കള്ളക്കടൽ പ്രതിഭാസം: കേരള തീരത്ത് ഇന്ന് ജാഗ്രതാ നിർദേശം; മുന്നറിയിപ്പ്

കള്ളക്കടൽ പ്രതിഭാസത്തിന്‍റെ ഭാഗമായി കേരള തീരത്ത് ഇന്ന് രാവിലെ 5.30 മുതൽ വൈകീട്ട് 5.30 വരെ 0.2 മുതൽ 0.6 മീറ്റർ വരെ ജാഗ്രതാ നിര്‍ദേശം. തമിഴ്നാട് തീരത്ത് ഇന്ന് രാവിലെ 5.30 മുതൽ വൈകീട്ട് 5.30 വരെ 0.5 മുതൽ 0.7 മീറ്റർ വരെയും ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കുക. 1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട…

Read More

ഷിരൂരിൽ തെരച്ചിലിൽ ‍നടത്താനുള്ള ഡ്രഡ്ജര്‍ എത്തിക്കാൻ വൈകും; കടലിൽ കാറ്റ് ശക്തം

ഷിരൂരിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനും മറ്റ് രണ്ട് പേർക്കും വേണ്ടിയുള്ള തെരച്ചിൽ നടത്താനുള്ള ഡ്രഡ്ജർ കാർവാർ തുറമുഖത്ത് എത്തിക്കാൻ വൈകും. കടലിൽ കാറ്റ് ശക്തമായതിനാൽ പതുക്കെ മാത്രമേ ടഗ് ബോട്ടിന് സഞ്ചരിക്കാൻ കഴിയുന്നുള്ളൂ. ഇന്ന് ഉച്ചയോടെയോ വൈകിട്ടോടെയോ മാത്രമേ ബോട്ട് കാർവാർ തീരത്ത് എത്തിക്കാൻ കഴിയൂ എന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഇന്ന് കർവാർ കളക്ടറേറ്റിൽ നടക്കുന്ന യോഗത്തിൽ എപ്പോൾ ടഗ് ബോട്ട് ഷിരൂരിലേക്ക് കൊണ്ട് പോകും എന്നതിൽ അന്തിമ തീരുമാനമുണ്ടാകും. ഡ്രഡ്ജറുമായുള്ള ടഗ് ബോട്ട്…

Read More

കടലിൽ മുങ്ങി മരണം ; ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

ഒമാനിലെ സീ​ബ് വി​ലാ​യ​ത്തി​ലെ ക​ട​ലി​ൽ ഒ​രു വി​ദേ​ശി കൂ​ടി മു​ങ്ങി​മ​രി​ച്ചു. ക​ട​ലി​ൽ നീ​ന്താ​നി​റ​ങ്ങി​യ സു​ഡാ​ൻ സ്വ​ദേ​ശി​യാ​ണ് മു​ങ്ങി​മ​രി​ച്ച​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ഒ​മാ​ൻ ക​ട​ലി​ൽ ശ​ക്ത​മാ​യ അ​ടി​യൊ​ഴു​ക്കു​ക​ൾ ഉ​ള്ള​തി​നാ​ൽ ക​ട​ലി​ൽ ഇ​റ​ങ്ങു​ന്ന​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും എ​ല്ലാ വി​ധ​ത്തി​ലു​മു​ള്ള മു​ൻ ക​രു​ത​ലു​ക​ൾ എ​ടു​ക്ക​ണ​മെ​ന്നും റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ട്ടു. ഒ​മാ​നി​ലെ ശാ​ത്തി അ​ൽ ഖു​റം, സീ​ബ് തു​ട​ങ്ങി​യ ക​ട​ലു​ക​ളി​ൽ നി​ര​വ​ധി പേ​ർ കു​ളി​ക്കാ​നും നീ​ന്താ​നും ഇ​റ​ങ്ങാ​റു​ണ്ട്. ഏ​റെ​ ദൂ​രം ആ​ഴം കു​റ​ഞ്ഞ​തും തി​ര​മാ​ല​ക​ൾ ഇ​ല്ലാ​ത്ത​തു​മാ​യ ക​ട​ലാ​യ​തി​നാ​ൽ​ത​ന്നെ സ്ത്രീ​ക​ള​ട​ക്കം നി​ര​വ​ധി…

Read More

പവിഴപ്പുറ്റ് പരിശോധിക്കാൻ കടലിൽ മുങ്ങി ഖത്തർ പരിസ്ഥിതികാര്യ മന്ത്രി

പ​വി​ഴ​പ്പു​റ്റു​ക​ൾ പ​രി​ശോ​ധി​ക്കാ​ൻ ഖ​ത്ത​ർ പ​രി​സ്ഥി​തി കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന മ​ന്ത്രി ഡോ. ​അ​ബ്ദു​ല്ല ബി​ൻ അ​ബ്ദു​ൽ അ​സീ​സ് ബി​ൻ തു​ർ​ക്കി അ​ൽ സു​ബൈ​ഇ ക​ട​ലി​ൽ മു​ങ്ങി. ഖ​ത്ത​റി​ന്റെ സ​മു​ദ്ര പ​രി​സ്ഥി​തി സം​ര​ക്ഷി​ക്കാ​നും മെ​ച്ച​പ്പെ​ടു​ത്താ​നു​മു​ള്ള ശ്ര​മ​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്താ​നും ബോ​ധ​വ​ത്ക​ര​ണ​ത്തി​നു​മാ​യാ​ണ് മ​ന്ത്രി ദൗ​ത്യ​ത്തി​ന്റെ ഭാ​ഗ​മാ​യ​ത്. പ്ര​ത്യേ​ക സേ​ന​യു​ടെ ക​മാ​ൻ​ഡ​ർ മേ​ജ​ർ ജ​ന​റ​ൽ ജാ​സിം ബി​ൻ അ​ലി അ​ൽ അ​തി​യ, പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​ത്തി​ലെ പ​രി​സ്ഥി​തി ഡ​യ​റ​ക്ട​റേ​റ്റ് മു​ഹ​മ്മ​ദ് യൂ​സ​ഫ് അ​ൽ ജൈ​ദ എ​ന്നി​വ​രും മ​ന്ത്രി​യോ​ടൊ​പ്പം ചേ​ർ​ന്നു. പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ലെ മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​രും സ​മു​ദ്ര…

Read More

അറബിക്കടലിൽ ഭൂചലനം; സുനാമിക്ക് സാധ്യതയില്ലെന്ന് വിദഗ്ധര്‍

അറബിക്കടലില്‍ ശക്തമായ ഭൂചലനം. ഇന്ത്യൻ സമയം രാത്രി 8:56ഓടെ ഭൂചലനമുണ്ടായതായി ദേശീയ ഭൂചലന നിരീക്ഷണ കേന്ദ്രം സ്ഥിരീകരിച്ചു. മാലിദ്വീപിന്‍റെയും ലക്ഷദ്വീപിന്‍റെയും ഇടയിൽ സമുദ്രനിരപ്പിൽ നിന്ന് 10 കിലോമീറ്റർ താഴ്ചയാണ് പ്രഭവ കേന്ദ്രം. ദേശീയ ഭൂചലന നിരീക്ഷണ കേന്ദ്രവും സ്വകാര്യ ഏജന്‍സികളും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം മാലദ്വീപിൽ നിന്നും 216 കി.മി അകലെയാണ് ഭൂചലനം ഉണ്ടായതെന്ന് ജർമനി ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ ഭൂചലന നിരീക്ഷകർ പറയുന്നു. മാലദ്വീപിലെ ഏഴ് നഗരങ്ങളിൽ നേരിയ തോതിൽ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്കെയിലില്‍…

Read More

തിരുവനന്തപുരത്ത് വിദ്യാർത്ഥിനിയെ കടലിൽ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം കാപ്പിൽ ബീച്ചിൽ വിദ്യാർഥിനിയെ കടലിൽ മരിച്ച നിലയിൽ കണ്ടെത്തി. അയിരൂരിലെ സ്വകാര്യ സ്‌കൂളിൽ പത്താം ക്ലാസിൽ പഠിക്കുന്ന ശ്രേയ ആണ് മരിച്ചത്. മറ്റൊരു കുട്ടിയൊടൊപ്പം എത്തിയ പെൺകുട്ടി കടലിൽ ചാടുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. പെൺകുട്ടി വീട്ടിൽനിന്ന് പിണങ്ങി ഇറങ്ങിയതാണെന്നാണ് പൊലീസ് പറയുന്നത്. ഒപ്പമുണ്ടായിരുന്ന കുട്ടിക്കായി തിരച്ചിൽ നടത്തുകയാണ്.

