ഒഴിപ്പിക്കൽ നടപടി; എസ് രാജേന്ദ്രന് നോട്ടീസ് നൽകിയത് വാടകക്ക് നൽകുന്ന വീടിന്

താൻ താമസിക്കുന്ന വീട്ടിൽ നിന്നും ഒഴിഞ്ഞ് പോകാൻ റവന്യൂ വകുപ്പ് നോട്ടീസ് നൽകിയെന്ന മുൻ എംഎൽഎ എസ് രാജേന്ദ്രന്റെ വാദം തെറ്റ്. രാജേന്ദ്രൻ താമസിക്കുന്ന വീടിനല്ല പകരം അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള മറ്റൊരു വീടിനാണ് റവന്യൂ വകുപ്പ് നോട്ടീസ് നൽകിയതെന്നാണ് വിവരം. ഈ വീട് ഇദ്ദേഹം വാടകക്ക് നൽകിയിരിക്കുകയാണെന്നതാണ് യാഥാർത്ഥ്യം. എന്നാൽ താൻ താമസിക്കുന്ന വീടിനാണ് ഒഴിഞ്ഞ് പോകാൻ നോട്ടീസ് നൽകിയതെന്നായിരുന്നു രാജേന്ദ്രൻ പറഞ്ഞത്. അതിനിടെ ഉദ്യോഗസ്ഥരുടെ കള്ളക്കളിയും പുറത്ത് വന്നു. കയ്യേറ്റ ഭൂമിയിലെ ഒഴിപ്പിക്കൽ നടപടികൾ വൈകിപ്പിച്ചും…

Read More