സ്കൂൾ കെട്ടിടത്തില്‍ നിന്ന് വീണ് നാല് വയസുകാരി മരണപ്പെട്ട സംഭവം; സ്കൂളിനെതിരെ മുഖ്യമന്ത്രിക്ക് പരാതി

ബംഗളൂരുവിലെ ഡല്‍ഹി പബ്ലിക് സ്‌കൂളില്‍ കെട്ടിടത്തില്‍ നിന്ന് വീണ നാല് വയസുകാരി മരിച്ചു. മലയാളിയായ ജിയന്ന ആൻ ജിറ്റോ ആണ് മരിച്ചത്. സംഭവത്തില്‍ ദുരൂഹത.  അപകടം പറ്റിയത് എങ്ങനെ എന്നതില്‍ ദുരൂഹത തുടരുകയാണ്. സ്‌കൂള്‍ അധികൃതരുടെ വിശദീകരണത്തില്‍ വൈരുദ്ധ്യമുണ്ടെന്നാണ് ആക്ഷേപം. കുഞ്ഞിന് അപകടം പറ്റിയതെങ്ങനെ എന്നതിലാണ് ഇപ്പോഴും വ്യക്തത ലഭിക്കാത്തത്. കുഞ്ഞിന്റെ സുരക്ഷ ഉറപ്പാക്കാതിരുന്ന സ്കൂള്‍ അധികൃതർ സംഭവം ഒതുക്കിത്തീർക്കാൻ ശ്രമിക്കുകയാണെന്നാണ് കുഞ്ഞിന്റെ അച്ഛനമ്മമാർ ആരോപിക്കുന്നത്.സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കൾ മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി എന്നിവർക്ക് പരാതി…

Read More

അമേരിക്കയിലെ സ്‌കൂളില്‍ വെടിവെപ്പ്: ആറാം ക്ലാസുകാരൻ കൊല്ലപ്പെട്ടു; ആറ് പേര്‍ക്ക് പരിക്ക്

അമേരിക്കയിലെ സ്കൂളില്‍ 17-കാരൻ നടത്തിയ വെടിവെപ്പില്‍ ആറാംക്ലാസ് വിദ്യാര്‍ഥി മരിച്ചു. അഞ്ച് വിദ്യാര്‍ഥികള്‍ക്കും സ്കൂള്‍ അഡ്മിനിസ്ട്രേറ്റര്‍ക്കും പരിക്കേറ്റു. അയോവ സംസ്ഥാനത്തെ പെറി ഹൈസ്കൂളിലാണ് വെടിവെപ്പുണ്ടായത്. സ്ഥലത്തെത്തതിയ പോലീസ് വെടിവെപ്പുനടത്തിയ 17കാരനെ പരിക്കുകളോടെ കസ്റ്റഡിയിലെടുത്തു.

Read More

സംസ്ഥാന സ്കൂൾ കലോത്സവ ആവേശത്തിൽ കൊല്ലം; മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവം ഉദ്ഘാടനം ചെയ്തു

കേരള സംസ്ഥാന സ്കൂൾ കലോത്സവ ആവേശത്തിൽ കൊല്ലം. 24 വേദികളിൽ ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി 239 ഇനങ്ങളിൽ 14,000 പ്രതിഭകൾ മാറ്റുരയ്ക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവം ആശ്രാമം മൈതാനത്തെ പ്രധാന വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. അനാവശ്യ മൽസര ബോധം കൊണ്ട് കൗമാര മനസുകൾ കലുഷിതമാക്കരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു. രക്ഷകർത്താക്കൾ അവരുടെ മൽസരമായി ഇതിനെ കാണരുത്. ഇന്ന് പരാജയപ്പെടുന്നവനാവാം നാളെ വിജയിക്കുന്നത്, കല പോയിൻറ് നേടാനുള്ള ഉപാധിയെന്ന് കരുതുന്ന രീതി ഉപേക്ഷിക്കണമെന്നും മുഖ്യമന്ത്രി…

Read More

വൈദ്യുതി ഉപയോഗിച്ച് മീൻ പിടിക്കാനുള്ള ശ്രമത്തിനിടെ വിദ്യാർത്ഥി മരിച്ചു; രണ്ട് പേർ അറസ്റ്റിൽ

മാനന്തവാടി കുഴിനിലം ചെക്ക്ഡാമിനു സമീപം സ്‌കൂൾ വിദ്യാർഥി ഷോക്കേറ്റു മരിക്കാനിടയായ സംഭവത്തിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കുഴിനിലം വിമലനഗർ പുത്തൻ പുരയ്ക്കൽ വീട്ടിൽ പി.വി. ബാബു (38), കുഴിനിലം കോട്ടായിൽ വീട്ടിൽ കെ.ജെ. ജോബി (39) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കണിയാരം ഫാ. ജി.കെ.എം. ഹയർസെക്കൻഡറി സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥി കുഴിനിലം അടുവാൻകുന്ന് കോളനിയിലെ അഭിജിത്ത് (14) ആണ് മരിച്ചത്.  ചൊവ്വാഴ്ച വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. അനധികൃതമായി വൈദ്യുതി…

