സ്കൂൾ കായിക മേളയ്ക്കിടെയുണ്ടായ പ്രതിഷേധം ; അധ്യാപകർ ഖേദം പ്രകടിപ്പിച്ചു , സ്കൂളുകൾക്ക് ഏർപ്പെടുത്തിയ വിലക്ക് നീക്കും

സ്കൂൾ കായികമേളയിൽ പ്രതിഷേധിച്ച രണ്ട് സ്കൂളുകളുടെയും വിലക്ക് നീക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. രണ്ട് സ്‌കൂളുകളിലെയും അധ്യാപകർ അന്വേഷണ കമ്മീഷന് മുന്നിൽ തെറ്റ് സമ്മതിക്കുകയും ഖേദ പ്രകടനം നടത്തുകയും ചെയ്തു. വിലക്ക് പിൻവലിക്കണം എന്ന അപേക്ഷ സ്കൂൾ അധികൃതർ നൽകിയിരുന്നുവെന്നും മന്ത്രി പറഞ്ഞു. കുട്ടികളുടെ ഭാവിയെ ബാധിക്കുന്ന നടപടികളെടുക്കില്ലെന്നും മന്ത്രി അറിയിച്ചു. എറണാകുളത്തു നടന്ന സംസ്ഥാന സ്കൂൾ കായികമേളയുടെ സമാപന വേദിയിലായിരുന്നു തിരുന്നാവായ നാവാമുകുന്ദ സ്കൂളും കോതമംഗലം മാർബേസിൽ സ്കൂളും പ്രതിഷേധിച്ചത്. കായികമേളയിൽ തിരുവനന്തപുരം ജിവിരാജ സ്പോർട്സ്…

Read More

കല മേള; കുട്ടികളെ ഇറക്കി പ്രതിഷേധിക്കുന്ന സ്കൂളുകൾക്ക് വിലക്ക്

കലാ-കായിക മേളകളിൽ കുട്ടികളെ ഇറക്കി പ്രതിഷേധിക്കുന്ന സ്കൂളുകൾക്ക് വിലക്ക് വരുന്നു. വരും വർഷങ്ങളിലെ മേളയിൽ പ്രതിഷേധങ്ങൾ വിലക്കാനാണ് പൊതു വിദ്യാഭ്യാസവകുപ്പിന്‍റെ നീക്കം. പ്രതിഷേധങ്ങൾക്ക് വിലക്കിട്ട് സർക്കാർ ഉത്തരവിറക്കി. കഴിഞ്ഞ കായിക മേളയുടെ സമ്മപനത്തിലെ പ്രതിഷേധങ്ങളിൽ അധ്യാപകർക്കെതിരെ വകുപ്പ് തല നടപടിക്കാണ് ശുപാർശ. നാവാ മുകുന്ദാ സ്കൂളിലെ മൂന്ന് പേർക്കും മാർ ബേസിലിലെ രണ്ട് പേർക്കുമെതിരെയാണ് നടപടി. കായിക മേളയിലെ സംഘർഷത്തെ കുറിച്ച് അന്വേഷിച്ച സമിതിയുടെ ശുപാർശ അംഗീകരിച്ചാണ് പൊതു വിദ്യാഭ്യാസ വകുപ്പ് ഉത്തരവ്. 63ാമത് സംസ്ഥാന സ്കൂള്‍…

Read More

യു.എ.ഇയിലെ സ്‌കൂളുകൾ ഇന്ന് മുതൽ ശൈത്യകാല അവധിയിലേക്ക്

യു.എ.ഇയിലെ വിദ്യാലയങ്ങളിൽ ശൈത്യകാല അവധിക്ക് ഇന്ന് തുടക്കം. ഡിസംബർ 14 മുതൽ മൂന്ന് ആഴ്ചയാണ് അവധി. ഷാർജയിലെ വിദ്യാലയങ്ങളിൽ ശൈത്യകാല അവധി തുടങ്ങുന്നത് ഡിസംബർ 19 മുതലാണ്. രണ്ട് ആഴ്ച മാത്രം അവധി ലഭിക്കുന്ന ചില വിദ്യാലയങ്ങളുമുണ്ട്. ശൈത്യകാല അവധിക്കുശേഷം 2025 ജനുവരി ആറിന് സ്‌കൂളുകൾ തുറക്കും. ഏഷ്യൻ പാഠ്യപദ്ധതിയിലുള്ള സ്‌കൂളുകളുടെ രണ്ടാം പാദത്തിൻറെ അവസാനവും ഏഷ്യൻ ഇതര പാഠ്യപദ്ധതിയിലുള്ള സ്‌കൂളുകളുടെ ആദ്യ പാദത്തിൻറെ അവസാനവും ഈ മാസമാണ്. ഏഷ്യൻ പാഠ്യപദ്ധതിയിലുള്ള വിദ്യാലയങ്ങളിൽ കലാ കായിക മത്സരങ്ങളും…

