സം​സ്ഥാ​ന സ്‌​കൂ​ള്‍ കാ​യി​ക​മേ​ള​; ലോം​ഗ്ജം​പി​നി​ടെ വി​ദ്യാ​ര്‍​ത്ഥി​ക്ക് ഗു​രു​ത​ര പ​രി​ക്ക്

സം​സ്ഥാ​ന സ്‌​കൂ​ള്‍ കാ​യി​ക​മേ​ള​യി​ല്‍ ലോം​ഗ്ജം​പി​നി​ടെ വി​ദ്യാ​ര്‍​ത്ഥി​ക്ക് ഗു​രു​ത​ര പ​രി​ക്കേറ്റു. വ​യ​നാ​ട് കാ​ട്ടി​ക്കു​ളം ജി​എ​ച്ച്എ​സ്എ​സി​ലെ മു​ഹ​മ്മ​ദ് സി​നാ​നാ​ണ് ക​ഴു​ത്തി​ന് പ​രി​ക്കേ​റ്റ​ത്. വി​ദ്യാ​ര്‍​ത്ഥിയെ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ‌ജൂ​നി​യ​ര്‍ വി​ദ്യാ​ര്‍ത്ഥിക​ളു​ടെ ലോം​ഗ്ജം​പ് മ​ത്സ​ര​ത്തി​നി​ടെ​യാ​ണ് അ​പ​ക​ടം നടന്നത്. ചാ​ട്ട​ത്തി​നി​ടെ ക​ഴു​ത്ത് കു​ത്തി വീ​ഴു​ക​യാ​യി​രു​ന്നു. കാ​യി​ക​മേ​ള വേ​ദി​യി​ലു​ള്ള മെ​ഡി​ക്ക​ല്‍ സം​ഘം പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ പ​രി​ക്ക് ഗു​രു​ത​ര​മാ​ണെ​ന്ന് ബോ​ധ്യ​പ്പെ​ട്ട​തോ​ടെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. ആ​ദ്യം കു​ന്നം​കു​ളം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും പി​ന്നീ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് മാ​റ്റി.

Read More

സ്കൂളില്‍ നഴ്സിന്റെ സേവനം ലഭ്യമാക്കണം: വിദ്യാഭ്യാസ വകുപ്പ്

ടൈപ് വണ്‍ പ്രമേഹം ബാധിച്ച കുട്ടികള്‍ക്ക് സ്കൂളുകളില്‍ നഴ്സുമാരുടെ സേവനം ലഭ്യമാക്കണമെന്നും തിരിച്ചറിയല്‍ കാര്‍ഡ് അനുവദിക്കണമെന്നുമാവശ്യപ്പെട്ട് ആരോഗ്യവകുപ്പിന് കത്ത് നല്‍കിയിട്ടുണ്ടെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. നിലവില്‍ വനിതാ ശിശു വികസന വകുപ്പ് നിയോഗിച്ച 1012 സ്കൂള്‍ കൗണ്‍സിലര്‍മാരാണ് പ്രവര്‍ത്തിക്കുന്നത്. ഇവരുടെ സേവനം പര്യാപ്തമല്ലാത്തതിനാല്‍ കൂടുതല്‍ കൗണ്‍സിലിംഗ് ഉദ്യോഗസ്ഥരുടെ സേവനം ഉറപ്പാക്കുന്നതിന് വനിതാ ശിശു വികസന വകുപ്പിന് കത്ത് നല്‍കിയിട്ടുണ്ടെന്നും പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. ഇവര്‍ക്ക് കൗണ്‍സിലിംഗ് റൂം നിര്‍ബന്ധമാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.  ടൈപ്…

Read More

കുട്ടികള്‍ ശരിയായി യൂണിഫോം ധരിക്കുന്നില്ല; സ്കൂളിലുണ്ടായ വിവാദങ്ങള്‍ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടലിൽ പരിഹരം

