സൗഹൃദത്തിന്റെ “മൈ 3”; നവംബറിൽ പ്രദർശനത്തിനെത്തുന്നു
സൗഹൃദം പ്രമേയമാക്കി തലൈവാസൽ വിജയ് പ്രധാന കഥാപാത്രമാകുന്ന “മൈ3′ നവംബറിൽ പ്രദർശനത്തിനെത്തുന്നു. രാജൻ കുടവൻ ആണ് സംവിധാനം. സ്റ്റാർ ഏയ്റ്റ് മൂവീസിന്റെ ബാനറിൽ നിർമിക്കുന്ന ചിത്രത്തിൽ രാജേഷ് ഹെബ്ബാർ, സബിത ആനന്ദ്, ഷോബി തിലകൻ, സുബ്രഹ്മണ്യൻ, മട്ടന്നൂർ ശിവദാസൻ, കലാഭവൻ നന്ദന, അബ്സർ അബു, അനാജ്, അജയ്, ജിത്തു, രേവതി,നിധിഷ, അനുശ്രീ പോത്തൻ തുടങ്ങിയവരും അഭിനയിക്കുന്നു. നാല് ആൺകുട്ടികളും മൂന്നു പെൺകുട്ടികളും തമ്മിലുള്ള ആത്മാർഥ സൗഹൃദത്തിന്റെ കഥയാണ് സിനിമ കൈകാര്യം ചെയ്യുന്നത്. രാജേഷ് രാജു ഛായാഗ്രണം നിർവ്വഹിക്കുന്നു….