
എം.മെഹബൂബ് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി
സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയായി എം.മെഹബൂബിനെ തിരഞ്ഞെടുത്തു. വടകരയില്‍ നടന്ന ജില്ലാ സമ്മേളനത്തിലാണു മെഹബൂബിനെ പുതിയ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. പി.മോഹനൻ സെക്രട്ടറി സ്ഥാനത്തു 3 ടേം കാലാവധി പൂർത്തിയാക്കിയ പശ്ചാത്തലത്തിലാണു ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്ന മെഹബൂബിനെ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. നിലവിൽ കൺസ്യൂമർ ഫെഡ് ചെയർമാനാണ്. ജില്ലാ സെക്രട്ടേറിയറ്റ് മുന്നോട്ട് വച്ച പേര് ജില്ലാ കമ്മിറ്റി അംഗീകരിക്കുകയായിരുന്നു. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ്, സിപിഎം ബാലുശ്ശേരി ഏരിയാ സെക്രട്ടറി എന്ന ചുമതലകൾ വഹിച്ചു. സഹകരണ മേഖലയിൽ വലിയ അനുഭവ സമ്പത്തുള്ള നേതാവാണ്…