ചന്ദ്രനിൽ ബഹിരാകാശ നിലയം സ്ഥാപിക്കാൻ ചൈന; അന്യഗ്രഹ ജീവികള്‍ക്കായും തിരച്ചില്‍
ചന്ദ്രനില്‍ മനുഷ്യനെ എത്തിക്കാനുള്ള ചൈനയുടെ ശ്രമം അണിയറയിൽ തകൃതിയായി നടക്കുകയാണ്. അതിനിടെ ഏതാനും ദശകങ്ങൾക്കുള്ളിൽ ചന്ദ്രനില്‍ ബഹിരാകാശ നിലയം നിര്‍മിക്കാനും ചൈന പദ്ധതിയിടുന്നുണ്ട്. ചാന്ദ്ര നിലയം നിർമ്മിക്കാനും താമസിക്കാൻ പറ്റിയ മറ്റു ഗ്രഹങ്ങളെയും ഭൂമിക്ക് പുറത്തുള്ള ജീവന്‍റെ സാധ്യതയെയും കണ്ടെത്താനുള്ള, പദ്ധതികള്‍ ചൈന പ്രഖ്യാപിച്ചു കഴിഞ്ഞു. ചൈന അക്കാദമി ഓഫ് സയൻസസ്, ചൈന നാഷണൽ സ്‌പേസ് അഡ്മിനിസ്‌ട്രേഷൻ, ചൈന മാൻഡ് സ്‌പേസ് ഏജൻസി എന്നിവരാണ് പദ്ധതികളും ലക്ഷ്യങ്ങളും വിശദീകരിച്ചത്. ചൈനയുടെ അന്താരാഷ്ട്ര ചാന്ദ്ര ഗവേഷണ കേന്ദ്രം 2028…