരൻ…

Read More

കൂടത്തായി കേസ്; ജോളിക്ക് അനുകൂല മൊഴി നല്‍കി സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറി

കൂടത്തായി കൊലപാതക പരമ്പരക്കേസില്‍ മഹസറില്‍ ഒപ്പിട്ട കാട്ടാങ്ങള്‍ സ്വദേശി പ്രവീണ്‍കുമാര്‍ കൂറുമാറി. സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറിയാണ് പ്രവീണ്‍ കുമാര്‍. ഒന്നാം പ്രതി ജോളി ജോസഫിനും നാലാം പ്രതി മനോജ് കുമാറിനും അനുകൂലമായാണ് പ്രവീണ്‍ മൊഴിമാറ്റി പറഞ്ഞത്. കേസിൽ പ്രോസിക്യൂഷന്റെ 155–ാം സാക്ഷിയാണ് മുൻ സിപിഎം കോഴിക്കോട് കട്ടാങ്ങൽ ലോക്കൽ സെക്രട്ടറിയും നിലവിൽ ലോക്കൽ കമ്മിറ്റി അംഗവുമായ നായർകുഴി കമ്പളത്ത് പറമ്പ് വീട്ടിൽ പി.പ്രവീൺ കുമാർ. അന്വേഷണത്തിന്റെ ഭാഗമായി ഒന്നാം പ്രതിയായ ജോളിക്ക് നാലാം പ്രതിയായ മനോജ്…

Read More