
അതിവേഗം തെരഞ്ഞെടുപ്പിലേക്ക് നീങ്ങാൻ ഇന്ത്യ സഖ്യം; സീറ്റ് വിഭജനം ഉടൻ പൂർത്തിയാക്കും
2024 ലോക്സഭാ തെരഞ്ഞെടുപ്പ് നേരത്തെ ആക്കിയേക്കാനുള്ള തീരുമാനത്തിലേക്ക് കേന്ദ്രം നീങ്ങുന്ന സാഹചര്യത്തിൽ നീക്കങ്ങൾ വേഗത്തിലാക്കുകയാണ് പ്രതിപക്ഷ സഖ്യമായ ഇന്ത്യ. സെപ്റ്റംബർ 30നകം പ്രതിപക്ഷ പാർട്ടികൾക്കിടയിലെ സീറ്റ് വിഭജനം പൂർത്തിയാക്കാൻ ധാരണ. മുംബൈയിൽ വച്ച് ഇന്ത്യ മുന്നണിയിലെ നേതാക്കൾ നടത്തിയ കൂടിക്കാഴ്ചയിലാണ് ധാരണയായത്. അതേസമയം, ഇന്ത്യാ യോഗത്തിന്റെ രണ്ടാം ദിവസമായ ഇന്ന് മുന്നണി കൺവീനർ ആരാകണമെന്ന് കാര്യത്തിൽ പ്രഖ്യാപനം ഉണ്ടായേക്കും. മല്ലികാർജുൻ ഖർഗെ, ശരദ് പവാർ, നിതീഷ് കുമാർ എന്നിവരുടെ പേരുകളാണ് പരിഗണനയിൽ ഉള്ളത്. കോൺഗ്രസ്, മുന്നണിയുടെ നേതൃത്വം…