
സൽമാൻ രാജാവിൻ്റെ അതിഥികളായ രണ്ടാമത് സംഘം ഉംറ നിർവഹിക്കാൻ മദീനയിലെത്തി
‘ഖാദിമുൽ ഹറമൈൻ ഹജ്ജ് ഉംറ പദ്ധതി’ക്ക് കീഴിൽ സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ അതിഥികളായി ലോകത്തെ വിവിധ രാജ്യങ്ങളിൽ നിന്ന് വരുന്ന ഉംറ തീർഥാടകരുടെ രണ്ടാമത്തെ സംഘം മദീനയിലെത്തി. പുരുഷന്മാരും സ്ത്രീകളുമായി 250 ഉംറ തീർഥാടകർ സംഘത്തിലുണ്ട്. സൗദി മതകാര്യ മന്ത്രാലയത്തിന്റെ മേൽനോട്ടത്തിലുള്ള പദ്ധതിയിലെ രണ്ടാമത്തെ ഈ സംഘം 14 യൂറോപ്യൻ രാജ്യങ്ങളെ പ്രതിനിധീകരിക്കുന്നു. വിവിധ രാജ്യങ്ങളിൽനിന്നുള്ള 1,000 പേരാണ് ഈ വർഷം സൽമാൻ രാജാവിന്റെ അതിഥികളായി ഉംറക്കെത്തുന്നത്. 250 പേരടങ്ങുന്ന ആദ്യസംഘം പുണ്യഭൂമിയിലെത്തി ഉംറ നിർവഹിച്ച്…