Read More

സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വം; വേ​ദി​ക​ൾ സം​ബ​ന്ധി​ച്ച്​ അ​ന്തി​മ തീ​രു​മാ​ന​മാ​യി

ഇത്തവണത്തെ സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വം അ​ര​​ങ്ങേ​റു​ന്ന കൊ​ല്ലം ന​ഗ​ര​ത്തി​ലെ വി​വി​ധ ​ഭാ​ഗ​ങ്ങ​ളി​ലെ വേ​ദി​ക​ൾ സം​ബ​ന്ധി​ച്ച്​ അ​ന്തി​മ തീ​രു​മാ​ന​മാ​യി. മ​ന്ത്രി വി ​ശി​വ​ൻ​കു​ട്ടി ഓ​ൺ​ലൈ​നാ​യി പ​​ങ്കെ​ടു​ത്ത അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാ​ണ്​ വേ​ദി​ക​ൾ അം​ഗീ​ക​രി​ച്ച​ത്. ജ​നു​വ​രി നാ​ല്​ മു​ത​ൽ എ​ട്ടു​വ​രെ ന​ട​ക്കു​ന്ന ക​ലോ​ത്സ​വ​ത്തി​ന് ആ​കെ 24 വേ​ദി​ക​ളാ​ണ്​​ ഉള്ളത്. അതിൽ മു​ഖ്യ​വേ​ദി ആ​ശ്രാ​മം മൈ​താ​ന​ത്താ​ണ്​. എ​സ് എ​ൻ കോ​ള​ജ് ഓ​ഡി​റ്റോ​റി​യം, സി ​എ​സ് ഐ ഓ​ഡി​റ്റോ​റി​യം, സോ​പാ​നം ഓ​ഡി​റ്റോ​റി​യം, എ​സ് ​ആ​ർ ഓ​ഡി​റ്റോ​റി​യം, വി​മ​ല ഹൃ​ദ​യ ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ‌​ൾ,…

Read More

നവ കേരള സദസ്; സ്കൂൾ മതിൽ പൊളിക്കുന്നത് എന്തിനെന്ന് കോടതി

നവകേരള സദസിനായി സ്കൂൾ മതിൽ പൊളിക്കുന്നത് സംബന്ധിച്ച് ചോദ്യവുമായി ഹൈക്കോടതി. സ്കൂൾ മതിൽ പൊളിക്കുന്നത് എന്തിനെന്ന് കോടതി ചോദിച്ചു. പൊതുഖജനാവിലെ പണമല്ലേ ഇതിന് ചെലവഴിക്കുന്നതെന്നും കോടതി വിമർശിച്ചു. സംഭവിച്ചു പോയെന്നായിരുന്നു സർക്കാറിന്റെ മറുപടി. കൊല്ലം ചക്കുവള്ളി ക്ഷേത്രം മൈതാനത്തെ നവകേരള സദസ് മാറ്റണം എന്ന ഹർജിയിലായിരുന്നു കോടതിയുടെ വിമർശനം. ആരാണ് നവ കേരള സദസിന്റെ ചുമതല വഹിക്കുന്നതെന്ന് ചോദിച്ച കോടതി, ചീഫ് സെക്രട്ടറിയെ കേസിൽ കക്ഷി ചേർക്കാനും സൈറ്റ് പ്ലാൻ ഹാജരാക്കാനും നിർദേശിച്ചു.

Read More

കലോത്സവ വേദിയിൽ പടക്കം പൊട്ടി; പിന്നാലെ അദ്ധ്യാപകരും രക്ഷിതാക്കളും തമ്മിൽ കൂട്ടയടി

കലോത്സവത്തിലെ സമ്മാനദാനച്ചടങ്ങിനിടെ രക്ഷിതാക്കളും അദ്ധ്യാപകരും വിദ്യാർത്ഥികളും തമ്മിൽ കൂട്ടയടി. ബുധനാഴ്ച രാത്രി പാലക്കാട് മണ്ണാർക്കാട് ഉപജില്ലാ കലോത്സവ വേദിയിലാണ് പടക്കം പൊട്ടിയതിനെ തുടർന്നാണ് സംഭവം. സദസ്സിലും സമീപത്ത് പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾക്കടുത്തും പടക്കം പൊട്ടിയത് ചോദ്യം ചെയ്തതിനെ തുടർന്നാണ് കൂട്ടയടി നടന്നത്. സംഘർഷം നിയന്ത്രിക്കാൻ മറ്റ് മാർഗങ്ങളില്ലാതെ വന്നതോടെ പൊലീസ് ലാത്തി വീശുകയായിരുന്നു.  സംഘാടകർ രംഗം ശാന്തമാക്കാൻ ശ്രമിച്ചെങ്കിലും നടക്കാതെ വന്നതോടെയാണ് പൊലീസിന് ഇടപെടേണ്ടി വന്നത്. ആരാണ് പടക്കം പൊട്ടിച്ചത് എന്നതിനെക്കുറിച്ച് അന്വേഷണം നടത്തേണ്ടതുണ്ട്. അതേസമയം, കണ്ടാലറിയാവുന്ന…

Read More

തൃശൂർ സ്കൂൾ വെടിവെപ്പ്: 1500 രൂപ വില വരുന്ന ബേബി എയർ പിസ്റ്റൾ ഉപയോഗിച്ചാണ് അതിക്രമെന്ന് സ്ഥിരീകരണം

തൃശൂരിൽ സ്കൂളിൽ ബേബി എയർ പിസ്റ്റൾ ഉപയോഗിച്ചാണ് യുവാവ് വെടിവയ്പ് നടത്തിയത് സ്ഥിരീകരിച്ചു. 1500 രൂപ വില വരുന്ന ബേബി എയർ പിസ്റ്റൾ 177 മുളയം സ്വദേശി ജഗൻ സെപ്തംബർ 28 ന് അരിയങ്ങാടിയിലെ ട്രിച്ചൂർ ഗൺ ബസാറിൽ നിന്നാണ് വാങ്ങിയത്. പലപ്പോഴായി അച്ഛനിൽ നിന്ന് വാങ്ങി സ്വരുക്കൂട്ടിവെച്ച പണം ഉപയോഗിച്ചാണ് തോക്ക് വാങ്ങിയതെന്നാണ് ഇയാൾ നൽകിയ മൊഴി. നാട്ടുകാർ പിടിച്ച് പൊലീസിലേൽപ്പിച്ച യുവാവിനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. 2020 മുതൽ ഇയാൾ  മാനസികാരോഗ്യത്തിന് ചികിത്സയിലാണെന്നാണ് യുവാവിന്റെ മാതാപിതാക്കൾ പറയുന്നത്. സ്കൂളിൽ…

Read More

സ്‌കൂളിൽ തോക്കുമായെത്തി വെടിയുതിർത്തു; പൂർവവിദ്യാർഥി പിടിയിൽ

തൃശ്ശൂരിലെ വിവേകോദയം സ്‌കൂളിൽ വെടിവയ്പ്. പൂർവ വിദ്യാർത്ഥിയായ ജഗൻ ആണ് മൂന്ന് തവണ വെടിയുതിർത്തത്. അദ്ധ്യാപകരെയും വിദ്യാർത്ഥികളെയും ഭീഷണിപ്പെടുത്തിയതിന് ശേഷമാണ് ജഗൻ വെടിയുതിർത്തത്. മുളയം സ്വദേശിയായ ജഗനെ സ്‌കൂൾ ജീവനക്കാർ കീഴ്പ്പെടുത്തി പൊലീസിനെ ഏൽപ്പിക്കുകയായിരുന്നു.  ഇയാൾ ലഹരിക്ക് അടിമയാണെന്നാണ് ലഭിക്കുന്ന വിവരം. എയർഗൺ ആണ് ഇയാളുടെ പക്കൽ ഉണ്ടായിരുന്നത്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. വിദ്യാർത്ഥികളുടെ സൈക്കിൾ പാർക്ക് ചെയ്ത സ്ഥലത്തെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിന് ശേഷമാണ് ജഗൻ അദ്ധ്യാപകരുടെ റൂമിലെത്തിയത്. ആക്രമണത്തിന് പിന്നിലെ കാരണമെന്താണെന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്….

Read More

അധ്യാപകരുടെ തമ്മിൽ തല്ല്; ഭാര്യക്കും ഭർത്താവിനും സസ്‌പെൻഷൻ

കോഴിക്കോട് നരിക്കുനി എരവന്നൂർ എ യു പി സ്‌കൂളിലെ അധ്യാപകരുടെ സ്റ്റാഫ് മീറ്റിംഗിനിടയിലെ കയ്യാങ്കളിയിൽ നടപടി. സ്‌കൂളിലെ അധ്യാപിക സുപ്രീനയെയും സുപ്രീനയുടെ ഭർത്താവ് പോലൂർ എൽപി സ്‌കൂളിലെ അധ്യാപകനായ എംപി ഷാജിയെയും അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു. കൊടുവള്ളി എഇഒ യുടെ ശുപാർശ പ്രകാരമാണ് സ്‌കൂൾ മാനേജർ സുപ്രീനയെ സസ്‌പെൻഡ് ചെയ്തത്.  എം പി ഷാജിയെ കുന്നമംഗലം എഇഒ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്. എരവന്നൂർ എയുപി സ്‌കൂളിലെ അഞ്ച് അധ്യാപകരാണ് ഷാജിക്കെതിരെ മർദ്ദന പരാതി നൽകിയത്….

Read More