തമിഴ്നാട് ട്രാൻപോർട്ട് കോർപ്പറേഷൻ ബസുകളിൽ വിദ്യാർത്ഥികൾക്ക് സൗജന്യയാത്ര

യൂണിഫോം ധരിച്ചെത്തുന്ന മുഴുവൻ സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കും തമിഴ്നാട് ട്രാൻപോർട്ട് കോർപ്പറേഷൻ ബസുകളിൽ സൗജന്യയാത്ര അനുവദിക്കുന്നതിനായി തമിഴ്നാട് ഗതാഗത വകുപ്പ് നിർദേശം നൽകി. അതേസമയം ഗതാഗത വകുപ്പ് നൽകിയ പാസുമായി എത്തുന്ന വിദ്യാർത്ഥികൾക്കും സൗജന്യയാത്ര ലഭിക്കും. യൂണിഫോമിൽ വരുന്ന കുട്ടികൾക്കോ പാസുമായി വരുന്ന കുട്ടികൾക്കോ സൗജന്യയാത്ര നൽകിയില്ലെങ്കിൽ കർശന നടപടിയുണ്ടാകുമെന്നാണ് കണ്ടക്ടർമാർക്ക് നൽകിയിരിക്കുന്ന മുന്നറിയിപ്പ്. കൊവിഡിനെ തുടർന്ന് സൗജന്യ പാസുകൾ അനുവദിക്കുന്നത് കഴിഞ്ഞ വർഷങ്ങളിൽ മുടങ്ങിയിരുന്നു. സ്മാർട്ട് കാർഡ് വിതരണം പൂർത്തിയാകാത്തതുകൊണ്ടാണ് യൂണിഫോം എന്ന മാനദണ്ഡം കൂടി…

Read More

‘ഇതൊരു രോ​ഗമാണ്’; അമേരിക്കയിൽ സ്കൂൾ വെടിവെപ്പിൽ പ്രതികരണവുമായി ജോ ബൈഡൻ

അമേരിക്കയിലെ ടെന്നിസിയിലുണ്ടായ വെടിവെപ്പിൽ പ്രതികരണവുമായി പ്രസിഡന്റ് ജോ ബൈഡൻ. ഇതൊരു രോ​ഗമാണെന്ന് വെടിവെപ്പിനെക്കുറിച്ച് ജോ ബൈഡൻ പറഞ്ഞു. തോക്ക് കൊണ്ടുള്ള ആക്രമണത്തിനെതിരെ കൂടുതൽ കാര്യങ്ങൾ ചെയ്യാനുണ്ടെന്നും ഇത്തരം ആക്രമണങ്ങൾ രാജ്യത്തിന്റെ ആത്മാവിനെ കീറിമുറിക്കുകയാണ് ചെയ്യുന്നതെന്നും ജോ ബൈഡൻ പറഞ്ഞു.  ഇതൊരു അസുഖമാണ്. എന്താണ് എങ്ങനെയാണ് സംഭവിച്ചത് എന്നതിനെക്കുറിച്ച് അന്വേഷിച്ച് വരികയാണ്. കുട്ടികളല്ലാതെ നിരവധി ആളുകളുണ്ടെന്ന് അറിയാം. ഇത് ഹൃദയഭേദകമാണ്. കുടുംബത്തിന്റെ പേടിസ്വപ്നമായിപ്പോയി-ബൈഡൻ പറഞ്ഞു. സ്ഥിതിഗതികൾ വളരെ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. തോക്ക് അക്രമം തടയാൻ ഞങ്ങൾ കൂടുതൽ ചെയ്യേണ്ടതുണ്ട്….

