ജാർഖണ്ഡിൽ രണ്ടാം ഘട്ടത്തിൽ മികച്ച പോളിംഗ് ; നേട്ടമാകുമെന്ന പ്രതികരണവുമായി മുന്നണികൾ

രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന ജാർഖണ്ഡിൽ മികച്ച പോളിംഗ്. 1 മണിവരെ 47 ശതമാനം പോളിം​ഗ് രേഖപ്പെടുത്തി. ​ഉയർന്ന പോളിംഗ് ശതമാനം നേട്ടമാകുമെന്ന് എൻഡിഎയും ഇന്ത്യസഖ്യവും അവകാശപ്പെട്ടു. രണ്ടാംഘട്ട വിധിയെഴുത്ത് പുരോഗമിക്കുന്ന ജാർഖണ്ഡിൽ ​ഗ്രാമീണ മേഖലകളിലടക്കം ശക്തമായ പോളിം​ഗാണ് രേഖപ്പെടുത്തുന്നത്. 38 മണ്ഡലങ്ങളിലായി 528 സ്ഥാനാർത്ഥികളാണ് ഇന്ന് ജനവിധി തേടുന്നത്. മുഖ്യമന്ത്രി ഹേമന്ത് സോറൻ മത്സരിക്കുന്ന ബർഹെയ്ത്, ഭാര്യ കൽപന സോറൻ മത്സരിക്കുന്ന ​ഗാണ്ഡെ, ബിജെപി നേതാവും മുൻ മുഖ്യമന്ത്രിയുമായ ബാബുലാൽ മറാണ്ടി മത്സരിക്കുന്ന ധൻവാർ എന്നീ…

Read More

എയർ ഇന്ത്യാ എക്സ്പ്രസ് ജീവനക്കാരുടെ സമരം ; രണ്ടാം ഘട്ട ചർച്ച പൂർത്തിയായി , ശമ്പള വർധന ഉൾപ്പെയുള്ള കാര്യങ്ങളിൽ തീരുമാനം

തൊഴില്‍ സമരവുമായി ബന്ധപ്പെട്ട് എയർ ഇന്ത്യ എക്സ് പ്രസ് ജീവനക്കാരും മാനേജ്മെന്റും തമ്മിലുള്ള രണ്ടാം ഘട്ട ചർച്ച പൂർത്തിയായി. ശമ്പള വർധനവ് ഉൾപ്പെടെയുള്ള കാര്യങ്ങൾ അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് മാനേജ്മെന്‍റ് തൊഴിലാളികള്‍ക്ക് ഉറപ്പ് നല്‍കി. ക്യാബിൻ ക്രൂവിന്റെ അടക്കം താമസം മെച്ചപ്പെട്ട് ഹോട്ടലുകളിലേക്ക് മാറ്റുമെന്നും ചര്‍ച്ചയില്‍ ഉറപ്പു നല്‍കി. കരാർ ജീവനക്കാരുടെ സേവന വേതനത്തിലും മാറ്റം വരുത്തുമെന്നും മാനേജ്മെന്‍റ് അറിയിച്ചു. നിലവിൽ വിമാനങ്ങൾ വൈകുന്നതും റദ്ദാക്കുന്നതും ആപ്പിലെ സാങ്കേതിക പ്രശ്നത്തെതുടര്‍ന്നാണെന്ന് ചര്‍ച്ചയില്‍ മാനേജ്മെന്‍റ് സമ്മതിച്ചു….

Read More

പരസ്യപ്രചാരണത്തിന് കൊട്ടികലാശത്തോടെ പരിസമാപ്തി, ഇനി നിശബ്ദ പ്രചാരണം

വോട്ടെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ ആവേശത്തിൽ മുന്നണികളുടെ കൊട്ടിക്കലാശം. വരുന്ന മണിക്കൂറുകൾ വോട്ടുറപ്പിക്കാനുള്ള നിശബ്ദ പ്രചാരണത്തിലായിരിക്കും മുന്നണികൾ. പരസ്യപ്രചാരണത്തിന്റെ അവസാനനിമിഷങ്ങളിലും ആത്മവിശ്വാസവും വാക്പോരുമായി സ്ഥാനാർത്ഥികൾ രംഗത്തുണ്ടായിരുന്നു. വെള്ളിയാഴ്ചയാണ് സംസ്ഥാനത്ത് വോട്ടെടുപ്പ് നടക്കുക. ജൂൺ നാലിന് വോട്ടെണ്ണൽ. കലാശക്കൊട്ടിനിടെ സംഘർഷമൊഴിവാക്കാൻ മാർഗനിർദേശങ്ങൾ പുറത്തിറക്കിയതോടൊപ്പം കലാശക്കൊട്ട് കേന്ദ്രങ്ങളും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ നിശ്ചയിച്ച് നൽകിയിരുന്നു. ഇവിടങ്ങളിൽ അത്യാവേശത്തോടെയായിരുന്നു മുന്നണികളുടെ പ്രകടനങ്ങളും റോഡ്ഷോകളും അരങ്ങേറിയത്. നാൽപത് ദിവസത്തോളം നീണ്ട പരസ്യപ്രചാരണത്തിന് തിരശ്ശീല വീഴുമ്പോൾ തിരുവനന്തപുരം മുതൽ കാസർകോട് വരെ ആവേശം അണപൊട്ടി. സ്ഥാനാർത്ഥികൾ…

