ജിദ്ദ കോർണീഷിൽ കടൽ തിരമാല ആക്രമണം
ജിദ്ദ കോർണിഷിലെ ചില ഭാഗങ്ങളിൽ കടൽ തിരമാലകളുടെ ആക്രമണം. വലിയ ഉയരത്തിൽ ആഞ്ഞുവീശിയ തിരമാലകൾ തീരത്തേക്ക് അടിച്ചുകയറി. വടക്കുപടിഞ്ഞാറൻ മേഖലകളിൽ വെള്ളിയാഴ്ച വൈകീട്ട് വീശിയടിച്ച കാറ്റിനെ തുടർന്നാണ് കോർണിഷിൽ കടൽ തിരമാലകൾ ഉയരുകയും കടൽത്തീരത്തേക്ക് വെള്ളം കയറുകയും ചെയ്തത്. രണ്ടര മീറ്ററിലധികം കടൽ തിരമാലകൾ ഉയർന്നതായാണ് റിപ്പോർട്ട്. ഹയ്യ് ശാത്വിഅ് രണ്ടിന് മുന്നിലുള്ള കോർണിഷിനോട് ചേർന്നുള്ള റോഡുകളിലേക്കാണ് കൂടുതൽ വെള്ളം കയറിയത്. മുൻകരുതലായി ട്രാഫിക് വകുപ്പ് പ്രദേശത്തേക്കുള്ള ഗതാഗതത്തിന് താൽകാലികമായി നിയന്ത്രണമേർപ്പെടുത്തി. കടൽ ശാന്തമായതോടെ ഫഖീഹ് അക്വേറിയം…