പാലക്കാട് 20 കുട്ടികളുമായി പോയ സ്കൂൾ ബസ് കനാലിലേക്ക് മറിഞ്ഞു; വിദ്യാർത്ഥികള്‍ക്ക് നിസാര പരിക്ക്

പാലക്കാട് ആലത്തൂർ കാട്ടുശ്ശേരിയിൽ സ്കൂൾ ബസ് മറിഞ്ഞ് അപകടം. ചേരാമംഗലം കനാലിലേക്കാണ് ബസ് മറിഞ്ഞത്. എഎസ്എംഎം ഹയര്‍സെക്കണ്ടറി സ്കൂളിന്‍റെ ബസാണ് മറിഞ്ഞത്. ബസില്‍ 20 കുട്ടികള്‍ ഉണ്ടായിരുന്നു. കുട്ടികള്‍ക്ക് നിസാര പരിക്ക് മാത്രമാണുള്ളത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. വിദ്യാര്‍ത്ഥികളെ ആലത്തൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

Read More

കനത്ത മഴയും ശക്തമായ കാറ്റും; നാളെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് കണ്ണൂർ കളക്ടർ

കനത്ത മഴയെ തുടർന്ന് കണ്ണൂരിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ. ജില്ലയിൽ മഴയും കനത്ത കാറ്റും തുടരുന്ന സാഹച‌ര്യമാണ്. അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജൂലൈ 15 തിങ്കൾ ജില്ലാ കളക്ടർ  അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകൾ, യൂണിവേഴ്സിറ്റി പരീക്ഷകൾ എന്നിവയ്ക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല. 

Read More

ഇനി കുറഞ്ഞ ചെലവിൽ ഡ്രൈവിംഗ് പഠിക്കാം; കെഎസ്ആര്‍ടിസിയുടെ ഡ്രൈവിംഗ് സ്കൂളുകൾക്ക് ഇന്ന് തുടക്കം

കെഎസ്ആര്‍ടിസിയുടെ ഡ്രൈവിംഗ് സ്കൂളുകൾക്ക് ഇന്ന് തുടക്കം. പുതുതായി ആരംഭിക്കുന്ന ഡ്രൈവിംഗ് സ്കൂളിന്‍റെയും സോളാര്‍ പവർ പാനലിന്‍റെയും സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് നിര്‍വ്വഹിക്കും. കുറഞ്ഞ ചെലവിൽ ഉന്നത നിലവാരത്തിൽ ഡ്രൈവിംഗ് പരിശീലനം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് കെഎസ്ആര്‍ടിസിയുടെ പുതിയ സംരംഭം. ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തെ ചൊല്ലി ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകളും സര്‍ക്കാരും തമ്മില്‍ തര്‍ക്കം തുടരുന്നതിനിടെയാണ് കെഎസ്ആര്‍ടിസിയുടെ പുതിയ നീക്കം. ആനയറ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ആസ്ഥാനത്ത് ഉച്ചയ്ക്ക് 12 മണിക്കാണ് ഉദ്ഘാടനം. ഗതാഗത മന്ത്രി…

Read More

സ്കൂൾ വേനൽ അവധി ; ക്രോക്കഡൈൽ പാർക്കിൽ കുട്ടികൾക്ക് സൗ​ജ​ന്യ പ്ര​വേ​ശ​നം

സ്കൂ​ൾ വേ​ന​ല​വ​ധി​യോ​ട​നു​ബ​ന്ധി​ച്ച്​ ജൂ​ലൈ, ആ​ഗ​സ്റ്റ്​ മാ​സ​ങ്ങ​ളി​ൽ ദു​ബൈ​യി​ലെ ക്രൊ​ക്കോ​ഡൈ​ൽ പാ​ർ​ക്കി​ൽ കു​ട്ടി​ക​ൾ​ക്ക്​ സൗ​ജ​ന്യ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കും. 11വ​യ​സ്സ് വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്കാ​ണ്​ വ്യ​ത്യ​സ്ത മു​ത​ല​ക​ളു​ടെ സാ​ന്നി​ധ്യ​ത്താ​ൽ ശ്ര​ദ്ധേ​യ​മാ​യ പാ​ർ​ക്കി​ലേ​ക്ക്​ സൗ​ജ​ന്യ​മാ​യി പ്ര​വേ​ശി​ക്കാ​നാ​കു​ക. സാ​ധാ​ര​ണ പാ​ർ​ക്കി​ലേ​ക്ക്​ പ്ര​വേ​ശ​ന​ത്തി​ന്​ മു​തി​ർ​ന്ന​വ​ർ​ക്ക്​ 95 ദി​ർ​ഹ​മും കു​ട്ടി​ക​ൾ​ക്ക്​ 75 ദി​ർ​ഹ​മു​മാ​ണ്​ നി​ര​ക്ക്. അ​തേ​സ​മ​യം മൂ​ന്നു വ​യ​സ്സു​വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക്​ പ്ര​വേ​ശ​നം നേ​ര​ത്തെ ത​ന്നെ സൗ​ജ​ന്യ​മാ​ണ്. മു​ത​ല​ക​ളു​ടെ സം​ര​ക്ഷ​ണം സം​ബ​ന്ധി​ച്ച്​ ബോ​ധ​വ​ത്ക​ര​ണം ന​ൽ​കു​ന്ന​തി​ന്​ ലോ​ക മു​ത​ല ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് മു​ത​ല​ക​ളു​ടെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ചും അ​വ​യു​ടെ സം​ര​ക്ഷ​ണ​ത്തി​ന്‍റെ ആ​വ​ശ്യ​ക​ത​യെ​ക്കു​റി​ച്ചും അ​വ​ബോ​ധം സൃ​ഷ്ടി​ക്കു​ന്ന​തി​നാ​യി…