അധ്യാപികയുടെ വസ്ത്രധാരണ രീതി പ്രധാനാധ്യാപിക ചോദ്യംചെയ്തതിനെ തുടര്‍ന്ന് സ്കൂളിലുണ്ടായ വിവാദങ്ങള്‍ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടലിനെ തുടര്‍ന്ന് പരിഹരിച്ചു. കമ്മീഷൻ ആക്ടിങ് ചെയര്‍പേഴ്‌സണും ജുഡീഷ്യല്‍ അംഗവുമായ കെ ബൈജുനാഥിന്റെ ഇടപെടലിനെ തുടര്‍ന്നാണ് വിവാദങ്ങള്‍ക്കും പരാതികള്‍ക്കും വെടിനിര്‍ത്തലുണ്ടായത്. മലപ്പുറം ജില്ലയിലെ എടപ്പറ്റ സി കെ എച്ച്‌ എം ജി എച്ച്‌ എസ് സ്‌കൂളിലാണ് പരാതിക്ക് ഇടയാക്കിയ സംഭവമുണ്ടായത്. അധ്യാപിക ലെഗിൻസ് ധരിക്കുന്നതു കാരണം കുട്ടികള്‍ ശരിയായി യൂണിഫോം ധരിക്കുന്നില്ലെന്ന് പ്രധാനാധ്യാപിക പറഞ്ഞതാണ് പരാതിക്ക് കാരണമായത്. അധ്യാപകര്‍ക്ക് അവരുടെ സൗകര്യാനുസരണം വസ്ത്രം…

Read More

യുപി സ്കൂളിലെ “മുത്തശ്ശി വിദ്യാർഥിനി’; 92കാരിയായ വിദ്യാർഥിനിയുടെ വീഡിയോ വൈറൽ

പ്രാ​യമോ… അതു വെ​റു​മൊ​രു സം​ഖ്യ​ മാത്രമല്ലേ. ചിലരുടെ കാര്യത്തിൽ അങ്ങനെയാണ്. ഇത്തരത്തിലുള്ള നിരവധി വീഡിയോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കാ​റു​ണ്ട്. അ​ടു​ത്തി​ടെ 65 വ​യ​സു​ള്ള “ഡാ​ൻ​സിം​ഗ് ഡാ​ഡി’ ത​ന്‍റെ നൃ​ത്തം കൊ​ണ്ട് സോ​ഷ്യ​ൽ മീ​ഡി​യ ഇ​ള​ക്കി​മ​റി​ച്ചി​രു​ന്നു. ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ​നി​ന്നു​ള്ള ഒ​രു യുപി സ്കൂൾ വി​ദ്യാ​ർ​ഥി​നി​യെ​ക്കു​റി​ച്ചു​ള്ള വാ​ർ​ത്ത​യാ​ണ് മാ​ധ്യ​മ​ങ്ങ​ൾ ഇപ്പോൾ വ​ലി​യ പ്രാ​ധാ​ന്യ​ത്തോ​ടെ കൊ​ടു​ത്തി​രി​ക്കു​ന്ന​ത്. കാരണം സലീമ ഖാൻ എന്ന ‌വിദ്യാർഥിനിയുടെ ജീവിതം മറ്റുള്ളവർക്കു പ്രചോദനമാണ്. 92-ാം വയസിലാണ് സലീമ ഖാൻ പഠിക്കാനെത്തുന്നത്. തന്‍റെ കൊച്ചുമക്കളേക്കാൾ പ്രായം കുറഞ്ഞ കുരുന്നുകളോടൊപ്പം ക്ലാസ്…

Read More

ലക്ഷദ്വീപിലെ സ്‌കൂൾ ഉച്ചഭക്ഷണത്തിൽ മാംസം ഒഴിവാക്കിയ നടപടി; സുപ്രീം കോടതി ശരിവച്ചു

ലക്ഷദ്വീപിലെ സ്‌കൂളുകളിൽ ഉച്ചഭക്ഷണത്തിൽ നിന്ന് ഇറച്ചി ഒഴിവാക്കിയ നടപടി ശരിവച്ച് സുപ്രീം കോടതി. കോഴി, ആട്ടിറച്ചി എന്നിവ ഒഴിവാക്കിയുള്ള ഉത്തരവിൽ ഇടപെടാൻ കോടതി വിസമ്മതിച്ചു. നയപരമായ കാര്യങ്ങളിൽ ഇടപെടില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. കോഴി, ആട്ടിറച്ചി എന്നിവ ഒഴിവാക്കിയാണ് ഉത്തരവിറക്കിയത്. മീനും മുട്ടയും നിലനിർത്തിയിട്ടുണ്ടെും കോടതി വ്യക്തമാക്കി. ഉച്ചഭക്ഷണത്തിൽ നിന്ന് ഇറച്ചി ഒഴിവാക്കിയ നടപടി ഏറെ വിവാദമായിരുന്നു. നേരത്തേ ഇത് സംബന്ധിച്ചുള്ള വിശദീകരണം സുപ്രീംകോടതി ലക്ഷദ്വീപ് ഭരണകൂടത്തിൽ നിന്നടക്കം തേടിയിരുന്നു. ഇതിനെക്കുറിച്ചുള്ള പൊതുതാൽപ്പര്യ ഹർജി കേരള ഹൈക്കോടതി…

