12 വയസ് വരെയുള്ള കുട്ടികൾക്ക് വിമാനത്തിൽ രക്ഷിതാക്കളുടെ അടുത്ത് സീറ്റ് നൽകണം: ഡിജിസിഎ

12 വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് വിമാന യാത്രയിൽ മതാപിതാക്കളിൽ ഒരാളുടെയെങ്കിലും അടുത്ത് സീറ്റ് നൽകണമെന്ന് വിമാനക്കമ്പനികളോട് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) നിർദേശിച്ചു. എല്ലാ വിമാന കമ്പനികൾക്കും ഇത് സംബന്ധിച്ച നിർദേശം ഡിജിസിഎ അധികൃതർ നൽകി. യാത്രകളിൽ കുട്ടികൾക്ക് മാതാപിതാക്കളുടെ അടുത്തല്ലാതെ സീറ്റ് നൽകുകയും അങ്ങനെ ഇരുന്ന് യാത്ര ചെയ്യേണ്ടി വരികയും ചെയ്യുന്ന സാഹചര്യങ്ങളെക്കുറിച്ച് പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് സിവിൽ വ്യോമയാന ഡയറക്ടറേറ്റ് വിമാനക്കമ്പനികൾക്ക് ഇത്തരമൊരു നിർദേശം നൽകുന്നത്. “12 വയസുവരെ പ്രായമുള്ള കുട്ടികൾക്കു…

Read More

എല്‍ഡിഎഫ് പരാജയം ഉറപ്പിച്ചുകഴിഞ്ഞു; യുഡിഎഫിന് ഇരുപതില്‍ 20 സീറ്റും ലഭിക്കുമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് ഇരുപതില്‍ ഇരുപത് സീറ്റും ലഭിക്കുമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍. എല്‍ഡിഎഫ് പരാജയം ഉറപ്പിച്ചുകഴിഞ്ഞു. അവരുടേത് പകയുടെ രാഷ്ട്രീയമാണ്. ഭീകരമായ അന്തരീക്ഷം സൃഷ്ടിച്ച് വോട്ടര്‍മാരെ പോളിങ് ബൂത്തില്‍ എത്തിക്കാതിരിക്കാനുള്ള സിപിഐഎമ്മിന്റെ അടവുനയത്തിന്റെ ഭാഗമാണ് പാനൂര്‍ ബോംബ് സ്‌ഫോടനമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ആരോപിച്ചു. ‘പൗരത്വഭേദഗതി നിയമം സംബന്ധിച്ച് ഞങ്ങളുടെ നിലപാട് പാര്‍ട്ടിക്ക് വേണ്ടി ആരാണോ പാര്‍ലമെന്റില്‍ പ്രസംഗിച്ചത് അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. സിഎഎ ബില്ല് കൊണ്ടുവന്നപ്പോള്‍ സ്പീക്കറുടെ മുന്നില്‍ വലിച്ചുകീറി. സസ്‌പെന്‍ഷന്‍ ഏറ്റുവാങ്ങി. സിഎഎ വിഷയം…

