ഡൽഹിയിൽ സിആർപിഎഫ് സ്‌കൂളിനു സമീപം സ്ഫോടനം, വിദഗ്ധർ പരിശോധനയാരംഭിച്ചു

ഡൽഹി രോഹിണി പ്രശാന്ത് വിഹാറിലെ സി.ആർ.പിഎഫ് സ്‌കൂളിനു സമീപം ഉച്ചത്തിൽ സ്‌ഫോടനം. സ്‌കൂളിന്റെ മതിലിനോട് ചേർന്ന് രാവിലെ 7.50നാണ് സ്‌ഫോടനമുണ്ടായത്. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഫോറൻസിക് വിദഗ്ധർ സ്ഥലത്തെത്തി പരിശോധനയാരംഭിച്ചു. സ്‌ഫോടനത്തിന്റെ ശബ്ദത്തോടൊപ്പം വലിയ പുക ഉയർന്നതാണ് ആശങ്കയുയർത്തിയത്. സ്ഫോടനത്തെത്തുടർന്ന് സമീപത്ത് നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങളുടെ ഗ്ലാസുകൾ ചിതറിത്തെറിച്ചു. അടുത്തുള്ള കടയിൽ നിന്നും സിലണ്ടർ പൊട്ടിത്തെറിച്ചതുകൊണ്ടാകാം വലിയ ശബ്ദമുണ്ടായതെന്നാണ് നിഗമനം. ഫോറൻസിക് സംഘത്തിനൊപ്പം ഡൽഹി പോലീസിന്റെ സ്പെഷ്യൽ സെൽ ടീമും സംഭവസ്ഥലത്തെത്തി.

Read More

സ്കൂൾ കലോത്സവത്തിൽ പുതുതായി 5 നൃത്ത രൂപങ്ങൾ കൂടി; ഉത്തരവിറക്കി വിദ്യാഭ്യാസ വകുപ്പ്

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പുതുതായി 5 ഗോത്ര നൃത്ത രൂപങ്ങൾ ഉൾപ്പെടുത്തി പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്. മംഗലംകളി, പണിയ നൃത്തം, മലപുലയ ആട്ടം, ഇരുള നൃത്തം, പളിയ നൃത്തം എന്നീ 5 കലാരൂപങ്ങളാണ് പുതുതായി ഉൾപ്പെടുത്തിയത്.  ഈ മത്സരങ്ങൾ കൂടി ഉൾപ്പെടുത്തി സ്കൂൾതലം മുതലുള്ള കലോത്സവം നടത്തണമെന്നാണ് ഉത്തരവിൽ പറയുന്നത്. 2024 – 25 അധ്യായന വർഷത്തെ സ്‌കൂൾ കലോത്സവം 2025 ജനുവരി ആദ്യ വാരം തിരുവനന്തപുരത്താകും നടക്കുക. നേരത്തെ ഡിസംബർ മൂന്നു മുതൽ ഏഴു…

Read More

പാളം മുറിച്ചുകടക്കുമ്പോൾ അപകടം; കോഴിക്കോട് കേൾവി പരിമിതിയുള്ള വിദ്യാർത്ഥി ട്രെയിൻ തട്ടി മരിച്ചു

കേൾവി പരിമിതിയുള്ള വിദ്യാർത്ഥി ട്രെയിൻ തട്ടി മരിച്ചു. ചാലിയം സ്വദേശി ഇര്‍ഫാന്‍ (14) ആണ് മരിച്ചത്. മണ്ണൂര്‍ റെയില്‍വേ ക്രോസിങ്ങിൽ വച്ച് ഇന്ന് രാവിലെയായിരുന്നു അപകടം. സ്കൂളിൽ പോവുന്നതിനായി പാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിൻ ഇടിക്കുകയായിരുന്നു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം അടക്കം നിയമപരമായ നടപടിക്രമങ്ങൾ പൂർത്തീകരിച്ച് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

Read More

സർക്കാർ സ്‌കൂളിലെ ഭക്ഷണത്തിൽ ചത്ത ഓന്ത്; ജാര്‍ഖണ്ഡിൽ 65 വിദ്യാർഥികൾ ആശുപത്രിയിൽ

ജാര്‍ഖണ്ഡിലെ സർക്കാർ സ്‌കൂളില്‍ വിതരണം ചെയ്ത ഭക്ഷണത്തിൽ ചത്ത ഓന്ത്. ദംക ജില്ലയിലെ തൊങ്റ പ്രദേശത്തെ സ്കൂളിലാണ് സംഭവം. ഭക്ഷണം കഴിച്ചതിനു പിന്നാലെ ആരോഗ്യപ്രശ്നങ്ങൾ നേരിട്ട 65 വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവം അന്വേഷിക്കുകയാണെന്ന് തൊങ്‌റ പൊലീസ് സ്റ്റേഷൻ ഇൻചാർജായ ഗുരുചരണ്‍ മന്‍ജി പറഞ്ഞു. ഭക്ഷണം കഴിച്ച ഉടൻ വിദ്യാര്‍ത്ഥികള്‍ ഛര്‍ദിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. തുടര്‍ന്ന് വിദ്യാർഥികളെ മസാലിയയിലെ ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. നിലവില്‍ വിദ്യാർഥികളുടെ ആരോഗ്യ സ്ഥിതി തൃപ്തികരമാണ്.