Read More

ഒന്നാം വർഷ ഹയർ സെക്കന്‍ററി ക്ലാസ്സുകൾ നാളെ ആരംഭിക്കും

കേരളത്തിൽ ഒന്നാം വർഷ ഹയർ സെക്കന്‍ററി ക്ലാസ്സുകൾ നാളെ ആരംഭിക്കും. വിദ്യാർത്ഥികളെ മന്ത്രി വി ശിവൻകുട്ടിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിൽ രാവിലെ 9 മണിയ്ക്ക് സ്വീകരിക്കും. 2076 സർക്കാർ എയിഡഡ്-അൺ എയിഡഡ് ഹയർസെക്കന്‍ററി സ്കൂളുകളിലാണ് നാളെ പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കുന്നത്. ഇത്രയും വേഗത്തിൽ പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കാൻ കഴിഞ്ഞത് വിദ്യാഭ്യാസവകുപ്പിന്‍റെ വിശ്രമമില്ലാത്ത പ്രവർത്തനങ്ങളുടെ ഫലമായാണെന്നാണ് മന്ത്രി വി ശിവൻകുട്ടി പ്രതികരിച്ചത്.

Read More

പുലി സ്കൂളിലെത്തി… പഠിക്കാനല്ല…; എല്ലാവരെയും ഒന്നു വിറപ്പിച്ചു

വന്യജീവിശല്യം അനുദിനം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. വനമേഖലയോടു ചേർന്നു ജീവിക്കുന്ന കർഷകജനതയാണു വന്യജീവിയാക്രമണത്തിന്‍റെ ഇരകൾ. അയൽ സംസ്ഥാനമായ തമിഴ്നാട്ടിൽനിന്നും വന്യജീവി ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യാറുണ്ട്. കഴിഞ്ഞദിവസം ത​മി​ഴ്‌​നാ​ട് തി​രു​പ്പ​ത്തൂ​ര്‍ ന​ഗ​ര​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ്വ​കാ​ര്യ സ്‌​കൂ​ളി​ല്‍ പു​ലി ക​യറിയതു ഭീകരാവസ്ഥ സൃഷ്ടിച്ചു. പ്രവൃത്തിസമയത്താണ് പുലി സ്കൂൾ വളപ്പിൽ കയറിയത്. തിരുപ്പത്തൂർ ക​ല​ക്ട്രേ​റ്റി​നോ​ട് ചേ​ര്‍​ന്ന് പ്ര​വ​ര്‍​ത്തി​ക്കു​ന്ന മേ​രി ക്വീ​ന്‍ മെ​ട്രി​ക്കു​ലേ​ഷ​ന്‍ സ്‌​കൂ​ളി​ലാണു പു​ലി ക​യ​റി​യ​ത്. സ്‌​കൂ​ളി​ല്‍ വളപ്പിലെത്തിയ പുലി ജീ​വ​ന​ക്കാ​ര​നെ ആ​ക്ര​മി​ച്ചു. പുലിയെ കണ്ടതോടെ വി​ദ്യാ​ര്‍​ഥി​ക​ളെ ക്ലാ​സ് മു​റി​യി​ല്‍ ക​യ​റ്റി പൂ​ട്ടി. അതുകൊണ്ടു…

Read More

ആലപ്പുഴയിൽ സ്കൂൾ ബസിന് തീപിടിച്ചു; കുട്ടികൾ സുരക്ഷിതർ

ചെങ്ങന്നൂരിൽ സ്‌കൂൾ ബസിന് തീപിടിച്ചു. വിദ്യാർത്ഥികളുമായി പോയ ബസിനാണ് തീപിടിച്ചത്. ആല ഗവ. ഹയർസെക്കൻഡറി സ്‌കൂളിന് സമീപം വെച്ചായിരുന്നു അപകടം. മാന്നാർ ഭൂവനേശ്വരി സ്ക്‌കൂളിൻ്റെ ബസിനാണ് തീപിടിച്ചത്. പുക ഉയർന്നതോടെ ഡ്രൈവർ വാഹനം നിർത്തി കുട്ടികളെ പുറത്തെത്തിച്ചു. അപകടത്തിൽ സ്കൂ‌ൾ ബസ് പൂർണമായി കത്തി നശിച്ചു. ബസിൽ 17 കുട്ടികളുണ്ടായിരുന്നു. തലനാരിഴയ്ക്കാണ് വൻ ദുരന്തം ഒഴിവായത്.