Read More

കേരളത്തിൽ അഞ്ച് സീറ്റ് വരെ ബിജെപി നേടും: ഇ. ശ്രീധരൻ

കേരളത്തിൽ നാലോ അഞ്ചോ ലോക്സഭാ സീറ്റിൽ ബിജെപി വിജയിക്കുമെന്ന പ്രതീക്ഷ പങ്കുവെച്ച് ബിജെപിയുടെ മുൻ സ്ഥാനാർത്ഥി മെട്രോ മാൻ ഇ.ശ്രീധരൻ. തൃശ്ശൂരിലും തിരുവനന്തപുരത്തും ആറ്റിങ്ങലിലും ആലപ്പുഴയിലും വിജയം ഉറപ്പാണ്. തൃശ്ശൂരിൽ സുരേഷ് ഗോപി മികച്ച വിജയം നേടും. തിരുവനന്തപുരത്ത് പ്രതിക്ഷയുണ്ട്. ആലപ്പുഴിൽ ശോഭാ സുരേന്ദ്രൻ നല്ല സ്ഥാനാർത്ഥിയാണെന്നും ശ്രീധരൻ പറഞ്ഞു. 94 വയസ് കഴിഞ്ഞ ഞാൻ ഇനി സജീവ രാഷ്ട്രീയത്തിലേക്കില്ല. തെരഞ്ഞെടുപ്പിലും  മത്സരിക്കില്ല. പാലക്കാട് ഉപതിരഞ്ഞെടുപ്പ് വന്നാലും മത്സരിക്കില്ലെന്നും പാലക്കാട് നിയമസഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയായിരുന്ന ശ്രീധരൻ വിശദീകരിച്ചു. 

Read More

ബിഹാറിൽ ജെഡിയുവും ബിജെപിയും തമ്മിൽ സീറ്റ് ധാരണയായി; 17 ഇടത്ത് ബിജെപി 16 ഇടത്ത് ജെഡിയു

ബിഹാറില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി – ജെഡിയു സീറ്റ് ധാരണയായി. 17 സീറ്റുകളിൽ ബി.ജെ.പി മത്സരിക്കും. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജനതാദൾ യുണൈറ്റഡ് 16 സീറ്റുകളിൽ മത്സരിക്കും. ഡല്‍ഹിയിലെത്തിയ നിതീഷ് കുമാര്‍ ബിജെപി നേതാക്കളുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് സീറ്റ് വിഭജനത്തില്‍ ധാരണയായത്. ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാർട്ടി അഞ്ച് സീറ്റിലും ജിതൻ റാം മഞ്ചിയുടെ ഹിന്ദുസ്ഥാൻ അവാം മോർച്ചയും ഉപേന്ദ്ര കുശ്‌വാഹയുടെ ആർഎൽഎമ്മും ഓരോ സീറ്റിലും മത്സരിക്കും. അതെ സമയം ഇൻഡ്യാ മുന്നണിയിലെ സീറ്റ്…

Read More

യുഡിഎഫിനും എൽഡിഎഫിനും പുതുതായി ഒന്നും വാഗ്ദാനം ചെയ്യാനില്ല; എൻഡിഎ 400ന് മുകളിൽ സീറ്റ് നേടും: പ്രകാശ് ജാവ്ദേക്കർ

ബിജെപി 370ന് മുകളിൽ സീറ്റ്  നേടും. എൻഡിഎ സഖ്യം 400ന് മുകളിൽ സീറ്റ് നേടുമെന്ന് മുൻ കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കർ.  വികസനവും കേന്ദ്ര സർക്കാരിന്‍റെ പ്രവർത്തനങ്ങളും ചൂണ്ടിക്കാട്ടിയാണ് ബിജെപി തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന്  അദ്ദേഹം അവകാശപ്പെട്ടു.  രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന് ഇവിടെ ഇപ്പോൾ ആരും പറയുന്നില്ല. മുന്നിൽ നരേന്ദ്ര മോദിയെന്ന സമാനതകളില്ലാത്ത നേതാവുണ്ട്. 2047ഓടെ ഇന്ത്യയെ വികസിത രാഷ്ട്രമാക്കി മാറ്റാനുള്ള കാഴ്ചപ്പാടുണ്ട്. ‘സബ്കാ സാത്ത്, സബ്കാ വികാസ്’ എന്ന മുദ്രാവാക്യവുമായി നല്ല ഭരണം നടത്തി. മോദി സർക്കാർ തന്നെ മൂന്നാമതും വരുമെന്ന്…

