
സ്കൂൾ വിദ്യാർത്ഥികളുടെ ബാഗിൽ 50ശതമാനം കുറവ് വരുത്തി കുവൈത്ത്
വിദ്യാർഥികളുടെ ശാരീരികാരോഗ്യം ഉറപ്പാക്കാൻ സ്കൂൾ ബാഗുകളുടെ ഭാരം 50 ശതമാനത്തോളം കുറച്ചതുൾപ്പെടെ ഫലപ്രദമായ നടപടികളുമായി കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം. സ്കൂൾ ബാഗുകളുടെ അമിത ഭാരം കാരണം വിദ്യാർഥികളുടെ ആരോഗ്യപ്രശ്നങ്ങൾ വർധിക്കുന്നതിനെ തുടർന്ന് രക്ഷിതാക്കൾ കടുത്ത ആശങ്ക ഉയർത്തിയതോടെയാണ് പാഠപുസ്തകങ്ങൾ നിറച്ച സ്കൂൾ ബാഗുകളുടെ ഭാരം 50 ശതമാനമാക്കി കുറച്ചത്. പ്രശ്ന പരിഹാരത്തിനായി പാഠപുസ്തകങ്ങളുടെ ഭാരം കുറച്ചാണ് പുതിയ നടപടി. 2024–2025 അധ്യയന വർഷത്തിൽ പാഠപുസ്തകങ്ങൾ 2 വ്യത്യസ്ത ഭാഗങ്ങളായി വിഭജിക്കണം എന്നതുൾപ്പെടെയുള്ള നടപടികളാണ് സ്വീകരിച്ചത്. വിദ്യാഭ്യാസ മന്ത്രി…