Read More

ഗാസയിലേക്കുള്ള ബഹ്‌റൈൻറെ രണ്ടാം ഘട്ട സഹായം എത്തിച്ചു

ഗാസയിൽ ദുരിതമനുഭവിക്കുന്ന ജനതക്കായി ബഹ് റൈൻ രണ്ടാം ഘട്ട സഹായം കൈമാറി. യുദ്ധക്കെടുതി അനുഭവിക്കുന്നവർക്കായി സംഭരിച്ച വിവിധ മെഡിക്കൽ, ദുരിതാശ്വാസ, ഭക്ഷ്യ വിഭവങ്ങളാണ് ബഹ് റൈനിൽ നിന്ന് രണ്ടാം ഘട്ട സഹായമായി അയച്ചത്. ‘ഗാസയെ സഹായിക്കൂ’എന്ന പേരിലുള്ള പദ്ധതി പ്രകാരം ദുരിതമനുഭവിക്കുന്ന ഫലസ്തീൻ ജനതക്കായി സംഭരിച്ച വസ്തുക്കൾ ബഹ്‌റൈൻറെ രണ്ടാം ഘട്ട സഹായമായി ഈജിപ്തിലെത്തിച്ചു. ഈജിപ്ത് റെഡ് ക്രസൻറ് വഴി ഫലസ്തീൻ റെഡ് ക്രസൻറിന് സഹായം കൈമാറുകയും ഗാസയിൽ പ്രയാസമനുഭവിക്കുന്നവർക്ക് എത്തിക്കുകയും ചെയ്യും.രാജാവ് ഹമദ് ബിൻ ഈസ…

Read More

സൗദിയിലെ എയർപോർട്ടുകളിലെ സുരക്ഷ വർധിപ്പിക്കും; പദ്ധതിയുടെ രണ്ടാം ഘട്ടം ആരംഭിച്ചു

സൗദിയിലെ വിമാനത്താവളങ്ങളിൽ സുരക്ഷാ സംവിധാനം ശക്തമാക്കുന്ന പദ്ധതിയുടെ രണ്ടാം ഘട്ടം ആരംഭിച്ചു. 2021ൽ ആരംഭിച്ച ആദ്യ ഘട്ട പദ്ധതിയിൽ നിരവധി സുരക്ഷാ സംവിധാനങ്ങൾ സജ്ജീകരിച്ചിരുന്നു. നിലവിലെ സുരക്ഷാ സംവിധാനം ഇരട്ടിയാക്കുന്നതാണ് രണ്ടാം ഘട്ടത്തിൽ ലക്ഷ്യം വെക്കുന്നത്. 2021 ലാണ് വിമാനത്താവളങ്ങളുടെ സുരക്ഷയ്ക്കും സംരക്ഷണത്തിനുമായി സംയോജിത ദേശീയ പദ്ധതിയുടെ ആദ്യം ഘട്ടം ആരംഭിച്ചത്. പദ്ധതിയുടെ രണ്ടാം ഘട്ടം നടപ്പിലാക്കാൻ സിവിൽ ഏവിയേഷൻ അതോറിറ്റി ഇപ്പോൾ നീക്കമാരംഭിച്ചു. 24 വിമാനത്താവളങ്ങളിൽ ഏറ്റവും പുതിയ ഇലക്ട്രോണിക് സംയോജിത സുരക്ഷാ സംവിധാനങ്ങൾ ക്രമീകരിച്ചുകൊണ്ടായിരുന്നു…