Read More

നിലപാട് മയപ്പെടുത്തി പഴയിടം; ‘കലോത്സവത്തിന് എത്തുമോയെന്ന് ഇപ്പോള്‍ പറയാനാവില്ല’

സ്കൂൾ കലോത്സവത്തിൽ മാംസാഹാരം വിളമ്പാത്തത് സംബന്ധിച്ച വിവാദങ്ങളുടെ പശ്ചാത്തലത്തിൽ, കലോത്സവങ്ങൾക്ക് ഇനി ഊട്ടുപുരയൊരുക്കാൻ ഉണ്ടാകില്ലെന്ന നിലപാട് മയപ്പെടുത്തി പഴയിടം മോഹനന്‍ നമ്പൂതിരി. സർക്കാർ പങ്കാളിത്തത്തോടെ നടത്തുന്ന ഭിന്നശേഷിക്കാരായ കുട്ടികളുടെ ദേശീയ കലോത്സവത്തിന് പാചകം ഒരുക്കുന്നത് പഴയിടമാണ്. നോൺ വെജ് വിഭവങ്ങൾ ഉൾപ്പെടുത്തിയിട്ടില്ല. സംഘാടകർ ആവശ്യപ്പെട്ട മെനുവാണ് ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് പഴയിടം പറഞ്ഞു. അതേസമയം, അടുത്ത സംസ്ഥാന സ്കൂൾ കലോത്സവത്തിന് കലവറയിലേക്ക് എത്തുമോ എന്ന ചോദ്യത്തിന് അത് പറയാറായിട്ടില്ലെന്നും അതിന് ഇനിയും കാലം കാത്തിരിക്കേണ്ടി വരുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. സ്കൂൾ…

Read More

വിദ്യാർഥികളുടെ യൂണിഫോം തീരുമാനിക്കുക പിടിഎയും സ്‌കൂളും: മുഖ്യമന്ത്രി

സ്‌കൂളുകളിൽ കുട്ടികളെ ഇടകലർത്തി ഇരുത്താൻ പോകുന്നുവെന്ന പ്രചരണം, തെറ്റായ രീതിയിൽ കാര്യങ്ങൾ അവതരിപ്പിക്കുന്ന മനസ്സുകളുടെ സൃഷ്ടിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലിംഗതുല്യത സംബന്ധിച്ചുള്ള ധാരണ കുട്ടികളിൽ അരാജകത്വം സൃഷ്ടിക്കുമെന്ന പ്രചാരണമാണ് നടക്കുന്നത്. സ്‌കൂളുകളിലെ യൂണിഫോം അതത് സ്‌കൂളുകളും പിടിഎയുമാണു തീരുമാനിക്കുക. തെറ്റായ ചില പ്രചാരണങ്ങൾ നമ്മുടെ സമൂഹത്തിൽ അഴിച്ചുവിടുകയാണ്. സർക്കാർ ഉദ്ദേശിക്കാത്ത കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നത്. നാട്ടിലെ ജനങ്ങളെ തെറ്റിപ്പിരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read More

സ്കൂളിൽ പോകാൻ നിർബന്ധിച്ച അമ്മയെ തലയ്ക്കടിച്ച് മകൻ കൊലപ്പെടുത്തി

14 വയസ്സുകാരൻ സ്കൂളിൽ പോകാൻ നിർബന്ധിച്ച മാതാവിനെ കല്ലുകൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തി. 36 വയസ്സുകാരി ആണ് ഒൻപതാം ക്ലാസ് വിദ്യാർഥിയായ മകന്റെ ആക്രമണത്തി‍ൽ മരിച്ചത്. സ്വകാര്യ സ്കൂളിലെ ഹോസ്റ്റലിൽ താമസിച്ചു പഠിക്കുന്ന മകൻ തിങ്കളാഴ്ച പോകാൻ തയാറായില്ല. തുടർന്ന്, അമ്മ ശാസിച്ചു.  കോയമ്പത്തൂരിൽ ജോലി ചെയ്യുന്ന പിതാവിനെ വിവരമറിയിച്ചു. കഴിഞ്ഞ ദിവസം രാത്രി ഒരു മണിക്കു മുറിയിൽ ഉറങ്ങിയ മാതാവിന്റെ തലയ്ക്കു മകൻ സിമന്റ് കട്ട കൊണ്ട് ഇടിക്കുകയായിരുന്നെന്നു പൊലീസ് അറിയിച്ചു. ശബ്ദം കേട്ടു മകളാണു ബന്ധുക്കളെ…

