
ലോക്സഭയുടെ സീറ്റ് ക്രമീകരണത്തിൽ അന്തിമ തീരുമാനമായി ; പ്രധാനമന്ത്രി ഒന്നാം നമ്പറിൽ , രാഹുൽ ഗാന്ധി 498ൽ
പതിനെട്ടാമത് ലോക്സഭയുടെ സീറ്റ് ക്രമീകരണത്തെ സംബന്ധിച്ച് അന്തിമ തീരുമാനമായി. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെയുള്ള ഒന്നാം നമ്പർ സീറ്റിൽ തന്നെ തുടരും. രണ്ടാം നമ്പർ സീറ്റിൽ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, മൂന്നാം നമ്പർ സീറ്റിൽ ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവർ തന്നെയാണ് തുടരുക. അതേ സമയം ആദ്യഘട്ട ക്രമീകരണത്തിൽ 58-ാം സീറ്റിലേക്ക് മാറ്റിയ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയെ സീറ്റ് നമ്പർ നാലിലേക്ക് പുന:ക്രമീകരിച്ചു. നേരത്തെയുള്ള പട്ടിക പ്രകാരം നാല്, അഞ്ച് സീറ്റുകൾ ഒഴിഞ്ഞു…