
500 കോടി ഡോളറിന് പകരം ഡാറ്റ നശിപ്പിക്കാം; ഇൻകോഗ്നിറ്റോ ഡാറ്റ ശേഖരിച്ച് വെട്ടിലായി ഗൂഗിൾ
ശേഖരിച്ച സെർച്ച് വിവരങ്ങളെല്ലാം നശിപ്പിക്കാം, പ്രശ്നമാക്കരുതെന്ന് എന്ന് ഗൂഗിൾ. ഇൻറർനെറ്റിൽ സ്വകാര്യമായി ബ്രൗസ് ചെയ്യുന്നതിനായി ഗൂഗിൾ ക്രോമിലെ ‘ഇൻകോഗ്നിറ്റോ’ മോഡ് ഉപയോഗിക്കാത്തവർ കുറവായിരിക്കും. എന്നാൽ ഇങ്ങനെ സെർച്ച് ചെയ്ത ഡാറ്റയൊക്കെ ഗൂഗിൾ തന്നെ സൂക്ഷിച്ചാൽ എങ്ങനെയുണ്ടാവും. ഉപയോക്താക്കളിൽ നിന്ന് കോടിക്കണക്കിന് ഇൻകോഗ്നിറ്റോ ഡാറ്റായാണ് ഗൂഗിൽ രഹസ്യമായി ശേഖരിച്ചത്. ഈ ഡാറ്റാ ശേഖരണത്തിന്റെ പേരിൽ 2020ൽ 500 കോടി ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നിയമ സ്ഥാപനമായ ബോയസ് ഷില്ലര്‍ ഫ്‌ളെക്‌സ്‌നര്‍ ഗൂഗിളിനെ കോടതി കയറ്റി. ഗൂഗിള്‍ ക്രോമിലെ ഇന്‍കൊഗ്നിറ്റോ…