സെക്രട്ടറിയേറ്റ് മാർച്ചിലെ മർദനത്തിൽ കന്‍റോൺമെന്റ് എസ്ഐക്കെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്

തിരുവനന്തപുരത്ത് നടന്ന സെക്രട്ടറിയേറ്റ് മാർച്ചിലെ മർദനത്തിൽ കന്‍റോൺമെന്റ് എസ്ഐക്കെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് രം​ഗത്ത്. എസ്ഐ ജിജു കുമാറിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് അബിൻ വർക്കിയാണ് ആഭ്യന്തര സെക്രട്ടറിക്കും സംസ്ഥാന പോലീസ് മേധാവിക്കും പരാതി നൽകിയിരിക്കുന്നത്. യാതൊരു വിധ പ്രകോപനവും കൂടാതെ വളഞ്ഞിട്ട് ആക്രമിച്ചെന്നാണ് പരാതിയിൽ പറയുന്നത്. പരാതിയില്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും അബിൻ വർക്കി വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ യൂത്ത് കോൺഗ്രസ് സെക്രട്ടറിയേറ്റ് മാർച്ചിനെതിരെ പോലീസ് കേസെടുത്തിരുന്നു. സംസ്ഥാന…

Read More

യൂത്ത് കോൺഗ്രസ് മാർച്ച്: കേസെടുത്ത് പൊലീസ്, ഷാഫി പറമ്പിൽ ഒന്നാം പ്രതി

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിൽ പ​ങ്കെടുത്തവർക്കെതിരെ കേസെടുത്ത് പൊലീസ്. അഞ്ച് യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് എതിരെയും കണ്ടാലറിയാവുന്ന 150 പേർക്കെതിരെയുമാണ് കേസ്. തിരുവനന്തപുരം കന്റോൺമെന്റ് പൊലീസാണ് കേസെടുത്തത്. ഷാഫി പറമ്പിൽ എം.എൽ.എയാണ് ഒന്നാം പ്രതി. യൂത്ത് കോൺഗ്രസ് നേതാക്കളായ സുധീർ ഷാ, നേമം ഷജീർ, സാജു അമർദാസ്, മനോജ് മോഹൻ എന്നിവരാണ് പ്രതിപ്പട്ടികയിലുള്ള മറ്റു ആളുകൾ. അന്യായമായി സംഘം ചേരൽ, ഗതാഗത തടസ്സം സൃഷ്ടിക്കൽ എന്നിവയാണ്…

Read More

യൂത്ത് കോൺഗ്രസിന്റെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം; നിരവധി പേർക്ക് പരുക്ക്

സെക്രട്ടറിയേറ്റിന് മുന്നിലേക്ക് നടത്തിയ യൂത്ത് കോൺ​ഗ്രസ് മാർച്ചിൽ വൻ സംഘർഷം. യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരും പൊലീസും തമ്മിൽ മുഖാമുഖം ഏറ്റുമുട്ടിയതോടെ തലസ്ഥാന ന​ഗരി അക്ഷരാർഥത്തിൽ യുദ്ധക്കളമായി. പൊലീസുകാരിൽ നിന്നും പ്രതിഷേധക്കാരിൽ നിന്നും സ്ത്രീകളടക്കം നിരവധി പേർക്ക് പരിക്കേറ്റു. നവകേരള സദസിൽ പ്രതിഷേധിക്കുന്ന കെ.എസ്.യു- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന അതിക്രമത്തിനെതിരെ ആയിരുന്നു പ്രതിഷേധം. മാർച്ചിന്റെ ഉദ്ഘാടന ശേഷമായിരുന്നു പ്രതിഷേധം അക്രമത്തിലേക്ക് വഴിമാറിയത്. സമാനതകളില്ലാത്ത പ്രതിഷേധത്തിനാണ് സെക്രട്ടേറിയറ്റ് പരിസരം സാക്ഷ്യം വഹിച്ചത്. പിന്തിരിഞ്ഞുപോകാൻ ആവശ്യപ്പെട്ടിട്ടും തയാറാവാതെ പ്രവർത്തകർ ബാരിക്കേഡിന്…

Read More

നിയമസഭാ മാർച്ചിനിടെ ലാത്തിച്ചാർജ്; ബിജെപി നേതാവ് മരണപ്പെട്ടു.

ബിജെപിയുടെ നേതൃത്വത്തിൽ ബിഹാർ നിയമസഭയിലേക്ക് നടത്തിയ മാർച്ചിനിടെ ഉണ്ടായ ലാത്തിച്ചാർജിലാണ് ബിജെപി നേതാവ് വിജയ് കുമാർ സിംഗ് കൊല്ലപ്പെട്ടത്. ഗാന്ധി മൈതാനിൽ നിന്നാരംഭിച്ച മാർച്ച് ഡാക്ബംഗ്ലാ ചൗരാഹയിൽ എത്തിയപ്പോഴാണ് പൊലീസിന്റെ ലാത്തിചാർജുണ്ടായത്. പരുക്കേറ്റ വിജയ് കുമാർ സിങിനെ പട്ന മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബിജെപി ജഹാനാബാദ് ജില്ലാ ജനറൽ സെക്രട്ടറിയായിരുന്നു വിജയ് കുമാർ സിംഗ്. ലാത്തിച്ചാർജിനിടെ നിരവധി ബിജെപി പ്രവർത്തകർക്ക് പരുക്കേറ്റു. ലാത്തിചാർജിൽ ബിജെപി നേതാവ് കൊല്ലപ്പെട്ടതിനു പൊലീസിനെതിരെ കൊലക്കുറ്റത്തിനു കേസ് കൊടുക്കുമെന്നു…

Read More