Read More

ഹിതപരിശോധന: ഖത്തറിൽ ഇന്ന് സ്‌കൂളുകൾക്ക് അവധി, ഇന്ത്യൻ സ്‌കൂളുകൾക്കും ബാധകം

ഭരണഘടന ഭേദഗതിയിൽ ഹിതപരിശോധന നടക്കുന്നതിനാൽ ഖത്തറിൽ സ്‌കൂളുകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. ഖത്തർ വിദ്യഭ്യാസ, ഉന്നത വിദ്യഭ്യാസ മന്ത്രാലയമാണ് അവധി പ്രഖ്യാപിച്ചത്. അധ്യാപകരും, അനധ്യാപകരും ഉൾപ്പെടെ മുഴുവൻ സ്‌കൂൾ ജീവനക്കാർക്കും അവധിയായിരിക്കുമെന്ന് മന്ത്രാലയം അറിയിച്ചു. ഇന്ത്യൻ സ്‌കൂളുകൾക്കും അവധി ബാധകമായിരിക്കും. രാജ്യത്തെ മുഴുവൻ പൗരൻമാർക്കും ഹിതപരിശോധനയിൽ പങ്കെടുത്ത് വോട്ട് രേഖപ്പെടുത്താൻ സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. അതേസമയം, സർവകാലാശാലകൾ ഉൾപ്പെടെ ഉന്നത വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമല്ല.

Read More

തീവ്രമഴയ്ക്ക് സാധ്യത; ചെന്നൈയുള്‍പ്പെടെ നാല് ജില്ലകളില്‍ സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി

അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്ന് തമിഴ്നാട്ടിലെ ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കല്‍പട്ട് ജില്ലകളിലെ സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി പ്രഖ്യാപിച്ചു. ഈ ജില്ലകളിലെ ഐടി ജീവനക്കാർക്ക് ഒക്ടോബർ 18 വരെ വർക്ക് ഫ്രം ഹോം അനുവദിക്കണമെന്നും മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ കമ്ബനികളോട് ആവശ്യപ്പെട്ടു. തമിഴ്നാട്ടില്‍ അടുത്ത മൂന്ന് ദിവസങ്ങളില്‍ കടുത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. തെക്കുകിഴക്കൻ ബംഗാള്‍ ഉള്‍ക്കടലില്‍ തിങ്കളാഴ്ച പുലർച്ചെ ന്യൂനമർദം രൂപപ്പെട്ടതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ ന്യൂനമർദം…

Read More

വയനാട് ദുരന്ത ബാധിത പ്രദേശത്തെ സ്കൂളുകൾ ചൊവ്വാഴ്ച തുറക്കും: മന്ത്രി കെ രാജൻ

വയനാട്ടിലെ ദുരന്ത ബാധിത പ്രദേശത്തെ സ്കൂളുകൾ ചൊവ്വാഴ്ച തുറക്കുമെന്ന് മന്ത്രി കെ രാജൻ. സെപ്റ്റംബർ 2 ന് പ്രത്യേക പ്രവേശനോൽസവം നടത്തും. ചൊവ്വാഴ്ച മുതൽ സ്കൂൾ തുടങ്ങും. വിദ്യാർത്ഥികൾക്ക് മാത്രമായി 3 കെഎസ്ആർടിസി സർവീസ് നടത്തും. ദുരിതാശ്വാസ ക്യാംപുകൾ ഇന്നത്തോടെ ഏതാണ്ട് അവസാനിക്കും. 3 കുടുംബങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. കേന്ദ്രത്തിന് മുന്നിൽ ദുരന്തത്തിലെ നാശനഷ്ടങ്ങളെ കുറിച്ചടക്കം 18 ന്  വിശദമായ മെമ്മോറാണ്ടം സമർപ്പിച്ചു. പണം നൽകാനുള്ള പ്രയാസം ഇനി കേന്ദ്രത്തിന് ഇല്ല. 1800 233 O221 എന്ന…

Read More

സൗദിയിൽ സ്കൂളുകൾക്ക് സമീപം ഹോൺ മുഴക്കിയാൽ 500 റിയാൽ പിഴ

സൗദിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സമീപം ശബ്ദമുണ്ടാക്കുന്ന വാഹനങ്ങളുടെ ഡ്രൈവർമാർക്ക് ട്രാഫിക് വകുപ്പിൻറെ മുന്നറിയിപ്പ്. വിദ്യാലയങ്ങൾക്ക് സമീപം ഹോൺ മുഴക്കി ശബ്ദമുണ്ടാക്കിയാൽ 300 മുതൽ 500 റിയാൽ വരെ പിഴ ഈടാക്കുമെന്ന് ട്രാഫിക് വകുപ്പ് വിശദീകരിച്ചു. നഗരങ്ങളിലെയും ഗവർണറേറ്റുകളിലെയും എല്ലാ റോഡുകളിലും ജങ്ഷനുകളിലും തുരങ്കങ്ങളിലും സഞ്ചാരം സുഗമമാക്കുന്നതിനും സ്‌കൂളുകൾക്കും സർവകലാശാലകൾക്കും മുന്നിലുള്ള കവലകൾ നിയന്ത്രിക്കുന്നതിനും ട്രാഫിക് പട്രോളിങ് ദിവസവും പ്രവർത്തിക്കുന്നുണ്ട്. 

