രണ്ടാമത് ഖത്തർ ടോയ് ഫെസ്റ്റിവൽ ഇന്ന് സമാപിക്കും

രണ്ടാമത് ഖത്തർ ടോയ് ഫെസ്റ്റിവൽ ഇന്ന് സമാപിക്കും. സമാപനത്തോട് അനുബന്ധിച്ച് പ്രാദേശിക ബാൻഡായ റൂഹ് അൽ ഷർഖ് ബാൻഡിന്റെ പ്രകടനവും ഒരുക്കിയിട്ടുണ്ട്. ഈ ചൂടുകാലത്ത് ഖത്തറിലെ കുഞ്ഞുങ്ങളുടെ ആഘോഷ വേദിയായിരുന്നു ഖത്തർ ടോയ് ഫെസ്റ്റിവൽ. ഒരു മാസക്കാലം നീണ്ട ഡിഇസിസിയിലെ കളിപ്പാട്ട ഉത്സവത്തിനാണ് കൊടിയിറങ്ങുന്നത്. സ്വദേശികളും പ്രവാസികളുമായി നിരവധി പേരാണ് ടോയ് ഫെസ്റ്റിവലിൽ ആഘോഷിക്കാനെത്തിയത്. കളിപ്പാട്ടങ്ങളുടെ പ്രദർശനം, വിപണനം, കാർട്ടൂൺ കഥാപാത്രങ്ങൾ, കലാപ്രകടനങ്ങൾ, ഗെയിമുകൾ തുടങ്ങിയ കാഴ്ചകളാണ് ടോയ് ഫെസ്റ്റിവൽ സമ്മാനിക്കുന്നത്. കാർട്ടൂൺ കഥാപാത്രങ്ങളുടെ പരേഡുകളും സ്റ്റേജ്…

Read More