ഖത്തറിൽ സീസണൽ പനിക്കെതിരെ വാക്‌സിനേഷൻ കാമ്പയിനിന് തുടക്കം
ഖത്തറിൽ കാലാവസ്ഥ മാറിത്തുടങ്ങിയതോടെ സീസണൽ പനിക്കെതിരെ വാക്‌സിനേഷൻ കാമ്പയിനിന് തുടക്കം. രാജ്യത്തെ 80 ലേറെ ആരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് നാളെ മുതൽ വാക്‌സിനെടുക്കാനാകും. പനി, ചുമ, ജലദോഷം ഉൾപ്പെടെ അസുഖങ്ങൾ വർധിക്കാനുള്ള സാഹചര്യം കണക്കിലെടുത്താണ് പൊതുജനാരോഗ്യ മന്ത്രാലയം വാക്‌സിനേഷൻകാമ്പയിൻ നടത്തുന്നത്. എച്ച്.എം.സി, പി.എച്ച്.സി.സി എന്നിവരുമായി സഹകരിച്ച് നടത്തുന്ന കാമ്പയിനിൽ കുത്തിവെപ്പ് പൂർണമായും സൗജന്യമാണ്. സർക്കാർസ അർധസർക്കാർ, സ്വകാര്യ ക്ലിനിക്കുകൾ എന്നിവയുൾപ്പെടെ രാജ്യത്തുടനീളമുള്ള 80ലേറെ ആരോഗ്യ സേവന കേന്ദ്രങ്ങളിൽ ഫ്ളൂ വാക്സിൻ സൗജന്യമായി ലഭിക്കും. സ്വദേശികളും താമസക്കാരുമുൾപ്പെടെ എല്ലാവരും…