
ശ്രീനാഥ് ഭാസിയും വാണി വിശ്വനാഥും ഒന്നിക്കുന്ന ‘ആസാദി’; സെക്കന്‍റ് ലുക്ക് പോസ്റ്റര്‍ റിലീസായി
ശ്രീനാഥ് ഭാസി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച് നവാഗതനായ ജോ ജോര്‍ജ് സംവിധാനം ചെയ്യുന്ന ചിത്രം ‘ആസാദി’യുടെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടു. പോസ്റ്ററില്‍ വാണി വിശ്വനാഥിന്റെ ചിത്രമാണുള്ളത്. വാണി വിശ്വനാഥ് ഒന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷം തിരികെയെത്തുന്നു എന്ന പ്രത്യേകതയുണ്ട് ഈ ചിത്രത്തിന്. കിംഗിലും ഉസ്താദിലും കണ്ട അതേ ലുക്കില്‍ തന്നെയാണ് പോസ്റ്ററില്‍ കാണാന്‍ സാധിക്കുന്നത്. വാണിയുടെ മാസ്റ്റര്‍ പീസായ പൊലീസ് വേഷം തന്നെ രണ്ടാം വരവിലും അവതരിപ്പിക്കുന്നു. രവീണാ രവിയാണ് ഈ ചിത്രത്തിലെ നായിക. ശ്രീനാഥ് ഭാസിയുടെ…