
ഗസ്സക്ക് സഹായവുമായി രണ്ടാം യു.എ.ഇ കപ്പൽ ഈജിപ്തിലെത്തി
ഗസ്സയിൽ യുദ്ധക്കെടുതിയിൽ ദുരിതത്തിലായ ഫലസ്തീനികൾക്ക് സഹായ വസ്തുക്കളുമായി പുറപ്പെട്ട യു.എ.ഇയുടെ രണ്ടാം കപ്പൽ ഈജിപ്തിലെ അൽ ആരിഷ് തുറമുഖത്തെത്തി. 4,544 ടൺ സഹായവസ്തുക്കളുമായി ഫെബ്രുവരി മൂന്നിന് ഫുജൈറ തുറമുഖത്തു നിന്നാണ് പുറപ്പെട്ടത്. 4,303 ടൺ ഭക്ഷ്യ വസ്തുക്കൾ, 154 താമസ സൗകര്യമൊരുക്കുന്നതിനുള്ള ഉപകരണങ്ങൾ, 87 ടൺ മെഡിക്കൽ സഹായം എന്നിവയാണ് കപ്പലിൽ എത്തിച്ചിട്ടുള്ളത്. ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ ഫൗണ്ടേഷൻ, സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാൻ ചാരിറ്റബ്ൾ ആൻഡ് ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ, എമിറേറ്റ്സ് റെഡ്…