
ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കാനായി മുഹമ്മദ് യൂനുസ് ധാക്കയിലെത്തി; വന്‍ സ്വീകരണം
ബംഗ്ലാദേശിന്റെ രണ്ടാം സ്വാതന്ത്ര്യപ്പിറവിയാണിതെന്ന് ഇടക്കാല സര്‍ക്കാരിന്റെ പ്രധാനമന്ത്രിയാകുന്ന നൊബേല്‍ സമ്മാന ജേതാവ് മുഹമ്മദ് യൂനുസ്. തലസ്ഥാനമായ ധാക്കയില്‍ വിമാനമിറങ്ങിയശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇന്ന് മഹത്തായ ദിനമാണ്. ബംഗ്ലാദേശ് പുതിയ വിജയദിനം കുറിച്ചിരിക്കുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.പാരീസില്‍ നിന്നും ഉച്ചയ്ക്ക് 2.30 ഓടെയാണ് യൂനിസ് ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലെത്തിയത്. ക്രമസമാധാനം പുനഃസ്ഥാപിക്കാനാണ് പ്രഥമ പരിഗണനയെന്നും മുഹമ്മദ് യൂനുസ് പറഞ്ഞു. ക്രമസമാധാനം ഉറപ്പുവരുത്താതെ ഒരു ചുവടു പോലും മുന്നോട്ടു വെക്കാനാകില്ല. എല്ലാവരും നമ്മുടെ സഹോദരങ്ങളാണ്. എല്ലാവരെയും സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെന്നും…