
ഹിൻഡൻബർഗ് റിപ്പോർട്ട് ; കുറ്റാരോപിതയായ സെബി ചെയർപേഴ്സൺ രാജി വയ്ക്കണം , രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കോൺഗ്രസ്
ഹിൻഡൻബർഗ് റിപ്പോർട്ടിൽ കുറ്റാരോപിതയായ സെബി ചെയർപേഴ്സൺ മാധബി പുരി ബുച് രാജിവെക്കണമെന്ന് കോൺഗ്രസ്. ഈ ആവശ്യം ഉന്നയിച്ചും ഹിൻഡൻബർഗ് റിപ്പോർട്ടിന് മേൽ അന്വേഷണം ആവശ്യപ്പെട്ടും രാജ്യവ്യാപക പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് എഐസിസി സംഘടനാ ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ ഡൽഹിയിൽ നടന്ന വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ഈ മാസം 22 ന് നടക്കുന്ന പ്രക്ഷോഭത്തിൽ എല്ലാ സംസ്ഥാനങ്ങളിലും ഇഡി ഓഫീസുകൾ ഘെരാവോ ചെയ്യും. ഹിൻഡൻബർഗ് റിപ്പോർട്ടിൽ സംയുക്ത പാർലമെൻ്ററി സമിതി അന്വേഷണം നടത്തണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു….