
പ്രിയ വർഗീസിന്റെ നിയമന കാര്യത്തിൽ തീരുമാനം സ്‌ക്രൂട്നി കമ്മിറ്റിക്ക് വിട്ടു
അസോസിയേറ്റ് പ്രൊഫസറായി പ്രിയ വർഗീസിന്റെ നിയമന കാര്യത്തിലെ തീരുമാനം എടുക്കാൻ വിഷയം സ്‌ക്രൂട്നി കമ്മിറ്റിക്ക് വിട്ടു. ഇന്ന് ചേർന്ന സർവകലാശാല സിന്റിക്കേറ്റ് യോഗത്തിലാണ് തീരുമാനം. പ്രിയ വർഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ട തീരുമാനം പുന:പരിശോധിക്കണം എന്നായിരുന്നു നേരത്തെ കോടതി ആവശ്യപ്പെട്ടിരുന്നത്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും മുൻ എംപിയുമായ കെകെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗ്ഗീസിന് അസോസിയേറ്റ് പ്രൊഫസറാകാൻ യോഗ്യതയില്ലെന്ന് ഹൈക്കോടതിയാണ് വിധിച്ചത്. വിധി ചർച്ച ചെയ്യാനാണ് കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റ് ഇന്ന് യോഗം ചേർന്നത്. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ…