മാലിന്യം കളയാൻ പോയ 16കാരിയെ കാണാനില്ല; കായലിൽ വീണെന്ന് സംശയം, തെരച്ചിൽ തുടരുന്നു

എറണാകുളം നെട്ടൂരിൽ പ്ലസ് വൺ വിദ്യാർത്ഥിനി കായലിൽ വീണതായി സംശയം. നെട്ടൂർ ബീച്ച് സോക്കർ പരിസരത്ത് വാടകയ്ക്ക് താമസിക്കുന്ന മുതിരപറമ്പ് വീട്ടിൽ ഫിറോസിന്റെ മകൾ ഫിദയെ (16) ആണ് കാണാതായത്. ഫയർ ഫോഴ്സ് ടീമും സ്‌കൂബാ ടീമും സ്ഥലത്ത് തെരച്ചിൽ തുടരുകയാണ്. ഇന്ന് രാവിലെ 6.30ഓടെയായിരുന്നു സംഭവം. മാലിന്യം കളയാനായി കായലിന് സമീപത്തേക്ക് പോയ ശേഷം കുട്ടിയെ ആരും കണ്ടിട്ടില്ല. നിലമ്പൂർ സ്വദേശികളായ ഫിദയും കുടുംബവും ഏറെ നാളായി നെട്ടൂരിലാണ് താമസം. നാട്ടുകാരും ചെറുവള്ളങ്ങളിൽ കുട്ടിക്കായി തെരച്ചിൽ…

Read More

അപൂർവം ഈ കണ്ടെത്തിൽ; കാരറ്റ് തോട്ടത്തിൽ നിന്ന് ലഭിച്ച ആഭരണങ്ങൾക്ക് 3,500ലേറെ വർഷം പഴക്കം

വടക്കുകിഴക്കൻ സ്വിറ്റ്സർലൻഡിലെ തുർഗൗ കന്‍റോണിലെ ഗുട്ടിംഗൻ എന്ന പട്ടണത്തിനു സമീപം വിളവെടുത്ത കാരറ്റ് പാടത്തുനിന്നു കണ്ടെത്തിയ ആഭരണങ്ങൾ ചരിത്രാന്വേഷികൾക്ക് അദ്ഭുതമായി. മെറ്റൽ ഡിറ്റക്‌ടറിസ്റ്റായ ഫ്രാൻസ് സാൻ ആണ് കാരറ്റ് പാടത്തുനിന്ന് വെങ്കലയുഗത്തിലെ ആഭരണങ്ങൾ കണ്ടെത്തിയത്. തുർഗൗ കന്‍റോൺ മേഖലയിൽ വർഷങ്ങളായി ഗവേഷണത്തിലേർപ്പെട്ടിരിക്കുകയാണ് സാൻ. നേരത്തെ നിരവധി വെങ്കല അലങ്കാര ഡിസ്കുകൾ കണ്ടെത്തിയിരുന്നു. തുടർന്ന് മേഖലയിൽ കൂടുതൽ അന്വേഷണം സാൻ നടത്തുകയായിരുന്നു.  ഭൂവുടമയുടെ അനുമതിയോടെ, ഗവേഷകർ പുരാവസ്തുക്കൾ കണ്ടെത്തിയ മേഖലയിലെ മണ്ണുസഹിതം വെട്ടിയെടുക്കുകയായിരുന്നു. തുടർന്ന്, അടുത്തുള്ള നഗരമായ ഫ്രൗൺഫെൽഡിലുള്ള…

Read More