Read More

രക്ഷിതാവ് ഫീസ് കുടിശ്ശിക വരുത്തിയാൽ വിദ്യാർഥിയുടെ പഠനം തടയാൻ സ്വകാര്യ സ്‌കൂളുകൾക്ക് അവകാശമില്ലെന്ന് സൗദി ഉപഭോക്തൃ സംരക്ഷണ സമിതി

രക്ഷിതാവ് ഫീസ് കുടിശ്ശിക വരുത്തിയാൽ വിദ്യാർഥിയുടെ പഠനം തടയാൻ സ്വകാര്യ സ്‌കൂളുകൾക്ക് അവകാശമില്ലെന്ന് സൗദി ഉപഭോക്തൃ സംരക്ഷണ സമിതി. എന്നാൽ തുക അടച്ചു തീർക്കുന്നത് വരെ സർട്ടിഫിക്കറ്റുകളും രേഖകളും തടഞ്ഞുവെക്കാൻ സ്‌കൂളിന് അവകാശമുണ്ടെന്ന് സമിതി വ്യക്തമാക്കി. രക്ഷിതാവ് ഫീസ് കുടിശ്ശിക വരുത്തിയാൽ വിദ്യാർഥിയുടെ പഠനം തടയാൻ സ്വകാര്യ സ്‌കൂളുകൾക്ക് അവകാശമില്ലെന്ന് സൗദി ഉപഭോക്തൃ സംരക്ഷണ സമിതി വ്യക്തമാക്കി. എന്നാൽ കുടിശ്ശിക തുക അടച്ചു തീർക്കുന്നത് വരെ സർട്ടിഫിക്കറ്റുകളും രേഖകളും തടഞ്ഞുവെക്കാൻ സ്‌കൂളിന് അവകാശമുണ്ടെന്നും സമിതി അറിയിച്ചു. രാജ്യത്ത്…

Read More

ദുബായിൽ ക്രെഡിറ്റ് കാർഡുകൾ വഴി ഇനി സ്‌കൂൾ ഫീസും അടയ്ക്കാം; 6 മാസം മുതൽ 4 വർഷം വരെ പലിശരഹിത തവണകളായി തിരിച്ചടയ്ക്കാം

ദുബായിൽ ക്രെഡിറ്റ് കാർഡുകൾ വഴി ഇനി സ്‌കൂൾ ഫീസും അടയ്ക്കാം. സർവീസ് ചാർജോ പലിശയോ ഈടാക്കാതെയാണു ബാങ്കുകൾ ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. 6 മാസം മുതൽ 4 വർഷം വരെ പലിശരഹിത തവണകളായി തിരിച്ചടയ്ക്കാം. ക്രെഡിറ്റ് കാർഡിന്റെ തിരിച്ചടവ് ദിവസത്തിനു ശേഷമാണു പണമടയ്ക്കുന്നതെങ്കിൽ പലിശ നൽകണം. തിരിച്ചടവിൽ കുടിശിക വരുത്തിയാൽ ബാങ്ക് നിരക്കിൽ തിരിച്ചു പിടിക്കാനുള്ള നടപടി ബാങ്കുകൾ സ്വീകരിക്കുമെന്ന് ധനകാര്യ വിദഗ്ധൻ മുഹമ്മദ് ഗാസി പറഞ്ഞു. സാധാരണ ഇടപാടായാലും ഓൺലൈൻ വഴിയുള്ള ക്രെഡിറ്റ് കാർഡ് ഉപയോഗമായാലും…

Read More