Read More

അസമിൽ 14 ൽ 11 ലും ബിജെപി മത്സരിക്കും

അസമിൽ എൻഡിഎയിൽ സീറ്റുവിഭജനം പൂർത്തിയായി. 14 ലോക്‌സഭാ സീറ്റുകളിൽ 11 ലും ബിജെപി മത്സരിക്കും. സഖ്യ കക്ഷികളായ അസോം ഗണ പരിഷത്തിന് (എജിപി) രണ്ടു സീറ്റും, യുണൈറ്റഡ് പീപ്പിൾസ് പാർട്ടി ലിബറലിന് (യുപിപിഎൽ) ഒരു സീറ്റും ലഭിക്കും. 2019 ൽ ബിജെപി 10 സീറ്റുകളിലാണ് മത്സരിച്ചിരുന്നത്. എജിപിക്ക് മൂന്നു സീറ്റുകളും ബിപിഎഫിന് (ബോഡോലാന്റ് പീപ്പിൾസ് ഫ്രണ്ട്) ഒരു സീറ്റും ലഭിച്ചിരുന്നു. എന്നാൽ 2020 ൽ ബിപിഎഫിനെ ഒഴിവാക്കി യുപിപിഎല്ലുമായി ബിജെപി കൈകോർത്തു.  2019ൽ മത്സരിച്ച 10 സീറ്റുകളിൽ…

Read More

കോണ്‍ഗ്രസ് സ്ക്രീനിങ് കമ്മിറ്റി പട്ടികയായി; 15 സീറ്റുകളില്‍ സിറ്റിങ് എംപിമാർ

സംസ്ഥാനത്തെ 15 സീറ്റുകളില്‍ സിറ്റിങ് എംപിമാരെ മാത്രം ഉള്‍പ്പെടുത്തി, കോണ്‍ഗ്രസ് സ്ക്രീനിങ് കമ്മിറ്റിയുടെ പട്ടിക. ആലപ്പുഴ സീറ്റില്‍ ആരെന്ന കാര്യം പിന്നീട് തീരുമാനിക്കും. വയനാട്ടില്‍ രാഹുല്‍ ഗാന്ധിയും കണ്ണൂരില്‍ കെ സുധാകരനും മല്‍സരിക്കട്ടെയെന്നാണ് തീരുമാനം. പരാതികളും ജയസാധ്യതകളും പരിശോധിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയാവും അന്തിമ തീരുമാനം എടുക്കുക. ആലപ്പുഴ ഒഴിച്ചിട്ട്, രാഹുല്‍ ഗാന്ധിയെയും കെ സുധാകരനെയും ഉള്‍ക്കൊണ്ട് 15 സിറ്റിങ് സീറ്റിലും മറുപേരുകളില്ലാതെ സ്ക്രീനിങ് കമ്മിറ്റി.  ഹൈക്കമാന്‍റ് നിര്‍ദേശങ്ങള്‍ ഉള്‍പ്പടെ പരിഗണിച്ച് കേന്ദ്ര തിര‍ഞ്ഞെടുപ്പ് സമിതി അന്തിമ…

Read More

ലോക്സഭാ തിരഞ്ഞെടുപ്പ്; ‘കേരളത്തിൽ നിന്ന് അ‍ഞ്ചിൽ കൂടുതൽ എംപിമാർ നരേന്ദ്ര മോദിക്കായി കൈപൊക്കാനുണ്ടാകും’: പി.സി ജോർജ്

കേരളത്തിൽ നിന്ന് അഞ്ചിൽ കൂടുതൽ എംപിമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വേണ്ടി കൈപൊക്കാൻ ലോക്‌സഭയിലുണ്ടാകുമെന്ന് ബിജെപി നേതാവ് പി.സി.ജോർജ്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ നയിച്ച കേരള പദയാത്രയുടെ സമാപന സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമ്മേളനവേദിയിൽ പൂഞ്ഞാർ മുൻ എംഎൽഎ പി.സി.ജോർജിന്റെ കേരള ജനപക്ഷം പാർട്ടി ബിജെപിയിൽ ലയിച്ചു.  ‘‘വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്ന് അഞ്ചിൽ കൂടുതൽ എംപിമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുവേണ്ടി ലോക്‌സഭയിൽ കൈപൊക്കാനുണ്ടാകും. അതിൽ സംശയമില്ല. കേരളത്തിൽ ചുരുങ്ങിയത് അഞ്ചു മണ്ഡലങ്ങളെങ്കിലും നേടുമെന്നാണ് ഞാൻ പറയുന്നത്. അവയുടെ പേരുകൾ പറയില്ല, പറഞ്ഞാൽ…

