
നിയമാനുസരണം ഇ-സ്കൂട്ടർ ഓടിച്ചാൽ ‘സ്കൂട്ടർ ഹീറോ’ പിൻ
ഇ-സ്കൂട്ടർ ഓടിക്കുമ്പോൾ പാലിക്കേണ്ട എല്ലാ നിയമങ്ങളും അനുസരിച്ച റൈഡർമാർക്ക് ദുബൈ പൊലീസിന്റെ അവാർഡ്. ട്രാഫിക് വിഭാഗം ഡയറക്ടർ മേജർ ജനറൽ സൈഫ് മുഹൈർ അൽ മസ്റൂയിയാണ് റൈഡർമാരെ ആദരിച്ച് ‘സ്കൂട്ടർ ഹീറോ’ പിൻ സമ്മാനിച്ചത്. ഇ-സ്കൂട്ടർ യാത്രക്കാർ ധാരാളമായി അപകടത്തിൽ പെടുന്ന സാഹചര്യത്തിലാണ് ബോധവത്കരണം ലക്ഷ്യംവെച്ച് പുതിയ സംവിധാനം അധികൃതർ ഒരുക്കിയത്. അവാർഡ് ജേതാക്കളെ തിരഞ്ഞെടുക്കുന്നതിന് ദുബൈ പൊലീസിലെ ട്രാഫിക് എജുക്കേഷൻ വകുപ്പ് ഒരു ടീമിനെ തന്നെ നിശ്ചയിച്ച് റൈഡർമാരെ നിരീക്ഷിച്ചിരുന്നു. ഇതിലൂടെ കണ്ടെത്തിയവർക്കാണ് നിലവിൽ ‘സ്കൂട്ടർ…