മാലിന്യക്കൂമ്പാരം രക്ഷാദൗത്യത്തിന് തിരിച്ചടി; ജോയിക്കായി തെരച്ചിലിന് നാവികസേന തലസ്ഥാനത്തേക്ക്

തലസ്ഥാന നഗരത്തിലെ മാലിന്യ കൂമ്പാരമായ ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടയിൽ കാണാതായ ജോയിക്കായി തിരച്ചിൽ തുടരുന്നു. ഇതുവരെയും പ്രതീക്ഷാവഹമായ ഒരു സൂചനയും ലഭിക്കാത്ത സാഹചര്യത്തിൽ നാവിക സേനാ സംഘവും രക്ഷാദൌത്യത്തിൽ പങ്കാളികളാകും. നാവിക സേനയുടെ അതിവിദഗ്ധരായ ഡൈവിംഗ് സംഘം കൊച്ചിയിൽ നിന്ന് തലസ്ഥാനത്തേക്ക് വൈകിട്ടോടെയെത്തുമെന്ന് റവന്യൂ മന്ത്രി കെ രാജൻ അറിയിച്ചു. ‘രക്ഷാ പ്രവർത്തനത്തിൽ പുരോഗതിയുണ്ടാകാത്ത സാഹചര്യത്തിൽ സർക്കാർ സഹായം തേടി നാവിക സേനയ്ക്ക് കത്ത് നൽകുകയായിരുന്നു. 5 മുതൽ 10 വരെ അംഗങ്ങളുളള നേവിയുടെ വിദഗ്ധ സംഘമാകും…

Read More

കള്ളക്കുറിച്ചി ദുരന്തം; കേരളത്തിൽ എക്സൈസ് നിരീക്ഷണവും പരിശോധനയും കടുപ്പിക്കുന്നു

തമിഴ്നാട് കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ നിരീക്ഷണവും പരിശോധനയും കടുപ്പിച്ച് എക്‌സൈസ്. ചെക്‌പോസ്റ്റുകളിൽ കൂടുതൽ ജീവനക്കാരെ താത്കാലികമായി നിയോഗിച്ചതായി മന്ത്രി എം.ബി. രാജേഷ് അറിയിച്ചു. എല്ലാവാഹനങ്ങളും നിരീക്ഷിക്കും, സംശയമുള്ളവ പരിശോധിക്കും. അതിർത്തിയിലെ ഇടറോഡുകളും നിരീക്ഷണത്തിലാക്കി. നാലു ജില്ലകളിലെ അതിർത്തികളിൽ നിയോഗിച്ച കേരള എക്സൈസ് മൊബൈൽ ഇന്റർവെൻഷൻ യൂണിറ്റിന്റെ (കെമു) പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കും. എക്സൈസ് കമ്മിഷണർ മഹിപാൽ യാദവ് ജില്ലാ മേധാവിമാർമുതലുള്ള എക്സൈസ് ഉദ്യോഗസ്ഥരുടെ അടിയന്തിരയോഗം വിളിച്ചു. സ്പിരിറ്റ്, വ്യാജമദ്യ കേസുകളിൽ മുൻകാലത്ത് പ്രതികളായവരെ ഉയർന്ന…

Read More

പുതിയ അപ്‌ഡേഷനുമായി എക്സ്; തൊഴിലന്വേഷണത്തിനുള്ള സൗകര്യം അവതരിപ്പിക്കാനൊരുങ്ങുന്നു

എക്‌സില്‍ ഇനി വെറുമൊരു സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം മാത്രമല്ല. എക്‌സിനെ ഒരു ‘എവരിതിങ് ആപ്പ്’ ആക്കുന്നതിന്റെ ഭാഗമായി തൊഴിലന്വേഷണത്തിനുള്ള സൗകര്യം അവതരിപ്പിക്കാനൊരുങ്ങുകയാണ് കമ്പനി. പുതിയ ഫീച്ചര്‍ ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് തൊഴില്‍ അന്വേഷിക്കാനാവും. തങ്ങളുടെ അനുഭവ പരിചയത്തിന്റെ അടിസ്ഥാനത്തില്‍ സെര്‍ച്ച് റിസല്‍ട്ട് ഫില്‍ട്ടര്‍ ചെയ്യാം. പ്രീമിയം സബ്സ്‌ക്രിപ്ഷന് കീഴില്‍ കൂടുതല്‍ സൗകര്യങ്ങളും പ്രയോജനപ്പെടുത്താനാവും. വെബ് ഡെവലറായ നിവ ഔജിയാണ് എക്സിലെ പുതിയ ഫീച്ചര്‍ പരിചയപ്പെടുത്തിയത്. എക്സ് ക്രിയേറ്ററായ ഡോജ് ഡിസൈറും പിന്നീട് ഇലോണ്‍ മസ്‌കും ഈ പോസ്റ്റ് പങ്കുവെച്ചു….

Read More

നരഭോജി കടുവയ്ക്കായി വ്യാപക തെരച്ചില്‍; വയനാട്ടില്‍ കൂടുതല്‍ ക്യാമറ ട്രാപ്പുകള്‍ സ്ഥാപിച്ചു

സുല്‍ത്താൻ ബത്തേരി വാകേരി കൂടല്ലൂരില്‍ യുവാവിനെ ആക്രമിച്ച്‌ കൊന്ന കടുവയ്ക്കായി വനംവകുപ്പ് തെരച്ചില്‍ ഇന്നും തുടരും. ഏത് കടുവയാണ് പ്രദേശത്തുള്ളതെന്ന് കണ്ടെത്താൻ വനംവകുപ്പ് കൂടുതല്‍ ക്യാമറ ട്രാപ്പുകള്‍ വച്ചിട്ടുണ്ട്. 11 ക്യാമറകളാണ് കടുവയെ തിരിച്ചറിയാനായി പലയിടത്ത് സ്ഥാപിച്ചിട്ടുള്ളത്. ഇത് പരിശോധിച്ചും കാല്‍പ്പാടുകള്‍ പിന്തുടര്‍ന്നുമാകും ഇന്നത്തെ തെരച്ചില്‍. വനംവകുപ്പ് ജീവനക്കാര്‍ക്കെതിരെ വ്യാപക പ്രതിഷേധം ഉള്ളതിനാല്‍, പൊലീസ് സംരക്ഷണയിലാകും തെരച്ചില്‍. കടുവയെ പിടികൂടാനുള്ള ഉത്തരവ് ഇന്നലെ ഉച്ചയോടെ ചീഫ് വൈല്‍ഡ് ലൈഫ് വാഡൻ ഇറക്കിയിരുന്നു. കടുവയെ മയക്കുവെടി വച്ചു പിടികൂടാനുള്ള…