Read More

‘ബിജെപി 100 സീറ്റു പോലും തികയ്ക്കില്ല, അധികാരത്തിൽ നിന്നും പുറത്തുപോകും’: മല്ലികാർജുൻ ഖർഗെ

വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ  ബിജെപി വമ്പൻ തോൽവി ഏറ്റുവാങ്ങുമെന്ന പ്രവചനവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. ബിജെപിയുടെ 400 സീറ്റ് നേടുകയെന്ന പദ്ധതി നടക്കാൻ പോകുന്നില്ലെന്നാണ് ഭാരത് ജോഡോ ന്യായ് യാത്രയുടെ അമേഠിയിൽ നടന്ന പൊതുസമ്മേളനത്തിൽ ഖർഗെ പറഞ്ഞത്. 100 സീറ്റു പോലും നേടാനാകാതെ ബിജെപി അധികാരത്തിൽ നിന്നും പുറത്തുപോകുമെന്നും കോൺഗ്രസ് അധ്യക്ഷൻ പ്രവചിച്ചു. ‘നിരവധി തവണ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിച്ച മണ്ഡലങ്ങളാണ് അമേഠിയും റായ്ബറേലിയും. എന്നാൽ ഇവിടെ ജനങ്ങളിൽ ശത്രുത വിതയ്ക്കാൻ ബിജെപി ഗൂഢാലോചന നടത്തുകയാണ്….

Read More

സ്ത്രീകൾ മുഖ്യമന്ത്രി ആകുന്നതിൽ തടസമില്ല; ഇപ്പോളത്തെ മുഖ്യമന്ത്രിയെ മാറ്റേണ്ട കാര്യമില്ലല്ലോ: കെ.കെ ശൈലജ

ലോക്‌സഭ തെരഞ്ഞെടുപ്പിൽ സ്ത്രീ പ്രതിനിധ്യം വർധിപ്പിക്കണമെന്ന് സിപിഎം കേന്ദ്ര കമ്മറ്റി അംഗം കെ.കെ ശൈലജ ആവശ്യപ്പെട്ടു. സ്ത്രീകൾക്ക് കൂടുതൽ പ്രതിനിധ്യം കൊടുക്കണം എന്ന ധാരണ എൽ ഡി എഫിൽ ഉണ്ട്. സ്ത്രീകൾ മുഖ്യമന്ത്രി ആകുന്നതിൽ തടസമില്ല. പക്ഷെ  ഇപ്പോളത്തെ മുഖ്യമന്ത്രിയെ മാറ്റേണ്ട കാര്യമില്ലല്ലോയെന്നും അവര്‍ പറഞ്ഞു. വളരെ കാര്യക്ഷമമായാണ് മുഖ്യമന്ത്രി പ്രവർത്തിക്കുന്നത്.നവകേരള സൃഷ്ടിക്കായി ശ്രമിക്കുന്ന മുഖ്യമന്ത്രിയാണ് ഇപ്പോഴുള്ളത്. കേരളത്തിലെ സർക്കാർ മാധ്യമങ്ങളെ വേട്ടയടുന്നു എന്നത് ശരിയല്ല. കോവിഡ്, നിപ കാലഘട്ടത്തിൽ മികച്ച സഹകരണമാണ് മാധ്യമങ്ങൾ നൽകിയതെന്നും അവര്‍ പറഞ്ഞു….

Read More