വയനാട്ടിൽ വീണ്ടും തെരച്ചിൽ നടത്താമെന്ന് മന്ത്രി; ദുരിതാശ്വാസത്തിനായി വീണ്ടും കേന്ദ്രത്തെ സമീപിക്കും

ദുരന്തം നടന്ന വയനാട്ടിൽ വീണ്ടും തെരച്ചിലിന് സർക്കാർ സന്നദ്ധമാണെന്ന് മന്ത്രി കെ രാജൻ അറിയിച്ച്. 122 പേരെ ഇനിയും കണ്ടെത്താനുണ്ട്. 55 ശരീര ഭാഗങ്ങൾ ഡിഎൻഎ പരിശോധന പോലും സാധ്യമല്ലാത്ത തരത്തിലായിരുന്നു. തെരച്ചിൽ തുടരാൻ സർക്കാർ സന്നദ്ധമാണെന്നും കൂടിയാലോചനകൾക്ക് ശേഷം തീയതി തീരുമാനിക്കാമെന്നും മന്ത്രി രാജൻ നിയമസഭയിൽ പറഞ്ഞു. വയനാട് ദുരന്തത്തിൽ കേന്ദ്ര സമീപനത്തിൽ നിരാശ ഉണ്ട്. കേന്ദ്ര സഹായം സംബന്ധിച്ച ഒരു നീക്കവും ഇതുവരെ ഇല്ല. 1202 കോടി രൂപയുടെ നഷ്ടം കണക്കാക്കി ഓഗസ്റ്റിൽ നിവേദനം…

Read More

വയനാട് ഉരുൾപ്പൊട്ടൽ; കാണാതായവർക്കുള്ള തെരച്ചിൽ തുടരണം, ആവശ്യം ശക്തമാക്കി പ്രതിപക്ഷം

വയനാട് ചൂരൽമല മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവർക്കുള്ള തെരച്ചിൽ പുനഃരാരംഭിക്കണമെന്ന ആവശ്യം ശക്തം. ഉരുൾപൊട്ടലിൽ അകപ്പെട്ട 47 പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. സർക്കാർ വീണ്ടും തെരച്ചിൽ തുടങ്ങണമെന്ന് വയനാട്ടിലെ പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടു. തെരച്ചിൽ പുനഃരാരംഭിച്ചില്ലെങ്കിൽ പ്രതിഷേധം ആരംഭിക്കാനാണ് നീക്കം. സൂചിപ്പാറ, ആനടികാപ്പ് മേഖലയിൽ തെരച്ചിൽ നടത്തണമെന്നാവശ്യപ്പെട്ട് കാണാതായവരുടെ ബന്ധുക്കൾ ചീഫ് സെക്രട്ടറിയോട് നേരത്തെ അഭ്യർത്ഥിച്ചിരുന്നു. ഇതുപ്രകാരം നടത്തിയ തെരച്ചിലിലാണ് അഞ്ച് മൃതദേഹ ഭാഗങ്ങൾ കണ്ടെത്തിയത്. അതിനുശേഷം ആഴ്ചകളായി തെരച്ചിൽ തിർത്തിവച്ചിരിക്കുകയാണ്. ഈ സാചര്യത്തിലാണ് പ്രതിപക്ഷ പാർട്ടികൾ…

