
‘ഒമ്പതാം ക്ലാസിൽ ബാറിൽ ജോലിക്കു പോയി, ഛർദ്ദി കോരിയാൽ 10 രൂപ കിട്ടും’; അനുഭവം പറഞ്ഞ് ബിഗ് ബോസ് ഹൗസിൽ ജിന്റോ
എല്ലാ ബിഗ് ബോസിലും മത്സരാർത്ഥികളുടെ ജീവിത കഥകളും ഓർമകളും കഠിനകാലങ്ങളും പങ്കുവയ്ക്കുന്ന സെഗ്മെന്റണ്ട്. ആറാം സീസണിലും ഓർമകൾ എന്ന പേരോടെ ബിഗ് ബോസ് ആ സെഗ്മെന്റ് ആരംഭിച്ചു. സെഗ്മെന്റിൽ ആദ്യമായി തന്റെ ജീവിതകഥ പങ്കുവച്ചത് സെലിബ്രിറ്റി ട്രെയിനറായ ജിന്റോ ആയിരുന്നു. അവതാരകനായി എത്തിയത് സിജോയും. ജിന്റോ തന്റെ ഇന്നത്തെ ജീവിതത്തെക്കുറിച്ച് പറഞ്ഞാണ് ഇന്നലെകളിലേക്ക് പോയത്. ഇന്ന് താനൊരു സെലിബ്രിറ്റി പേഴ്സണൽ ട്രെയിനറും ഇന്റർനാഷണൽ ബോഡി ബിൽഡറും നിരവധി അവാർഡുകൾ നേടിയ വ്യക്തിയുമാണ്. എന്നാൽ ഇതൊന്നും അല്ലാത്ത, ദാരിദ്ര്യത്തിന്റെ…