‘ലാപതാ ലേഡീസ്’ ഇന്ന് സുപ്രിം കോടതിയില്‍ പ്രദര്‍ശിപ്പിക്കും

മികച്ച നിരൂപക പ്രശംസയോടെ ശ്രദ്ധ നേടിയ ചിത്രം ‘ലാപത ലേഡീസ്’ ഇന്ന് സുപ്രീം കോടതിയിൽ പ്രദർശിപ്പിക്കും. സുപ്രീം കോടതിയിലെ ജഡ്ജിമാർക്കും അവരുടെ കുടംബംഗങ്ങൾക്കും മറ്റ് കോടതി ഉദ്യാഗസ്ഥർക്കും വേണ്ടിയാണ് ഈ സ്‌പെഷ്യൽ ഷോ. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡും ചിത്രം കാണാനുണ്ടാകും. ലിംഗസമത്വം പ്രധാന ഉള്ളടക്കമായ ചിത്രം കാണാൻ നടനും നിർമ്മാതാവുമായ ആമിർ ഖാനും സിനിമയുടെ സംവിധായിക കിരൺ റാവുവിനും പ്രത്യേക ക്ഷണമുണ്ട്. അഡ്മിനിസ്ട്രേറ്റീവ് ബിൽഡിംഗ് കോംപ്ലക്സിലെ സി-ബ്ലോക്കിലുള്ള ഓഡിറ്റോറിയത്തില്‍ വൈകിട്ട് 4.15മുതല്‍ 6.20 വരെയായിരിക്കും പ്രദര്‍ശനം….

Read More

വൈറലായ ഡാൻസർ ലീലാമ്മ ഇനി സിനിമയിലേക്ക്

‘ഒരു മധുരക്കിനാവിൽ ലഹരിയിലെങ്ങോ കുടമുല്ലപ്പൂ വിരിഞ്ഞു…” എന്ന ഹിറ്റ് ഗാനത്തിന് ചുവടുവച്ച് വൈറലായ ലീലാമ്മയ്‌ക്ക് സിനിമയിലേക്കുള്ള വഴിതെളിഞ്ഞു. മോഹൻലാലിന്റേതുൾപ്പെടെ മൂന്നു ചിത്രങ്ങളിലേക്കാണ് ക്ഷണം ലഭിച്ചതെന്ന് മകൻ ‘അവ്വൈ സന്തോഷ്” പറഞ്ഞു. കാക്കനാട് പള്ളിക്കര കണ്ടത്തിൽ വീട്ടിൽ പരേതനായ നാടക നടൻ ജോൺ കെ. പള്ളിക്കരയുടെ ഭാര്യയാണ് ലീലാമ്മ. ‘സന്ദർശകരുടെ ബഹളമായതിനാൽ അമ്മയല്ല ഫോണെടുത്തത്. ആരാണ് വിളിച്ചതെന്നോ സംവിധായകൻ ആരെന്നോ തിരക്കിയില്ല. വിളിച്ചവരിൽ ഒരാൾ നേരിട്ടു വീട്ടിൽ വന്നു സംസാരിക്കാമെന്നു പറഞ്ഞു”- സീരിയൽ നടൻകൂടിയായ സന്തോഷ് പറഞ്ഞു. നൃത്തം…

Read More

‘തിരഞ്ഞെടുപ്പിനു മുൻപ് വേണ്ട, ചർച്ചകളിൽനിന്നും വിട്ടുനിൽക്കണം’; കേരള സ്റ്റോറി പ്രദർശിപ്പിക്കേണ്ടെന്ന് കെസിവൈഎം

‘ദ് കേരള സ്റ്റോറി’ പ്രദർശിപ്പിക്കേണ്ടതില്ലെന്ന തീരുമാനത്തിൽ താമരശ്ശേരി രൂപത കെസിവൈഎം. ഉച്ചകഴിഞ്ഞുള്ള എക്‌സിക്യുട്ടീവ് യോഗത്തിനുശേഷം ഔദ്യോഗികമായി ഇക്കാര്യം കെസിവൈഎം ഭാരവാഹികൾ അറിയിക്കും. രൂപതയ്ക്കു കീഴിലെ 120 കെസിവൈഎം യൂണിറ്റുകളിൽ ശനിയാഴ്ച സിനിമ പ്രദർശിപ്പിക്കുമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. തിരഞ്ഞെടുപ്പിനു മുൻപ് സിനിമ പ്രദർശിപ്പിക്കേണ്ടതില്ലെന്നും ഇതുസംബന്ധിച്ച ചർച്ചകളിൽനിന്നും വിട്ടുനിൽക്കണം എന്നുമുള്ള തീരുമാനത്തിലേക്കാണു കെസിവൈഎം എത്തിയിരിക്കുന്നത്. കുട്ടികൾക്കുള്ള ബോധവത്കരണത്തിന്റെ ഭാഗമായാണു സിനിമ പ്രദർശിപ്പിക്കുന്നത് എന്നായിരുന്നു നേരത്തേ വ്യക്തമാക്കിയിരുന്നത്. സഭയ്ക്കുള്ളിൽ തന്നെ അഭിപ്രായ വ്യത്യാസം ഉയർന്നതോടെയാണു തൽക്കാലം വിട്ടുനിൽക്കാൻ തീരുമാനിച്ചത്. നേരത്തെ ഇടുക്കി രൂപതയും…

Read More

കേരള സ്റ്റോറിയ്ക്ക് പകരം മണിപ്പുർ ഡോക്യുമെൻററി; കലാപത്തെ കുറിച്ചുള്ള ഡോക്യുമെന്ററി പ്രദർശിപ്പിക്കാൻ വൈപ്പിൻ പള്ളി

കേരള സ്റ്റോറി വിവാദത്തിനിടെ മണിപ്പുർ കലാപത്തെക്കുറിച്ചുള്ള ഡോക്യുമെൻററി പ്രദർശിപ്പിക്കാൻ വൈപ്പിൻ സാൻജോപുരം സെന്റ് ജോസഫ്‌സ് പള്ളി. സിറോ മലബാർ സഭ എറണാകുളം അങ്കമാലി അതിരൂപതയിലെ ഇൻറൻസീവ് ബൈബിൾ കോഴ്‌സിൻറെ ഭാഗമായാണ് വിശ്വാസ പരിശീലനത്തിനെത്തുന്ന വിദ്യാർഥികളെ ഡോക്യുമെൻററി കാണിക്കുന്നത്. ‘ദ് ക്രൈ ഓഫ് ദ് ഒപ്രസ്ഡ്’ എന്ന ഡോക്യുമെൻററിയാണ് പ്രദർശിപ്പിക്കുന്നത്. മണിപ്പുർ കലാപത്തെകുറിച്ചും കുട്ടികൾ അറിഞ്ഞിരിക്കണമെന്നതാണ് നിലപാട്. സഭയിലെ മറ്റു രൂപതകളിൽ കേരള സ്റ്റോറി സിനിമ കാണിച്ചതിൻറെ പിന്നാലെ മണിപ്പുർ കലാപത്തെക്കുറിച്ചാണ് കുട്ടികളെ ബോധവൽകരിക്കേണ്ടതെന്ന നിലപാടുമായി എറണാകുളം അങ്കമാലി…

Read More

കടുംവെട്ടുമായി ഫിയോക് ; ഈ മാസം 23 മുതൽ മലയാള സിനിമകൾ തീയറ്ററിൽ പ്രദർശിപ്പിക്കില്ല

ഈ മാസം 23 മുതൽ മലയാള സിനിമകൾ തീയറ്ററിൽ റിലീസ് ചെയ്യില്ലെന്ന് തീയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്. തീയറ്റർ ഉടമകൾക്ക് ഇഷ്ടമുള്ള പ്രൊജക്ടർ വെക്കാൻ സാധിക്കുന്നില്ല. നിർമാതാക്കളുടെ സംഘടന കണ്ടന്റ് മാസ്റ്ററിങ് യൂണിറ്റ് ആരംഭിച്ചു. ഈ കണ്ടന്റുകൾ എല്ലാ തിയറ്ററുകളിലും പ്രദർശിപ്പിക്കണം എന്നാണ് നിർദ്ദേശം. ഇത് തീയറ്റർ ഉടമകൾക്ക് കൂടുതൽ ബാധ്യത സൃഷ്ടിക്കുന്നു.പുതിയ പ്രൊജക്ടറുകൾ വാങ്ങാൻ നിർബന്ധിക്കുന്നു. നവീകരണം പൂർത്തിയാക്കിയ നാലോളം തിയറ്ററുകൾ തുറക്കാൻ ആയിട്ടില്ല. പ്രോജക്ടർ ഏത് വെക്കണം എന്നത് ഉടമയുടെ അവകാശമെന്നും ഫിയോക് വ്യക്തമാക്കി.

Read More

കേരളത്തിലെ 32,000 സ്ത്രീകളെ മതംമാറ്റി ഐഎസിൽ ചേർത്തുവെന്ന് വാദം’: ‘ദ കേരള സ്റ്റോറി’ പ്രദർശിപ്പിക്കരുതെന്ന് സതീശൻ

സുദീപ്തോ സെന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ‘ദ കേരള സ്റ്റോറി’ എന്ന സിനിമയ്ക്ക് പ്രദർശനാനുമതി നൽകരുതെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ രംഗത്ത്. രാജ്യാന്തര തലത്തില്‍ കേരളത്തെ അപമാനിക്കാനും അപകീര്‍ത്തിപ്പെടുത്താനുമാണ് സിനിമയിലൂടെ ശ്രമിക്കുന്നതെന്ന് വ്യക്തമാണെന്ന്, ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ സതീശൻ ചൂണ്ടിക്കാട്ടി. . രാഷ്ട്രീയ ലാഭം മാത്രം ലക്ഷ്യമിട്ട് മോദി വിതച്ച വിഭാഗീയതയുടെ വിത്തുകള്‍ മുളപ്പിച്ചെടുക്കാനുള്ള അജൻഡയുടെ ഭാഗമാണ് ഈ ചിത്രമെന്നും സതീശൻ ആരോപിച്ചു. ട്രെയ്‌ലര്‍ റിലീസ് ചെയ്തതിന് പിന്നാലെയാണ് ‘ദ കേരള സ്റ്റോറി’ എന്ന സിനിമയ്‌ക്കെതിരെ…

Read More