Read More

സിദ്ദിഖിനായി അന്വേഷണം ഊര്‍ജിതം; നടന്റെ മൊബൈല്‍ സ്വിച്ച് ഓഫ്

ഹൈക്കോടതി മുന്‍ കൂര്‍ ജാമ്യം നിഷേധിച്ചതോടെ ലൈംഗികാരോപണ കേസില്‍ പ്രതിയായ സിദ്ദിഖിനായി അന്വേഷണം ഊര്‍ജിതം. തിരുവനന്തപുരം മ്യൂസിയം പൊലീസ് കൊച്ചിയിലേക്ക് തിരിച്ചു. സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് കൊച്ചിയിലേക്ക് തിരിച്ചത്. നടിയുടെ പരാതിയില്‍ സിദ്ദിഖിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത് മ്യൂസിയം പൊലീസ് സ്റ്റേഷനിലാണ്. കൊച്ചിയില്‍ സിദ്ദിഖിനായി വ്യാപക തിരച്ചിലാണ് നടക്കുന്നത്. നഗര പ്രദേശങ്ങളിലും ഗ്രാമപ്രദേശങ്ങളിലും തിരച്ചില്‍ നടക്കുന്നുണ്ട്. വിവിധ സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം. സിദ്ദിഖ് കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലില്‍ ഉണ്ടെന്നും വിവരങ്ങളുണ്ട്. നിലവില്‍ നടന്റെ മൊബൈല്‍ സ്വിച്ച്…

Read More

ഷിരൂരില്‍ പുഴയിൽ നിന്ന് അസ്ഥിഭാഗം കണ്ടെത്തി, പരിശോധനയ്ക്ക് അയച്ചു; ഡ്രഡ്ജർ ഉപയോഗിച്ചുള്ള തെരച്ചിൽ ഇന്നും തുടരും

ഷിരൂരിൽ അർജുനടക്കമുള്ളവരെ കണ്ടെത്താൻ ഡ്രഡ്ജർ ഉപയോഗിച്ചുള്ള തെരച്ചിൽ ഇന്നും തുടരും. ഡ്രഡ്ജിംഗ് കമ്പനിയുമായുള്ള കരാർ ഒരാഴ്ച കൂടി നീട്ടാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്. നാവികസേനയും ഇന്ന് തെരച്ചിലിൽ പങ്കുചേരും. നേരത്തേ ഇവിടെ പരിശോധന നടത്തിയിരുന്ന ക്വിക് പേ എന്ന സ്വകാര്യ കമ്പനിയുടെ പ്രതിനിധി റിട്ടയേഡ് മേജർ ജനറൽ ഇന്ദ്രബാലനും ഇന്ന് സ്ഥലത്തെത്തുന്നുണ്ട്. ഇന്നലെ ഗംഗാവലിപ്പുഴയിൽ നിന്ന് കിട്ടിയ അസ്ഥി പരിശോധനയ്ക്കായി എഫ്എസ്‍എൽ ലാബിലേക്ക് മാറ്റിയിട്ടുണ്ട്. ഇത് മനുഷ്യന്‍റെ അസ്ഥിയാണെങ്കിൽ ഇന്നുച്ചയോടെ തന്നെ സ്ഥിരീകരണം കിട്ടും. അങ്ങനെയെങ്കിൽ ഇത്…

Read More

അർജുനെ കണ്ടെത്തുമോ?; ഡ്രഡ്ജ‌ർ ഉപയോഗിച്ച് മൂന്നാം ഘട്ട തെരച്ചില്‍ ഇന്ന്

കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള മൂന്നാംഘട്ട തെരച്ചിൽ ഇന്നും തുടരും. അർജുൻ സഞ്ചരിച്ച ലോറിയുടെ ക്യാബിൻ കണ്ടെത്തുന്നതിനാണ് പ്രഥമ പരിഗണന. അർജുനടക്കം കാണാതായ മൂന്ന് പേരെയാണ് ഇനി കണ്ടത്തേണ്ടത്. കാർവാറിൽ നിന്ന് എത്തിച്ച ഡ്രഡ്ജർ ഉപയോഗിച്ചാണ് തെരച്ചിൽ. പരിശോധനാ സ്ഥലത്തേക്ക് അർജുന്‍റെ സഹോദരിയും ഇന്ന് എത്തും.   ഇത് അവസാന ശ്രമമെന്ന് കാർവാർ എംഎൽഎ സതീഷ് സെയിൽ പ്രതികരിച്ചു. ലോറിയുടെ ക്യാബിൻ കണ്ടെത്തിയാൽ അർജുൻ എവിടെ എന്നതിന്റെ ഉത്തരം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നതായി അർജുനന്റെ…

Read More

ഷിരൂരില്‍ അര്‍ജുന് വേണ്ടി തിരച്ചില്‍ നാളെ പുനരാരംഭിക്കും 

ഉത്തരകന്നഡയിലെ അങ്കോലയ്ക്കടുത്ത് ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ വെള്ളിയാഴ്ച പുനരാരംഭിക്കാന്‍ തീരുമാനം. നിലവില്‍ കാലാവസ്ഥ അനുകൂലമാണെന്ന നിഗമനത്തിലാണ് തിരച്ചില്‍ പുനരാരംഭിക്കാന്‍ തീരുമാനിച്ചത്. തെരച്ചിൽ നടത്താനുള്ള ഡ്രഡ്ജർ കാർവാർ തുറമുഖത്ത് എത്തി. ഡ്രഡ്ജർ അടങ്ങിയ ടഗ് ബോട്ട് നാളെ രാവിലെയാകും ഗംഗാവലിപ്പുഴയിലൂടെ ഷിരൂരിലെത്തുക. നാവികസേനയുടെ സംഘം ഇന്ന് ഗംഗാവലിപ്പുഴയിൽ മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് വിശദമായ പരിശോധന നടത്തും. ഇരുപത്തിയെട്ടര മീറ്റർ നീളവും എട്ട് മീറ്റർ വീതിയുമുള്ള, മൂന്നടി വരെ വെള്ളത്തിന്‍റെ അടിത്തട്ടിൽ മണ്ണെടുക്കാൻ കഴിയുന്ന…

Read More

ഷിരൂരിൽ തെരച്ചിലിൽ ‍നടത്താനുള്ള ഡ്രഡ്ജര്‍ എത്തിക്കാൻ വൈകും; കടലിൽ കാറ്റ് ശക്തം

ഷിരൂരിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനും മറ്റ് രണ്ട് പേർക്കും വേണ്ടിയുള്ള തെരച്ചിൽ നടത്താനുള്ള ഡ്രഡ്ജർ കാർവാർ തുറമുഖത്ത് എത്തിക്കാൻ വൈകും. കടലിൽ കാറ്റ് ശക്തമായതിനാൽ പതുക്കെ മാത്രമേ ടഗ് ബോട്ടിന് സഞ്ചരിക്കാൻ കഴിയുന്നുള്ളൂ. ഇന്ന് ഉച്ചയോടെയോ വൈകിട്ടോടെയോ മാത്രമേ ബോട്ട് കാർവാർ തീരത്ത് എത്തിക്കാൻ കഴിയൂ എന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഇന്ന് കർവാർ കളക്ടറേറ്റിൽ നടക്കുന്ന യോഗത്തിൽ എപ്പോൾ ടഗ് ബോട്ട് ഷിരൂരിലേക്ക് കൊണ്ട് പോകും എന്നതിൽ അന്തിമ തീരുമാനമുണ്ടാകും. ഡ്രഡ്ജറുമായുള്ള ടഗ് ബോട്ട്…

Read More

119 പേർ കാണാമറയത്ത്; വയനാട്ടിൽ തെരച്ചിൽ അവസാനിപ്പിക്കുന്നു

വയനാട് ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള തെരച്ചിൽ തുടരുന്നു. 119 പേരെയാണ് നിലവിൽ കണ്ടെത്താനുള്ളത്. തെരച്ചിൽ സംഘത്തിൽ ആളുകളെ വെട്ടിക്കുറച്ചത് വിമർശനത്തിന് വഴി വച്ചിരുന്നു. വയനാട്ടിൽ ഇപ്പോഴും ഇടവിട്ട് മഴ പെയ്യുന്നതിനാൽ ജാഗ്രത തുടരുന്നുണ്ട്. അതേസമയം ക്യാമ്പുകളിൽ 97 കുടുംബങ്ങൾ തുടരുകയാണ്. ഇതുവരെ 630 കുടുംബങ്ങളെയാണ് മാറ്റിപ്പാർപ്പിച്ചത്.  തെരച്ചിലിന്റെയും രക്ഷാപ്രവർത്തനത്തിന്റെയും ചുമതലയുണ്ടായിരുന്ന നോഡൽ ഓഫീസർ വിഷ്ണുരാജ് മടങ്ങിയിട്ട് ഒരാഴ്ചയായി. സന്നദ്ധ പ്രവർത്തകർക്ക് ഭക്ഷണം ഒരുക്കിയിരുന്ന കമ്മ്യൂണിറ്റി കിച്ചനും പൂട്ടിയിട്ട് ആഴ്ച ഒന്നാകുന്നു. ദുരന്തമുഖത്ത് ഇപ്പോഴും ബാക്കിയുള്ള സേനാ വിഭാഗങ്ങൾക്ക് ഹോട്ടലിൽ…

