സെക്രട്ടറിയേറ്റിൽ തീപിടിത്തം; മന്ത്രി രാജീവിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയുടെ മുറി കത്തി

സെക്രട്ടറിയേറ്റ് നോർത്ത് സാന്റ്വിച്ച് ബ്ലോക്കിൽ തീപിടിത്തം. മന്ത്രി പി രാജീവിന്റെ ഓഫീസിന് സമീപമാണ് തീപിടിച്ചത്. പി രാജീവിൻ്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി വിനോദിന്റെ മുറി കത്തിനശിച്ചു. ഫയർഫോഴ്സ് സംഘമെത്തി തീയണച്ചു. പൊലീസ് സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്. ഏതെങ്കിലും ഫയലുകൾ കത്തിനശിച്ചോ എന്നതിൽ വ്യക്തതയില്ല. എങ്ങനെയാണ് തീ പടർന്നതെന്നതിലും വ്യക്തതയില്ല.  

Read More

വാർത്തകൾ ഒറ്റനോട്ടത്തിൽ

ഹീറോയിക് ഇൻഡുൻ കപ്പൽ നൈജീരിയ പിടിച്ചെടുത്ത സംഭവത്തിൽ പ്രതികരണവുമായി വിദേശകാര്യമന്ത്രാലയ വൃത്തങ്ങൾ. നിയമപ്രശ്നങ്ങൾ നയതന്ത്ര ഇടപെടലിന് തടസമായെന്നാണ് വിദേശകാര്യമന്ത്രാലയ വൃത്തങ്ങളുടെ പ്രതികരണം. ക്രൂഡ് ഓയിൽ മോഷണം, സമുദ്രാതിർത്തി ലംഘനം തുടങ്ങിയ പരാതിയിൽ കോടതി തീർപ്പ് കൽപ്പിക്കട്ടെയെന്ന നിലപാടിൽ നൈജീരിയ ഉറച്ച് നിന്നതായും വ്യക്തമാക്കുന്നു. കൂടാതെ കപ്പൽ കമ്പനി നൽകിയ പരാതികളിലും കോടതിയുടെ നിലപാട് നിർണ്ണായകമാണ്. അന്വേഷണ സംഘത്തെ ഇക്വറ്റോറിയൽ ഗിനിയിലേക്കോ ഇന്ത്യയിലേക്കോ അയച്ച് അന്വേഷണം നടത്താൻ നൈജീരിയൻ സർക്കാരിനോടാവശ്യപ്പെട്ടിരുന്നതായും വിദേശകാര്യമന്ത്രാലയ വൃത്തങ്ങൾ പറയുന്നു. ……………………. അന്തരീക്ഷ മലിനീകരണത്തിന്…

Read More