സ്കൂളുകളില്‍ പെണ്‍കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി ശൗചാലയങ്ങള്‍ വേണം: ദേശീയ മാതൃക രൂപവല്‍ക്കരിക്കൻ കേന്ദ്രത്തോട് സുപ്രീംകോടതി

രാജ്യത്തെ എല്ലാ സര്‍ക്കാര്‍-എയ്ഡഡ്, റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലും പെണ്‍കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി ശൗചാലങ്ങള്‍ നിര്‍മിക്കാന്‍ ദേശീയ മാതൃക രൂപവല്‍ക്കരിക്കണമെന്ന് സുപ്രീംകോടതി കേന്ദ്രത്തോട് നിര്‍ദേശിച്ചു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നിര്‍ദേശം.  പതിനൊന്നിനും പതിനെട്ടിനും ഇടയിലുള്ള ദരിദ്ര വിഭാഗത്തിലെ വിദ്യാര്‍ഥികളുടെ സ്‌കൂള്‍ കൊഴിഞ്ഞുപോക്കിന് ശൗചാലയങ്ങളുടെ അപര്യാപ്തതയും ആര്‍ത്തവ ശുചിത്വത്തിലെ വെല്ലുവിളികളും കാരണമാകുന്നുവെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നേതാവും സാമൂഹ്യ പ്രവര്‍ത്തകയുമായ ജയ ഠാക്കൂര്‍ ആണ് ഇത് സംബന്ധിച്ച്‌ ഹര്‍ജി ഫയല്‍ ചെയ്തത്.  സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് സൗജന്യമായി സാനിറ്ററി…

Read More

വായു മലിനീകരണം ഗുരുതരം; ഡൽഹിയിൽ സ്‌ക്കൂളുകൾക്ക് അവധി

വായുമലിനീകരണം ഗുരുതരമായി തുടരുന്ന സാഹചര്യത്തില്‍ ഡൽഹിയിലെ പ്രൈമറി സ്കൂളുകള്‍ക്ക് അവധി നീട്ടി നല്‍കി. അടുത്ത വെള്ളിയാഴ്ച വരെ അവധിയായിരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി അതിഷി അറിയിച്ചു. ആറ് മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക് മാറാമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. 300ന് മുകളില്‍ അതീവ ഗുരുതരമാണെന്നിരിക്കേ 460 ആണ് ഡൽഹിയില്‍ ഇന്ന് രാവിലെ രേഖപ്പെടുത്തിയ ശരാശരി വായുഗുണനിലവാര സൂചിക. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തുമെന്നും, മലിനീകരണ തോത് കുറക്കാന്‍ വാഹനങ്ങളുടെ എണ്ണം കുറക്കാന്‍ നിര്‍ദ്ദേശം നല്‍കുമെന്നും വ്യക്തമാക്കിയ പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ്,…

Read More

വായു മലിനീകരണം രൂക്ഷമായതിനാൽ ഡൽഹിയിലെ സ്‌കൂളുകള്‍ക്ക് അവധി

വായു മലിനീകരണം രൂക്ഷമായി സാഹചര്യത്തില്‍ ഡൽഹിയില്‍ രണ്ടുദിവസം സ്‌കൂളുകള്‍ക്ക് അവധി. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളാണ് എക്‌സിലൂടെ അവധി പ്രഖ്യാപിച്ചത്. മലിനീകരണ തോത് ഉയര്‍ന്ന സാഹചര്യത്തില്‍ ഡൽഹിയിലെ എല്ലാ സര്‍ക്കാര്‍, സ്വകാര്യ പ്രൈമറി സ്‌കൂളുകള്‍ക്കും അടുത്ത രണ്ട് ദിവസം അവധിയായിരിക്കുമെന്നാണ് കെജ്രിവാള്‍ അറിയിച്ചത്. മലിനീകരണം കുറയ്ക്കുന്നതിനായുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കി തുടങ്ങിയിരുന്നു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നയിടങ്ങളില്‍ എഞ്ചിനീയര്‍മാര്‍ നിരന്തരം പരിശോധന നടത്തി മലിനീകരണം കുറയ്ക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും നഗരത്തില്‍ സ്വകാര്യ വാഹനങ്ങള്‍ ഇറക്കുന്നത് കുറയ്ക്കണമെന്നും സര്‍ക്കാര്‍…

Read More

ഛത്തീസ്ഗഡില്‍ കോളേജുകളിലും, സ്‌കൂളിലും സൗജന്യ വിദ്യാഭ്യാസം; പ്രഖ്യാപനവുമായി രാഹുൽ