Read More

ദൃശ്യങ്ങളുടെ പരിശോധന പൂർത്തിയായി; ദൃശ്യങ്ങളിൽ 13കാരിയായ തസ്മിദിനെ കണ്ടെത്താനായില്ല

തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്ന് കാണാതായ അസം സ്വദേശിനിയായ 13കാരിയായ തസ്മിദിനെ കണ്ടെത്താനായി റെയില്‍വെ സ്റ്റേഷനിലെ ദൃശ്യങ്ങള്‍ പരിശോധിച്ച് പൊലീസ്. കന്യാകുമാരിയില്‍ കുട്ടി എത്തിയെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് കന്യാകുമാരി റെയില്‍വെ സ്റ്റേഷനിലെ ദൃശ്യങ്ങള്‍ പരിശോധിക്കുന്നത്. ബെംഗളൂരു- കന്യാകുമാരി ഐലന്‍ഡ് എക്സ്പ്രസിലാണ് കുട്ടി തിരുവനന്തപുരത്ത് നിന്ന് യാത്രതിരിച്ചത്. ട്രെയിൻ വൈകിട്ട് 3.30നാണ് കന്യാകുമാരിയിലെത്തിയത്. 3.30 മുതല്‍ വൈകിട്ട് നാലു വരെയുള്ള ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും ഇതില്‍ കുട്ടിയെ കണ്ടെത്താനായില്ല. ട്രെയിൻ എത്തിയ മൂന്നാം പ്ലാറ്റ്ഫോമിലെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെയാണ് പരിശോധിച്ചത്. നിലവില്‍ സ്റ്റേഷനിലെ…

Read More

13കാരിക്കായി കന്യാകുമാരിയില്‍ തിരച്ചില്‍; അന്വേഷണം ചെന്നൈയിലേക്കും

തിരുവനന്തപുരം കഴക്കൂട്ടത്തു നിന്നും കാണാതായ അസം സ്വദേശിനിയായ പെണ്‍കുട്ടി തസ്മിത്ത് തംസത്തെ കണ്ടെത്താനായി പൊലീസ് ഊര്‍ജിത തിരച്ചില്‍. പുലര്‍ച്ചെ കന്യാകുമാരി ബീച്ച് പരിസരത്ത് കണ്ടുവെന്ന ഓട്ടോറിക്ഷ ഡ്രൈവര്‍മാരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് പ്രദേശത്ത് തിരച്ചില്‍ നടത്തിവരികയാണ്. കേരള പൊലീസ് സംഘത്തിനൊപ്പം തമിഴ്‌നാട് പൊലീസും ഓട്ടോ ഡ്രൈവര്‍മാരും തിരച്ചിലില്‍ സഹായിക്കുന്നുണ്ട്. കുട്ടി കന്യാകുമാരിയിലേക്കുള്ള ട്രെയിനില്‍ യാത്ര ചെയ്തതായി വിവരം ലഭിച്ചതിന്റെ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് വനിത എസ്‌ഐ ഉള്‍പ്പെടെയുള്ള പൊലീസ് സംഘം കന്യാകുമാരിയിലെത്തിയത്. പാറശ്ശാല വരെ കുട്ടി ട്രെയിനിലുണ്ടായിരുന്നുവെന്നുവെന്നാണ് ട്രെയിനിലെ…

Read More