Read More

മന്ത്രിക്കൊപ്പം ഇരിക്കാനുള്ള യോഗ്യതയില്ലെന്ന് സംഘാടകർ, പരിപാടിയിൽ നിന്ന് ഒഴിവാക്കി; അമൃത

സ്വന്തം നാട്ടിൽ ഒരു പരിപാടിയുമായി ബന്ധപ്പെട്ട് നേരിടേണ്ടി വന്ന ദുരനുഭവം പങ്കുവച്ച് സീരിയൽ താരവും ഇൻഫ്‌ലുവൻസറുമായ അമൃത നായർ. താൻ പഠിച്ചിരുന്ന സ്‌കൂളിന്റെ ശതാബ്ദി ആഘോഷത്തിൽ പങ്കെടുക്കാൻഅതിഥിയായി ക്ഷണിക്കുകയും പിന്നീട് പരിപാടിയുടെ തലേദിവസം മന്ത്രിക്കൊപ്പം വേദിയിലിരിക്കാനുള്ള യോഗ്യതയില്ലെന്നു പറഞ്ഞ് ഒഴിവാക്കുകയും ചെയ്തുവെന്ന് അമൃത പറയുന്നു. ”ബഹുമതി, പരിഗണന അതുമല്ലെങ്കിൽ നാടൻ ഭാഷയിൽ പറഞ്ഞാൽ വില നൽകുക. എപ്പോഴാണ് ഒരു വ്യക്തിക്ക് ഇതൊക്കെ ഉണ്ടാവുന്നത്. അവൻ അല്ലെങ്കിൽ അവൾ അവരുടെ കർമ്മ പാതയിൽ വിജയിക്കുമ്പോൾ എന്നാണ് എന്റെ വിശ്വാസം….

Read More

മധ്യവേനൽ അവധികഴിഞ്ഞു ; സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറക്കും , സംസ്ഥാനതല പ്രവേശനോത്സവം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും

മധ്യവേനല്‍ അവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ ഇന്നു തുറക്കും. രണ്ടു ലക്ഷത്തി നാല്‍പ്പതിനായിരം കുരുന്നുകള്‍ അറിവിന്റെ ആദ്യക്ഷരം നുകരാന്‍ ഒന്നാം ക്ലാസുകളിലേക്ക് എത്തും. എല്ലാ സ്‌കൂളിലും പ്രവേശനോത്സവത്തോടെയാണ് കുട്ടികളെ വരവേല്‍ക്കുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലുള്ള അധ്യാപക പരിശീലനവും എസ്.എസ്.എല്‍.സി മൂല്യനിര്‍ണയത്തിലെ മാറ്റവും ഈ വര്‍ഷത്തെ പ്രത്യേകതയാണ്. ഈ അധ്യയന വര്‍ഷത്തെ സ്‌കൂള്‍ പ്രവേശനോത്സവം എറണാകുളം ജില്ലയിലെ എളമക്കര ജി.എച്ച്.എസ്.എസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ഒന്നാം ക്ലാസ്സിലേക്ക് ഇതുവരെ വന്നുചേര്‍ന്നത് രണ്ട് ലക്ഷത്തിനാല്‍പത്തി നാലായിരത്തി അറുന്നൂറ്റി നാല്‍പത്തിയാറ്…

Read More

വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറക്കും; വിദ്യാർത്ഥികൾക്ക് ആശംസകളുമായി പൊലീസ്

വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറക്കുമ്പോൾ വിദ്യാർത്ഥികൾക്ക് ആശംസകളുമായി കേരള പൊലീസ്. ഒപ്പം ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചും പൊലീസ് ഓർമ്മിപ്പിക്കുന്നുണ്ട്. ചുറ്റിലേക്കും തലയുയർത്തി നോക്കുക. എന്ത് ആവശ്യത്തിനും ഞങ്ങൾ കൂടെയുണ്ടെന്നാണ് പൊലീസ് പറയുന്നത്. എപ്പോൾ വേണമെങ്കിലും 112 എന്ന നമ്പറിൽ വിളിയ്ക്കാം. അപരിചിതരുമായി ചങ്ങാത്തതിലാക്കുകയോ, അവർ നൽകുന്ന ഭക്ഷണം വാങ്ങി കഴിക്കുകയാ ചെയ്യരുത്. റോഡിലൂടെ നടക്കുമ്പോൾ വലതുവശം ചേർന്ന് നടക്കുക. സീബ്ര ലൈനിൽ മാത്രം റോഡ് മുറിച്ച് കടക്കുക. മൊബൈൽ ഫോണുകൾ ആവശ്യത്തിന് മാത്രം ഉപയോഗിക്കുക….

Read More