Read More

വർക്കലയിൽ വീട്ടിൽ നിന്നും പിണങ്ങിയിറങ്ങിയ വിദ്യാർത്ഥി കടലിൽ മരിച്ചു; കൂടെ ഉണ്ടായിരുന്ന കുട്ടിക്കായി തിരച്ചിൽ

വർക്കലയിൽ വിദ്യാർത്ഥിനി കടലിൽ മരിച്ചു. വെൺകുളം സ്വദേശിനിയായ ശ്രേയയാണ് (14) മരിച്ചത്. കൂടെ ഉണ്ടായിരുന്ന മറ്റൊരു കുട്ടിക്കായി തെരച്ചിൽ തുടരുകയാണ്. ഇന്ന് ഉച്ചയ്ക്ക് 12.30 തോടെ വെറ്റക്കട ബീച്ചിലാണ് ദാരുണ സംഭവമുണ്ടായത്. പെൺകുട്ടിയുടേത് ആത്മഹത്യയാണോ എന്നാണ് പൊലീസ് സംശയിക്കുന്നത്. രണ്ട് കുട്ടികൾ കടലിലേക്ക് ഇറങ്ങിപ്പോകുന്നതാണ് നാട്ടുകാർ കണ്ടത്. രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നാലെ തിരച്ചിലിനിടെ ഒരു കുട്ടിയുടെ മൃതദേഹം കരയ്ക്ക് അറിഞ്ഞു. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ സംശയം. പെൺകുട്ടി വീട്ടിൽ നിന്നും പിണങ്ങി ഇറങ്ങിയതാണെന്ന് പൊലീസ് പറഞ്ഞു.

Read More

11 മണിമുതൽ കടലാക്രമണത്തിനും ഉയർന്ന തിരമാലയ്ക്കും സാധ്യത; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്

കേരള തീരത്ത്  കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഇന്ന് രാവിലെ 11.30 മുതൽ രാത്രി 11.30 വരെ 0.5 മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തെക്കൻ തമിഴ്നാട് തീരത്തും പകൽ 02.30 മുതൽ രാത്രി 11.30 വരെ 1.0 മുതൽ 1.7 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും അതിന്‍റെ വേഗത സെക്കൻഡിൽ 15 cm നും 45 cm…

Read More

സംസ്ഥാനത്താകെ തീരദേശ മേഖലകളിൽ കടലാക്രമണം; കേരളാ തീരത്ത് ഓറഞ്ച് അലർട്ട് തുടരുന്നു

സംസ്ഥാനത്താകെ തീരദേശ മേഖലകളിൽ കടലാക്രമണം. പൂത്തുറയിൽ ശക്തമായ കടലാക്രമണത്തിൽ വീടുകളിൽ വെള്ളം കയറി. ഒരു വീടിന് കേടുപാട് പറ്റിയിട്ടുണ്ട്. ആലപ്പുഴ തൃക്കുന്നപ്പുഴ പഞ്ചായത്ത് പത്താം വാർഡിൽ ഇന്നലെ രാത്രി 10 മണിയോടെ നേരിയ തോതിൽ കടൽ കയറിയിരുന്നു. തുടർന്ന് 3 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുകയായിരുന്നു. പിന്നീട് കടൽ ശാന്തമാവുകയായിരുന്നു. അതേസമയം, നിലവിൽ ജില്ലയിൽ ഒരിടത്തും കടലാക്രമണം ഉള്ളതായി റിപ്പോർട്ട്‌ ഇല്ലെന്നു കലക്ടറേറ്റിലെ കൺട്രോൾ റൂം അറിയിച്ചു. തൃശ്ശൂര്‍ കൊടുങ്ങല്ലൂർ താലൂക്കിന്റെ തീരപ്രദേശങ്ങളിൽ കള്ളക്കടൽ പ്രതിഭാസം ഉണ്ടായി. എറിയാട് പഞ്ചായത്തിലെ ചന്തക്കടപ്പുറം, എടവിലങ്ങ്…

Read More

വീണ്ടും ‘കള്ളക്കടൽ’; കേരള തീരത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചു

കേരളാ തീരത്ത് അതീവ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു. വീണ്ടും കള്ളക്കടൽ പ്രതിഭാസമുണ്ടാകാനുള്ള സാധ്യതയെ തുടർന്ന് കേരള തീരത്ത് റെഡ് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അതീവ ജാഗ്രത വേണമെന്നാണ് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചിട്ടുള്ളത്. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായി ഒഴിവാക്കണമെന്നും തീരത്ത് കിടന്ന് ഉറങ്ങരുതെന്നും മുന്നറിയിപ്പുണ്ട്. മത്സ്യബന്ധന യാനങ്ങൾ സുരക്ഷിതമായി സൂക്ഷിക്കണമെന്നും അറിയിപ്പിൽ പറയുന്നു. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും, തെക്കൻ തമിഴ്‌നാട് തീരത്തും, തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും ഉയർന്ന തിരമാലകൾ കാരണം…

Read More