
കുവൈത്ത് പതിനേഴാം ദേശീയ അസംബ്ലിയുടെ രണ്ടാം സമ്മേളനത്തിന് തുടക്കം
ഗാസയിൽ അടിയന്തര വെടിനിർത്തൽ നടപ്പാക്കുന്നതിനും ദുരിതാശ്വാസ സഹായം വർദ്ധിപ്പിക്കുന്നതിനുമുള്ള മാർഗങ്ങൾക്കായി ലോകം ഇടപെടണമെന്ന് കുവൈത്ത് കിരീടാവകാശി ആവശ്യപ്പെട്ടു. പതിനേഴാം ദേശീയ അസംബ്ലിയുടെ രണ്ടാം സമ്മേളനത്തിന്റെ ഉദ്ഘാടന വേളയിൽ സംസാരിക്കുകയായിരുന്നു കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്. അന്താരാഷ്ട്ര നിയമങ്ങൾക്കനുസൃതമായി ഫലസ്തീൻ പ്രശ്‌നത്തിന് സമഗ്രവും നീതിയുക്തവുമായ പരിഹാരം കണ്ടെത്തുന്നതിനുള്ള എല്ലാ നടപടികളെയും കുവൈത്ത് പിന്തുണക്കും. ഗാസയിൽ ഇസ്രായേൽ മാനുഷിക നിയമങ്ങളും അന്താരാഷ്ട്ര കൺവെൻഷനുകളും തുടർച്ചയായി ലംഘിക്കുന്നതിനെ കിരീടാവകാശി അപലപിച്ചു. രാജ്യത്തിന്റെ വികസനം കൈവരിക്കുന്നതിനും ബജറ്റിന്റെ…