കോണ്‍ഗ്രസ് അധികാരം നിലനിര്‍ത്തിയാല്‍ ഛത്തീസ്ഗഡില്‍ സ്‌കൂളുകളിലും കോളേജുകളിലും സൗജന്യ വിദ്യാഭ്യാസം നല്‍കുമെന്ന് രാഹുല്‍ ഗാന്ധി. സര്‍ക്കാര്‍ സ്‌കൂളുകളിലും, കോളേജുകളുമാണ് വിദ്യാഭ്യാസം സൗജന്യമാക്കുകയാണ്. ബീഡിമരത്തിന്റെ ഇലകള്‍ക്ക് വര്‍ഷം നാലായിരം രൂപയാക്കി വില ഉയര്‍ത്തുമെന്നും രാഹുല്‍ വ്യക്തമാക്കി. കാന്‍കര്‍ ജില്ലയിലെ ഭാനുപ്രതാപ്പൂര്‍ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു രാഹുല്‍ പുത്തന്‍ വാഗ്ദാനങ്ങള്‍ നല്‍കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഒബിസി വിഷയം പ്രസംഗങ്ങളില്‍ ഉടനീളം പറയാറുണ്ട്. എന്നാല്‍ അദ്ദേഹം എന്തുകൊണ്ടാണ് ജാതി സെന്‍സസിനെ കുറിച്ച്‌ ഭയക്കുന്നതെന്ന് രാഹുല്‍ ചോദിച്ചു. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാജ്യത്ത്…

Read More

മഴ; കേരളത്തിൽ രണ്ട് ജില്ലകളിലെ വിവിധ സ്‌കൂളുകൾക്ക് നിയന്ത്രിത അവധി

കനത്ത മഴ പെയ്ത തിരുവനന്തപുരം, കോട്ടയം ജില്ലകളിലെ വിവിധ സ്‌കൂളുകൾക്ക് ഇന്നും അവധി. മഴക്കെടുതി രൂക്ഷമായ സാഹചര്യത്തിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നതിനാലാണ് രണ്ട് ജില്ലകളിലെ വിവിധ സ്‌കൂളുകൾക്ക് നിയന്ത്രിത അവധി പ്രഖ്യാപിച്ചത്. തിരുവനന്തപുരം ജില്ലയിൽ തിരുവനന്തപുരം താലൂക്കിൽ പെടുന്ന മൂന്ന് സ്‌കൂളുകൾക്കാണ് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചത്.  ഇന്ന് ഈ സ്‌കൂളുകൾ പ്രവർത്തിക്കില്ല. കൊഞ്ചിറവിള യു പി സ്‌കൂൾ, വെട്ടുകാട് എൽ പി സ്‌കൂൾ, ഗവൺമെന്റ് എം എൻ എൽ പി സ്‌കൂൾ വെള്ളായണി എന്നിവിടങ്ങളിലാണ് ദുരിതാശ്വാസ…

Read More

ലക്ഷദ്വീപ് സ്കൂളുകളിൽ യൂണിഫോം ‘പരിഷ്‌കരിച്ച്’ സർക്കുലർ

ലക്ഷദ്വീപിലെ സ്കൂളുകളിൽ വിദ്യാർഥികളുടെ യൂണിഫോം പരിഷ്‌കരിക്കാനുള്ള അഡ്മിനിസ്ട്രേഷന്‍ നീക്കത്തിനെതിരെ പ്രതിഷേധവുമായി കോൺഗ്രസ്. ദ്വീപിന്റെ തനതായ സംസ്കാരത്തെ ഹനിക്കുന്ന രീതിയിലുള്ള നിർദേശങ്ങളാണ് പുതുതായി വന്നിട്ടുള്ളതെന്ന് കോൺഗ്രസ് നേതാവും മുൻ എംപിയുമായ ഹംദുള്ള സയീദ് ആരോപിച്ചു. പുതിയ നീക്കത്തിനെതിരെ ക്ലാസ് ബഹിഷ്കരിക്കുന്നതുൾപ്പെടെയുള്ള പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം മുന്നയിപ്പു നൽകി. ഓഗസ്റ്റ് 10ന് പുറത്തിറക്കിയ സർക്കുലറിൽ ബെൽറ്റ്, ടൈ, ഷൂസ്, സോക്‌സ് തുടങ്ങിയവയെക്കുറിച്ച് പറയുന്നുണ്ടെങ്കിലും ഹിജാബിനെ കുറിച്ച് പരാമർശമില്ല. മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായിട്ടും പെൺകുട്ടികൾക്ക് ഹിജാബോ സ്കാർഫോ സംബന്ധിച്ച നിർദ്ദേശങ്ങളൊന്നും ഇല്ലാത്തതാണ്…

Read More

കാസര്‍കോടും കണ്ണൂരും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

മിക്ക പ്രദേശങ്ങളിലും അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ജില്ലയിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ചയും അവധി പ്രഖ്യാപിച്ച് കളക്ടര്‍. സ്‌റ്റേറ്റ്, സി.ബി.എസ്.ഇ, ഐ.സി.എസ്.സി. സ്‌കൂളുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, അംഗന്‍വാടികള്‍, മദ്രസകള്‍ എന്നിവയ്ക്കാണ് കളക്ടര്‍ അവധി പ്രഖ്യാപിച്ചത്. കോളേജുകള്‍ക്ക് അവധി ബാധകമല്ലെന്നും കളക്ടര്‍ അറിയിച്ചു. അതിതീവ്ര മഴയുടെ സാഹചര്യത്തില്‍ കണ്ണൂര്‍ ജില്ലയിലും വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് കളക്ടര്‍ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യാര്‍ഥികളെ മഴക്കെടുതിയില്‍നിന്ന് അകറ്റിനിര്‍ത്താനുള്ള നിര്‍ദേശങ്ങള്‍ നല്‍കാനും അവധി മൂലം നഷ്ടപ്പെടുന്ന പഠനസമയം ക്രമീകിരിക്കുന്നതിന്…

Read More

കാസര്‍കോടും കണ്ണൂരും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

മിക്ക പ്രദേശങ്ങളിലും അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ജില്ലയിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ചയും അവധി പ്രഖ്യാപിച്ച് കളക്ടര്‍. സ്‌റ്റേറ്റ്, സി.ബി.എസ്.ഇ, ഐ.സി.എസ്.സി. സ്‌കൂളുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, അംഗന്‍വാടികള്‍, മദ്രസകള്‍ എന്നിവയ്ക്കാണ് കളക്ടര്‍ അവധി പ്രഖ്യാപിച്ചത്. കോളേജുകള്‍ക്ക് അവധി ബാധകമല്ലെന്നും കളക്ടര്‍ അറിയിച്ചു. അതിതീവ്ര മഴയുടെ സാഹചര്യത്തില്‍ കണ്ണൂര്‍ ജില്ലയിലും വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് കളക്ടര്‍ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യാര്‍ഥികളെ മഴക്കെടുതിയില്‍നിന്ന് അകറ്റിനിര്‍ത്താനുള്ള നിര്‍ദേശങ്ങള്‍ നല്‍കാനും അവധി മൂലം നഷ്ടപ്പെടുന്ന പഠനസമയം ക്രമീകിരിക്കുന്നതിന്…

Read More

യൂട്യൂബർ തൊപ്പിക്കെതിരെ രൂക്ഷ വിമർശനവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

യൂട്യൂബർ തൊപ്പിയെന്ന നിഹാദിനെതിരെ രൂക്ഷ വിമർശനവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി രം​ഗത്ത്. തൊപ്പി വിവാദത്തിന്റെ പശ്ചാത്തലത്തിൽ കുട്ടികൾക്കിടയിൽ ബോധവത്കരണം അത്യാവശ്യമാണെന്ന് വിദ്യാഭ്യസ മന്ത്രി അഭിപ്രായപ്പെട്ടു. സ്‌കൂളുകൾ കേന്ദ്രീകരിച്ചും ബോധവത്ക്കരണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി പ്രത്യേക പ്രോജക്ട് തയ്യാറാക്കും. ഇതുപോലെ യൂട്യൂബിലൊക്കെ നടത്തുന്ന പരിപാടികൾ നിയന്ത്രിക്കേണ്ട കാലം കഴിഞ്ഞു. നിയമപരമായ മാർഗങ്ങളും എല്ലാം സ്വീകരിക്കും. യൂട്യബിൽ സ്വാതന്ത്ര്യം ഉള്ളത് കൊണ്ട് എന്തും പറയാമെന്ന, ഒരു മാന്യതയുമില്ലാതെ പറയാമെന്ന നില പാടില്ല. പല വൃത്തിക്കേടുകളും ഇവിടെ കാണിക്കുന്നുണ്ട്….

Read More

വിദ്യാലയങ്ങളിൽ 204 പ്രവൃത്തിദിനങ്ങൾ

ഈ അധ്യയനവർഷം 220 പ്രവൃത്തിദിനങ്ങളാക്കാനുള്ള നീക്കത്തിൽനിന്ന്, അധ്യാപക സംഘടനകളുടെ രൂക്ഷമായ എതിർപ്പിനു വഴങ്ങി സർക്കാർ പിന്മാറി. മന്ത്രി വി. ശിവൻകുട്ടിയുടെ സാന്നിധ്യത്തിൽ ചൊവ്വാഴ്ച ചേർന്ന വിദ്യാഭ്യാസ ഗുണനിലവാരസമിതി യോഗത്തിൽ ഈ വർഷം 12 ശനിയാഴ്ചകൾ പ്രവൃത്തിദിനമാക്കാനാണ് ധാരണ. ഈ വർഷം 204 അധ്യയനദിവസങ്ങളുണ്ടാവും. വിദ്യാഭ്യാസ അവകാശ നിയമവും കെ.ഇ.ആർ. അനുസരിച്ചും 220 പ്രവൃത്തിദിനങ്ങൾ നിഷ്‌കർഷിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. എന്നാൽ, പ്രവൃത്തിദിനങ്ങൾ ആഴ്ചയിൽ അഞ്ചിൽ അധികരിക്കരുതെന്ന് അധ്യാപകസംഘടനകൾ ആവശ്യപ്പെട്ടു. സംഘടനകളുടെ വികാരം മാനിക്കുന്നതായും അതേസമയം, വിദ്യാർഥികൾക്ക് അധ്യയനം നഷ്ടമാവാത്ത…

Read More