Read More

ഖത്തറിന്റെ രണ്ടാംഘട്ട ക്ലീൻ എനർജി പ്ലാൻ സെപ്തംബറിൽ പ്രഖ്യാപിച്ചേക്കും

ഖത്തറിന്റെ രണ്ടാംഘട്ട ക്ലീൻ എനർജി പ്ലാൻ സെപ്തംബറിൽ പ്രഖ്യാപിച്ചേക്കുമെന്ന് ഖത്തർ ഗതാഗത മന്ത്രി. സുസ്ഥിരവും കാർബൺ രഹിതവുമായ ഊർജത്തിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുകയാണ് ഖത്തറിന്റെ ക്ലീൻ എനർജി പ്ലാൻ. വിഷൻ 2030 യുടെ ഭാഗമായി പ്രഖ്യാപിച്ച ക്ലീൻ എനർജി ദൌത്യം നിശ്ചയിച്ചതിനും മുമ്പ് പൂർത്തിയാക്കാനാകുമെന്ന പ്രതീക്ഷയിലാണെന്ന് ഗതാഗത മന്ത്രി ശൈഖ് ജാസിം ബിൻ സെയ്ഫ് അൽ സുലൈതി വ്യക്തമാക്കി. ലോകകപ്പ് കാലത്ത് ഉപയോഗിച്ച ബസുകളിൽ 25 ശതമാനവും പരിസ്ഥിതി സൗഹൃദമായിരുന്നു. 2022ന്റെ അവസാനം മുതൽ ഇത്തരം വാഹനങ്ങളുടെ സാന്നിധ്യം…

Read More

നടിയെ ആക്രമിച്ച കേസ്: രണ്ടാംഘട്ട സാക്ഷി വിസ്താരം നാളെ തുടങ്ങും

നടിയെ ആക്രമിച്ച കേസിൽ രണ്ടാം ഘട്ട സാക്ഷി വിസ്താരം നാളെ തുടങ്ങുന്നു. മഞ്ജു വാര്യർ അടക്കം 20 സാക്ഷികളെയാണ് വിസ്തരിക്കുക. ഇതിനിടെ കേസിൽ അഭിഭാഷകരെ പ്രതി ചേർക്കണമെന്നാവശ്യപ്പെട്ട് അതിജീവിത വീണ്ടും കോടതിയെ സമീപിച്ചേക്കും. തുടരന്വേഷണത്തിലെ 39 സാക്ഷികളിൽ 27 പേരുടെ വിസ്താരം ആണ് ആദ്യഘട്ടം പൂർത്തിയാക്കിയത്. 12 സാക്ഷികളെ വിസ്തരിച്ചില്ല. രണ്ടാം ഘട്ടം 20 പേരെകൂടി വിസ്തരിക്കാനുള്ളവരുടെ പട്ടികയാണ് പ്രോസിക്യൂഷൻ കോടതിയ്ക്ക് കൈമാറിയത്. ഇതിൽ മഞ്ജുവാര്യർ, സാഗർ വിൻസെൻറ്, മുഖ്യപ്രതി പൾസർ സുനിയുടെ അമ്മ അടക്കമുള്ളവർ ഉൾപ്പെടുന്നു.സാക്ഷികൾക്ക്…

Read More

മെട്രോ രണ്ടാംഘട്ട നിർമാണം പ്രതിസന്ധിയിൽ

സാമ്പത്തിക പ്രതിസന്ധിമൂലം കൊച്ചി മെട്രോയുടെ രണ്ടാംഘട്ട നിർമാണം ഇഴയുന്നു. ഫണ്ടില്ലാത്തതിനാൽ പ്രധാനമന്ത്രി ഔദ്യോഗിക പ്രഖ്യാപനം നടത്തി ഒരുമാസം കഴിഞ്ഞിട്ടും പദ്ധതി നിർമാണത്തിന് വേഗമില്ല. എന്നാൽ സാമ്പത്തിക പ്രതിസന്ധിയില്ലെന്നും ഫണ്ടുകൾ ഉടൻ ലഭ്യമാകുമെന്നും കെഎംആർഎൽ എംഡി ലോക്നാഥ് ബെഹ്റ അറിയിച്ചു. കലൂർ സ്റ്റേഡിയം മുതൽ ഇൻഫോപാർക്ക് വരെയാണ് കൊച്ചി മെട്രോയുടെ രണ്ടാംഘട്ടം. ഈ 11.2 കിലോ മീറ്റർ ദൂരത്തിൽ മാസങ്ങൾക്ക് മുമ്പ് റോഡ് വീതി കൂട്ടലും കാന പുനർനിർമാണവുമെല്ലാം ആരംഭിച്ചതാണ്. പക്ഷേ തുടക്കത്തിലെ ആവേശത്തിന് ശേഷം എല്ലാം നിലച്ചു….

Read More