Read More

ചിത്രങ്ങൾ ഡയറക്ടായി ജനറേറ്റ് ചെയ്യാം; ഉപഭോക്താക്കൾക്ക് പുതിയ അപ്ഡേഷനുമായി ഗൂഗിൾ

സെർച്ച് ജനറേറ്റീവ് എക്സ്പീരിയൻസ് എന്നറിയപ്പെടുന്ന പുതിയ അപ്ഡേഷനുമായി ഗൂഗിൾ. ഇത് അനുസരിച്ച് ചിത്രങ്ങൾ ഡയറക്ടായി ജനറേറ്റ് ചെയ്യാം. സെർച്ച് ചെയ്യുന്നത് അനുസരിച്ച് കൂടുതൽ കാര്യങ്ങൾ ചെയ്യാനുള്ള പുതിയ വഴികൾ പരീക്ഷിക്കുകയാണ് ഈ അപ്ഡേറ്റിലൂടെ ​ഗൂ​ഗിൾ. എഴുതി നൽകിയ വിവരങ്ങൾക്ക് അനുസരിച്ച് ചിത്രങ്ങൾ നിർമ്മിക്കുന്ന സംവിധാനമെന്നും സെർച്ച് ജനറേറ്റീവ് എക്സ്പീരിയൻസിനെ വിശേഷിപ്പിക്കാവുന്നതാണ്. ഇത്തരത്തിൽ നിർമ്മിക്കുന്ന ചിത്രങ്ങളിലെല്ലാം എഐ നിർമ്മിതമാണെന്ന വാട്ടർമാർക്ക് ഉൾപ്പെടുത്തുന്നതാണ്. പുതിയ അപ്ഡേഷൻ എത്തുന്നതോടെ ചോദ്യങ്ങൾക്ക് കൂടുതൽ സമഗ്രവും വിജ്ഞാനപ്രദവുമായ ഉത്തരങ്ങൾ സൃഷ്ടിക്കാൻ എഐ ഉപയോഗിക്കാനാകും. പുതിയ…

Read More

പുതിയ കിടിലൻ ഫീച്ചർ അപ്ഡേറ്റുമായി വാട്ട്സാപ്പ്

പുതിയ അപ്ഡേറ്റുമായി വാട്ട്സാപ്പ് എത്തി. നിലവിൽ ആൻഡ്രോയിഡ്  പതിപ്പിൽ പുതിയ അപ്‍ഡേറ്റുകൾ ലഭ്യമായി തുടങ്ങിയിട്ടുണ്ട്. ചിത്രങ്ങൾ, വീഡിയോകൾ, ജിഫുകൾ എന്നിവയ്ക്ക് പെട്ടെന്ന് മറുപടി നൽകാനാവുന്ന അപ്ഡേറ്റാണ് അവതരിപ്പിച്ചിരിക്കുന്നത്. ഉടനെ തന്നെ ഇത് രാജ്യാന്തര തലത്തിലുള്ള എല്ലാ വാട്ട്സാപ്പ് ഉപയോക്താക്കൾക്കും ലഭ്യമാകുമെന്നാണ് സൂചന. വിഡിയോയും ചിത്രവും സ്ക്രീനിലെ കാഴ്ചയിലിരിക്കുമ്പോൾ തന്നെ ഉടനടി റിപ്ലൈ അറിയിക്കാൻ ഈ അപ്ഡേറ്റിനുശേഷം സാധിക്കും. മെസെജിങ്ങിലെ തടസം ഒഴിവാക്കുകയാണ് ലക്ഷ്യം.   കൂടാതെ വാട്ട്സാപ്പ് ചാനലിലെ വെരിഫൈഡ് അക്കൗണ്ടുകളിലെ പച്ച ചെക്ക് മാർക് ഉടനെ നീലയാക്കും….

Read More

ജീവന്റെ ഉദ്ഭവം തേടി നാസ; ചിന്നഗ്രഹം വെളിപ്പെടുത്തുമോ രഹസ്യം?

വിദൂര ഛിന്നഗ്രഹത്തില്‍നിന്ന് ശേഖരിച്ച പാറയില്‍നിന്നും പൊടിയില്‍നിന്നും ജീവന്റെ ഉദ്ഭവം തേടുകയാണ് നാസ. ഞായറാഴ്ചയാണ് ചിന്നഗ്രഹത്തില്‍ നിന്നു ലഭിച്ച പാറയും പൊടിയും വഹിച്ചുള്ള ഒരു ക്യാപ്‌സ്യൂള്‍ പേടകം ഞായറാഴ്ച രാവിലെ പടിഞ്ഞാറന്‍ അമേരിക്കന്‍ പ്രവിശ്യയായ യൂറ്റയുടെ മണ്ണില്‍ ലാന്‍ഡ് ചെയ്തത്. സൗരയൂഥത്തില്‍ ഗ്രഹങ്ങള്‍ എങ്ങനെ രൂപപ്പെട്ടുവെന്ന് പഠിക്കാനും ഭൂമിയില്‍ ജീവന്റെ ഉദ്ഭവത്തിലേക്കു നയിച്ച ജൈവ തന്മാത്രകളെ മനസിലാക്കാനും ഇതുമായി ബന്ധപ്പെട്ട പഠനംകൊണ്ടു സാധിക്കുമെന്ന് ഗവേഷകര്‍. ചിന്നഗ്രഹത്തില്‍നിന്നു ശേഖരിച്ച പാറയും പൊടിമുള്‍പ്പെടെയുള്ള സാമ്പിള്‍ അമേരിക്കയിലെക്കു കൊണ്ടുപോയി. ‘ബെന്നു’ എന്നു പേരിട്ടിരിക്കുന്ന…

Read More

അമേരിക്കയില്‍ വീണ്ടും വെടിവെപ്പ്; കുട്ടിയെ അടക്കം അയല്‍വീട്ടിലുള്ള അഞ്ച് പേര്‍ മരിച്ചു

അമേരിക്കയില്‍ വീണ്ടും വെടിവെപ്പ്. ടെക്സസിലെ ഒരു വീട്ടില്‍ കയറി അയല്‍വാസി നടത്തിയ വെടിവെയ്പ്പില്‍ ഒരു കുട്ടി ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. പ്രതിക്കുവേണ്ടി അന്വേഷണം ആരംഭിച്ചതായി ടെക്സസ് പോലീസ് അറിയിച്ചു. മെക്‌സിക്കന്‍ സ്വദേശിയായ ഫ്രാന്‍സിസ്‌കോ ഒറോപെസ് ആണ് പ്രതി. വെടിവെയ്പ്പിന് ശേഷം സമീപത്തെ കാട്ടില്‍ ഒളിച്ച ഇയാള്‍ക്കായി ഡ്രോണുകളും പോലീസ് നായകളേയും ഉപയോഗിച്ച് പോലീസ് തിരച്ചില്‍ നടത്തി വരികയാണ്. പ്രതിയും വീട്ടുകാരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നു.മദ്യപിച്ചെത്തിയ ഫ്രാന്‍സിസ്‌കോ ഒറോപെസ് വെടിവെച്ച് പരിശീലനം നടത്തിയതിനെ തുടര്‍ന്ന്…

Read More

സൈനികരുടെ വീരമൃത്യു: അന്വേഷണം എൻഐഎ ഏറ്റെടുത്തേക്കും

പൂഞ്ചിലെ ഭിംബർ ഗലിയിൽ 5 സൈനികരെ വധിച്ച ഭീകരർക്കായി വ്യാപക തിരച്ചിൽ. കരസേനയ്ക്കു പുറമേ അതിർത്തി രക്ഷാസേന (ബിഎസ്എഫ്), ദേശീയ അന്വേഷണ ഏജൻസി (എൻഐഎ), കശ്മീർ പൊലീസ് എന്നിവരും രംഗത്തുണ്ട്. ഡ്രോണുകളും ഹെലികോപ്റ്ററുകളും തിരച്ചിലിന് ഉപയോഗിക്കുന്നുണ്ട്. സേനാ നായ്ക്കളും സജീവമായി പങ്കെടുക്കുന്നു. വരും ദിവസങ്ങളിൽ അന്വേഷണം എൻഐഎ ഏറ്റെടുത്തേക്കും. വീരമൃത്യു വരിച്ച ഹവിൽദാർ മൻദീപ് സിങ്, ലാൻസ് നായിക്കുമാരായ ദേബാശിഷ് ബസ്വാൾ, കുൽവന്ത് സിങ്, സിപോയ്മാരായ ഹർകൃഷൻ സിങ്, സേവക് സിങ് എന്നിവരുടെ സംസ്കാരം പൂർണ സേനാ…

Read More