Read More

യുഎഇയിൽ പുതിയ അഡ്മിഷൻ തേടി രക്ഷിതാക്കൾ; തിരക്ക് കൂടുതൽ ഇന്ത്യൻ സിലബസ് പിന്തുടരുന്ന സ്കൂളുകളിൽ

പുതിയ അഡ്മിഷൻ തേടി യുഎഇയിൽ രക്ഷിതാക്കൾ നെട്ടോട്ടത്തിൽ . നാട്ടിൽ നിന്ന് പുതുതായി എത്തിയ വിദ്യാർഥികളുടെ മാതാപിതാക്കളാണ് സീറ്റിനായി സ്കൂളുകളിൽ കയറിയിറങ്ങുന്നത് .ഇന്ത്യൻ സിലബസ് പിന്തുടരുന്ന സ്കൂളുകളിലാണ് അപേക്ഷകരുടെ തിരക്ക് . കൂടാതെ പ്രാദേശികമായി സ്കൂളുകൾ മാറാനായി അപേക്ഷിച്ചവരുമുണ്ട് . യുഎഇയിൽ സീറ്റിന്റെ ലഭ്യത അനുസരിച്ച് ഏപ്രിൽ , സെപ്റ്റംബർ മാസങ്ങളിൽ അഡ്മിഷൻ എടുക്കാറുണ്ട് . ഇതാണ് ഇപ്പോഴത്തെ തിരക്കിനു കാരണം . ടിസി വാങ്ങിപ്പോയ പരിമിത സീറ്റുകളിലേക്ക് നേരത്തെ പ്രവേശന പരീക്ഷ എഴുതി കാത്തിരിക്കുന്നവരെയാണ് പരിഗണിക്കുന്നതെന്ന്…

Read More

വിവാദ പരാമർശങ്ങൾ ഒഴിവാക്കി സ്‌കൂൾ പാഠ്യ പദ്ധതി പരിഷ്‌കരണ കരട്; ‘ലിംഗ നീതിയിൽ അധിഷ്ഠിതമായ വിദ്യാഭ്യാസം’ ഉള്ളടക്കം

വിവാദ പരാമർശങ്ങൾ പൂർണമായും ഒഴിവാക്കിക്കൊണ്ട് പാഠ്യപരിഷ്‌കരണ ചട്ടക്കൂടിന്റെ കരട്. ലിംഗ സമത്വം എന്നതിന് പകരം ലിംഗ നീതി പ്രയോഗിച്ചു കൊണ്ടാണ് കരട് തയ്യാറാക്കിയിരിക്കുന്നത്. നേരത്തെ പാഠ്യപദ്ധതി പരിഷ്‌കരണത്തിനായി തയ്യാറക്കിയ പൊതുചർച്ചാ കുറിപ്പിലെ ഉള്ളടക്കം വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു. ‘ലിംഗ നീതിയിൽ അധിഷ്ഠിതമായ വിദ്യാഭ്യാസം’ എന്ന ഉള്ളടക്കത്തോടെയാണ് കരട് തയ്യാറാക്കിയിരിക്കുന്നത്. ലിംഗ നീതി സാധ്യമാകണമെങ്കിൽ വിവേചനങ്ങൾ ഒഴിവാക്കിക്കൊണ്ട് എല്ലാവർക്കും ഒരേപോലെ അവസരം ഒരുക്കണം. ലിംഗ നീതിയിൽ അധിഷ്ഠിതമായ വിദ്യാഭ്യാസം സാമൂഹ്യപുരോഗതി ഉണ്ടാക്കുമെന്നും കരടിൽ പറയുന്നു. ലിംഗവിവേചനം പ്രോത്സാഹിപ്പിക്കുന്ന എല്ലാം…

Read More

സ്കൂളുകളിൽ ഹിജാബ് നിരോധിച്ചു കൊണ്ടുള്ള വിദ്യാഭ്യാസവകുപ്പിന്റെ ഉത്തരവിനെതിരെ പ്രതിഷേധവുമായി മുഹമ്മദ് ഫൈസൽ എംപി

