
ഓസ്ട്രേലിയയിൽ ജലവിമാനം തകർന്നു ; മൂന്ന് പേർക്ക് ദാരുണാന്ത്യം
ഓസ്ട്രേലിയയിലെ പ്രമുഖ വിനോദ സഞ്ചാര മേഖലയിൽ ജലവിമാനം തകർന്ന് മൂന്ന് പേർക്ക് ദാരുണാന്ത്യം. ഓസ്ട്രേലിയയുടെ പടിഞ്ഞാറൻ മേഖലയിലെ വിനോദ സഞ്ചാര കേന്ദ്രമായ റോട്ട്നെസ്റ്റ് ദ്വീപിലുണ്ടായ അപകടത്തിൽ ഏഴ് പേരായിരുന്നു ജലവിമാനത്തിലുണ്ടായിരുന്നത്. സെസ്ന 208 കാരവാൻ 675 ജലവിമാനമാണ് തകർന്നത്. താഴ്ന്ന് പറക്കുന്നതിനിടയിൽ ചുണ്ണാമ്പ് കല്ലിൽ ഇടിച്ച ജല വിമാനം കടലിലേക്ക് കൂപ്പുകുത്തുകയായിരുന്നു. ഫിലിപ്പ് റോക്ക് എന്ന പാറക്കെട്ടിന് സമീപത്ത് വച്ചാണ് അപകടമുണ്ടായത്. ചൊവ്വാഴ്ച വൈകുന്നേരം പെർത്തിലേക്ക് ടേക്ക് ഓഫ് ചെയ്യുമ്പോഴാണ് അപകടമുണ്ടായത്. ഏഴ് പേരുമായി തോംപ്സൺ ബേയ്ക്ക്…