Read More

കെനിയയിലെ സ്‌കൂളില്‍ തീപിടിത്തം: 17 കുട്ടികള്‍ക്ക് ദാരുണാന്ത്യം, നിരവധി കുട്ടികള്‍ക്ക് പൊള്ളലേറ്റു

കെനിയയില്‍ സ്‌കൂളിലുണ്ടായ തീപിടിത്തത്തില്‍ 17 കുട്ടികള്‍ക്ക് ദാരുണാന്ത്യം. നിരവധി കുട്ടികള്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. നൈറി കൗണ്ടിയിലെ ഹില്‍സൈഡ് എന്‍ഡരാഷ പ്രൈമറി സ്‌കൂളിലാണ് സംഭവം. തീപിടിത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.

Read More

യു.എസിൽ സ്‌കൂളിൽ വെടിവെയ്പ്പ്; നാലു പേർ കൊല്ലപ്പെട്ടു

യു.എസിലെ സ്‌കൂളിലുണ്ടായ വെടിവെയ്പ്പിൽ നാലുപേർ മരിച്ചു. മുപ്പതുപേർക്ക് പരിക്കേറ്റു. ജോർജിയയിലെ അപ്പലാച്ചി ഹൈസ്‌കൂളിലാണ് വെടിവെയ്പ്പുണ്ടായത്. അക്രമിയെന്ന് സംശയിക്കുന്ന ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അക്രമത്തെത്തുടർന്ന് സ്‌കൂൾ ഉച്ചയ്ക്ക് വിട്ടിരുന്നു. സംഭവത്തെ യു.എസ്. പ്രസിഡന്റ് ജോ ബൈഡൻ അപലപിച്ചു. വിവേകശൂന്യമായ തോക്ക് ആക്രമണം കാരണം ജീവൻ നഷ്ടപ്പെട്ടവർക്കായി ഞാനും വിലപിക്കുന്നു. അതിജീവിച്ചവർക്കൊപ്പമുണ്ടാവുമെന്നും ബൈഡൻ പറഞ്ഞു. രാവിലെ പത്തരയോടെയായിരുന്നു ആക്രമണം. ഉടൻതന്നെ എൻഫോഴ്സ്മെന്റ്, ഫയർ/ ഇ.എം.എസ്. ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. കഴിഞ്ഞ ഒരു ദശാബ്ദമായി സ്‌കൂളുകളും കോളേജുകളും ലക്ഷ്യമിട്ട് നിരവധി വെടിവെയ്പ്പ് സംഭവങ്ങളാണ് യു.എസിലുണ്ടായത്.

Read More

വെള്ളാർമല സ്‌കൂളിലെ വിദ്യാർത്ഥികൾ ഇനി മേപ്പാടി ഹൈസ്‌കൂളിൽ; ദുരന്തഭൂമിയിൽ സ്‌കൂൾ തുറക്കുന്നു

വയനാട്ടിലെ ദുരന്തമേഖലയിൽ നാളെ മുതൽ സ്‌കൂളുകൾ തുറന്ന് പ്രവർത്തിക്കും. ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിച്ചിരുന്ന മേപ്പാടി ഹൈസ്‌കൂളിൽ ഉൾപ്പെടെ നാളെ മുതൽ ക്ലാസുകളാരംഭിക്കും. ഉരുൾപൊട്ടലിൽ തകർന്ന വെള്ളാർമല ജിവിഎച്ച്എസ്എസ്, മുണ്ടക്കൈ എൽപി സ്‌കൂൾ എന്നിവ പുനക്രമീകരിക്കാൻ ഉള്ള നടപടികൾ അവസാന ഘട്ടത്തിൽ ആണ്. മേപ്പാടി ജിഎച്ച്എസ്എസിലാണ് വെള്ളാർമല സ്‌കൂൾ ഒരുക്കുന്നത്. മേപ്പാടി പഞ്ചായത്ത് ഹാളിലായിരിക്കും മുണ്ടക്കൈ ജിഎൽപി സ്‌കൂൾ താൽക്കാലികമായി പ്രവർത്തിക്കുക. മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടലിൽ 500 ൽ അധികം വിദ്യാർത്ഥികൾക്കാണ് ഒരൊറ്റ ദിവസം കൊണ്ട് സ്‌കൂളില്ലാതെ ആയത്….