ലക്ഷദ്വീപിലെ സ്കൂളുകളിൽ ഹിജാബ് നിരോധിച്ചു കൊണ്ടുള്ള വിദ്യാഭ്യാസവകുപ്പിന്റെ ഉത്തരവിനെതിരെ പ്രതിഷേധവുമായി മുഹമ്മദ് ഫൈസൽ എംപി. ഇന്നലെയാണ സ്കൂളുകളിൽ ഏകീകൃത യൂണിഫോം കോഡ് സംബന്ധിച്ച് ഉത്തരവിറക്കിയത്. നടപടി ഉടൻ പിൻവലിക്കണമെന്നും ശക്തമായ പ്രതിഷേധം ഇതിനെതിരെ തുടങ്ങുമെന്നും എംപി വ്യക്തമാക്കി. ടൂറിസത്തിന്റെ പേരിൽ ദ്വീപിൽ നടപ്പാക്കാനൊരുങ്ങുന്ന പുതിയ മദ്യം നയം സമാധാന അന്തരീക്ഷം തകർക്കുന്നതാണെന്നും ഇത് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും കത്ത് നൽകിയെന്നും ഫൈസൽ ദില്ലിയിൽ പറഞ്ഞു. അതേസമയം, ലക്ഷദ്വീപില്‍ മദ്യം ലഭ്യമാക്കുന്നത് സംബന്ധിച്ച് പൊതുജന അഭിപ്രായം തേടിയ സര്‍ക്കാരിന്…

Read More

2023 അധ്യയനവർഷത്തെ ആറാം പ്രവൃത്തിദിനത്തിലെ കണക്കെടുപ്പിൽ പൊതുവിദ്യാലയങ്ങളിൽ 84,000 വിദ്യാർഥികൾ കുറഞ്ഞെന്ന് കണ്ടെത്തൽ

ഈ അധ്യയനവർഷത്തെ ആറാം പ്രവൃത്തിദിനത്തിലെ കണക്കെടുപ്പിൽ പൊതുവിദ്യാലയങ്ങളിൽ കഴിഞ്ഞവർഷത്തേക്കാൾ 84,000 വിദ്യാർഥികൾ കുറഞ്ഞെന്ന് കണ്ടെത്തൽ. എന്നാൽ, ജൂലായ് 15-നു പ്രസിദ്ധീകരിക്കേണ്ടിയിരുന്ന തലയെണ്ണൽ കണക്ക് സർക്കാർ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഈ വർഷം ഇത്രയേറെ കുട്ടികൾ എങ്ങനെ കുറഞ്ഞെന്ന് ആലോചിച്ചു തലപുകയ്ക്കുകയാണ് വിദ്യാഭ്യാസവകുപ്പ്. കോവിഡ് വേളയിൽ പൊതുവിദ്യാലയങ്ങളിൽ എത്തിച്ചേർന്ന വിദ്യാർഥികൾ അൺ എയ്ഡഡ് സ്കൂളുകളിലേക്ക് മടങ്ങാൻ തുടങ്ങിയത് ഒരു കാരണമായി ചൂണ്ടിക്കാട്ടുന്നു. ജനനനിരക്കിലെ കുറവും വിദ്യാർഥികൾ കുറയാനുള്ള കാരണമാവാമെന്ന് വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. കഴിഞ്ഞ അധ്യയനവർഷത്തെ ആറാം പ്രവൃത്തിദിന കണക്കുകളനുസരിച്ച്…

Read More

അധ്യാപക പ്രതിഷേധത്തിന് പിന്നാലെ സ്കൂൾ പ്രവൃത്തി ദിവസം 205 ലേക്ക് പിൻവലിഞ്ഞ് സർക്കാർ

സംസ്ഥാനത്തെ സ്കൂളുകളുടെ പ്രവൃത്തി ദിവസം 210 ൽ നിന്ന് 205 ആകും. ഇക്കാര്യത്തിൽ മുൻ നിലപാടിൽ നിന്ന് സർക്കാർ പിന്നോട്ട് പോയി. ഭരണാനുകൂല സംഘടനയായ കെഎസ്ടിഎ അടക്കം ഉന്നയിച്ച വിമർശനങ്ങൾക്ക് പിന്നാലെയാണ് നടപടി. മധ്യവേനലവധി ഏപ്രിൽ ആറ് മുതലെന്ന പ്രഖ്യാപനത്തിലും മാറ്റമുണ്ട്. നിലവിലെ മാർച്ച് 31 ന് തന്നെയായിരിക്കും ഇനിയും മധ്യവേനലവധി തുടങ്ങുക. ഇത്തവണത്തെ പ്രവേശനോത്സവ പരിപാടി മലയിൻകീഴ് സ്കൂളിൽ നടക്കുമ്പോൾ അധ്യക്ഷ പ്രസംഗത്തിലാണ് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പുതിയ തീരുമാനങ്ങൾ പ്രഖ്യാപിച്ചത്. കൂടിയാലോചനകളില്ലാതെ എടുത്ത തീരുമാനത്തിനെതിരെ…

Read More