Read More

തൃശൂർ ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ക്യാംപ് അവസാനിക്കുന്നത് വരെ അവധി; കളക്ടർ

തൃശൂർ ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ക്യാംപ് അവസാനിക്കുന്നത് വരെ അവധി പ്രഖ്യാപിച്ച് തൃശ്ശൂർ കളക്ടർ രം​ഗത്ത്. ദുരന്ത നിവാരണ നിയമം 2005 സെക്ഷൻ 30(2) (xxix) പ്രകാരമാണ് അവധി പ്രഖ്യാപിച്ച് ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ ഉത്തരവിട്ടിരിക്കുന്നത്. ക്യാമ്പുകൾ അവസാനിക്കുന്ന വിവരം അതത് തഹസിൽദാർമാർ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറെ അറിയിക്കണമെന്നും നിർദ്ദേശമുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനവുമായി ചേർന്ന് ആവശ്യമായ ശുചീകരണ പ്രവൃത്തികൾ പൂർത്തീകരിച്ചശേഷം സ്കൂളുകൾ തുറന്ന് പ്രവർത്തിക്കുന്നതിനുള്ള നടപടികൾ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ…

Read More

വയനാട് മഴ ശക്തം; മൂന്ന് സ്‌കൂളുകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു

കനത്ത മഴ തുടർന്ന് വയനാട് ജില്ലയിലെ മൂന്ന് സ്‌കൂളുകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. വെള്ളാർമല വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ, പുത്തുമല യുപി സ്‌കൂൾ, മുണ്ടക്കൈ യുപി സ്‌കൂൾ എന്നിവയ്ക്കാണ് അവധി നൽകിയത്. കനത്ത മഴയെ തുടർന്ന് മണ്ണിടിച്ചിൽ സാധ്യത നിലനിൽക്കുന്നതിനാലും പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടതിനാലുമാണ് ഈ സ്ഥലങ്ങളിലെ സ്‌കൂളുകൾക്ക് അവധി നൽകിയത്. ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും ഉൾപ്പെടെ സാധ്യതയുള്ള മലയോര മേഖലയിലെ സ്‌കൂളുകൾക്കാണ് അവധി നൽകിയത്. കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴയിൽ ജില്ലയിലെ വിവിധയിടങ്ങളിൽ വെള്ളം കയറിയിരുന്നു….

Read More

യുഎഇയിലെ സ്കൂളുകളിൽ നിന്ന് സർട്ടിഫിക്കറ്റ് ലഭിക്കാൻ ഏകജാലക സംവിധാനം

യു.​എ.​ഇ പൊ​തു വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ സ്കൂ​ളു​ക​ളി​ൽ നി​ന്നു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ അ​തി​വേ​ഗം അ​റ്റ​സ്റ്റ്​ ചെ​യ്ത്​ ല​ഭി​ക്കാ​ൻ ഏ​ക​ജാ​ല​ക സം​വി​ധാ​ന​മൊ​രു​ക്കി അ​ധി​കൃ​ത​ർ. ദി​വ​സ​ങ്ങ​ൾ എ​ടു​ത്തി​രു​ന്ന പ്ര​ക്രി​യ​യാ​ണ്​ പു​തി​യ സം​വി​ധാ​നം വ​ഴി മി​നി​റ്റു​ക​ൾ​ക്ക​കം പൂ​ർ​ത്തി​യാ​ക്കാ​ൻ സൗ​ക​ര്യ​മൊ​രു​ക്കി​യി​ട്ടു​ള്ള​ത്. വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം എ​മി​റേ​റ്റ്‌​സ് സ്കൂ​ൾ എ​സ്റ്റാ​ബ്ലി​ഷ്‌​മെ​ന്‍റു​മാ​യി (ഇ.​എ​സ്.​ഇ) സ​ഹ​ക​ര​ണം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ്, സ്കൂ​ൾ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ഷ്യു സേ​വ​ന​വു​മാ​യി ഡോ​ക്യു​മെ​ന്‍റ് അ​റ്റ​സ്റ്റേ​ഷ​ൻ സേ​വ​നം സം​യോ​ജി​പ്പി​ച്ച​ത്. ഏ​കീ​കൃ​ത ഓ​ൺ​ലൈ​ൻ പ്ലാ​റ്റ്‌​ഫോം വ​ഴി ഒ​രു ന​ട​പ​ടി​ക്ര​മ​ത്തി​ലൂ​ടെ മൂ​ന്ന്​ ഇ​ട​പാ​ടു​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ ഇ​തു​വ​ഴി സാ​ധി​ക്കും. ഇ​തോ​ടെ ആ​റ്…

Read More