Read More

പത്താംക്ലാസുകാരനെ സഹപാഠി കുത്തിപ്പരുക്കേൽപ്പിച്ച സംഭവം; ഉദയ്പൂരിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു

രാജസ്ഥാനിലെ ഉദയ്പൂരിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സാമുദായിക സംഘർഷ സാധ്യത കണക്കിലെടുത്താണ് നപടി. ഇന്നലെ രാത്രി മുതൽ 24 മണിക്കൂർ നേരത്തേക്ക് പ്രദേശത്ത് ഇന്റർനെറ്റ് നിരോധനവും ഏർപ്പെടുത്തി. പത്താം ക്ലാസുകാരനെ സഹപാഠി കുത്തിപ്പരുക്കേൽപ്പിച്ചതിന് പിന്നാലെയാണ് ചേരിതിരിഞ്ഞുള്ള ആക്രമണമുണ്ടായത്. ഭാട്ടിയനി ചോട്ട പ്രദേശത്തെ സർക്കാർ സ്‌കൂളിലായിരുന്നു സംഭവം. ആക്രമണത്തിൽ മൂന്നോ നാലോ കാറുകൾ അഗ്‌നിക്കിരയായി. നഗരത്തിലെ ബാപ്പൂ ബസാർ, ഹാത്തിപോലെ, ചേതക് സർക്കിൾ അടക്കമുള്ള മേഖലകളിലെ മാർക്കറ്റുകൾ ഇന്നലെ വൈകിട്ടോടെ അടച്ചു. ഷോപ്പിങ് മാളിനു നേരെയുണ്ടായ കല്ലേറിൽ ചില്ലുകൾ തകർന്നു….

Read More

സ്കൂളിൽ തോക്കുമായി എത്തി വിദ്യാർത്ഥി , സഹപാഠിക്ക് നേരെ വെടിയുതിർത്തു ; സംഭവം ആലപ്പുഴയിൽ

സർക്കാർ സ്കൂളിലേക്ക് തോക്കുമായെത്തിയ പ്ലസ് വൺ വിദ്യാർഥി സഹപാഠിക്ക് നേരെ വെടിയുതിർത്തു. ആലപ്പുഴയിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. പ്ലസ് വൺ വിദ്യാർഥികൾ തമ്മിലുണ്ടായ തർക്കത്തിനിടെയാണ് സംഭവം. നഗരത്തിലെ സർക്കാർ സ്കൂളിനു മുന്നിലെ റോഡരികിൽ ചൊവ്വാഴ്ച ഉച്ചയോടെയാണ് വെടിവെപ്പുണ്ടായത്. നിസാര വഴക്കിനെ തുടർന്നുണ്ടായ സംഘർഷം വെടിവെപ്പിൽ കലാശിക്കുകയായിരുന്നു. സ്കൂളിലെ പ്ലസ് വൺ വിദ്യാർഥി സഹപാഠിക്കു നേരേ വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിൽ ആർക്കും സാരമായ പരിക്കില്ല.വിദ്യാർഥികൾ തമ്മിൽ സ്കൂൾവളപ്പിൽ അസഭ്യം പറഞ്ഞതുമായി ബന്ധപ്പെട്ട തർക്കമാണ് അടിപിടിയിലെത്തിയത്. പിന്നീട് ഉച്ചഭക്ഷണ സമയത്ത് സ്കൂളിന്‌ പുറത്തുവെച്ചാണ്…

Read More

മഴ അവധി പ്രധാന അധ്യാപകർക്ക് പ്രഖ്യാപിക്കാം; കോഴിക്കോട് കലക്ടർക്കെതിരെ പ്രതിഷേധം

കനത്ത മഴ പെയ്തിട്ടും ജില്ലയിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിക്കാതെ ആ ചുമതല പ്രധാന അധ്യാപകരുടെ ചുമലിൽ കെട്ടിവച്ചതിൽ കലക്ടർക്കെതിരെ പ്രതിഷേധം. ഒടുവിൽ ഡിപിഐ ഇന്നലെ രാത്രി അടിയന്തര ഓൺലൈൻ യോഗം ചേർന്ന് അവധി പ്രഖ്യാപിക്കാൻ തീരുമാനിക്കുകയായിരുന്നു. കനത്ത മഴയിൽ ജില്ലയിൽ പലയിടത്തും വെള്ളം കയറുകയും മരവും പോസ്റ്റും വീണു ഗതാഗതം മുടങ്ങുകയും ചെയ്തിരുന്നു. എന്നാൽ അവധി പ്രഖ്യാപിക്കാൻ കലക്ടർ സ്‌നേഹില്‍ കുമാര്‍ സിങ് തയാറായില്ല. അതാതു പ്രദേശങ്ങളിലെ സാഹചര്യങ്ങള്‍ പരിഗണിച്ചു സ്‌കൂളുകള്‍ക്കു അവധി നല്‍കുന്ന കാര്യത്തില്‍ പ്രധാനാധ്യാപകര്‍ക്കും പ്രിന്‍സിപ്പല്‍മാര്‍ക്കും…

Read More