
അബൂദബിയിൽ സ്‌കൂൾ നിയമനങ്ങൾക്ക് കർശന മാനദണ്ഡം; നിർദേശങ്ങൾ പുറത്തിറക്കി അഡെക്
അബൂദബിയിലെ സ്വകാര്യ സ്‌കൂളുകൾ നിയമനങ്ങൾക്ക് കർശന നിർദേശങ്ങൾ പുറപ്പെടുവിച്ച് വിദ്യാഭ്യാസ വകുപ്പ്. ആറ് സുപ്രധാന തസ്തികകളിൽ മുഴുസമയ ജീവനക്കാർ നിർബന്ധമാണെന്ന് വിദ്യാഭ്യാസ അതോറിറ്റിയായ അഡെക് നിർദേശം നൽകി. ഇതിൽ ഒന്നുപോലും ഒഴിച്ചിടാൻ പാടില്ല. അധ്യാപകരെ പുറത്താക്കാനും രാജി സമർപ്പിക്കാനും ഇനി അഡെക്കിന്റെ അനുമതി വേണം. അബൂദബിയിലെ സ്വകാര്യ സ്‌കൂളുകളിൽ പ്രിൻസിപ്പൽ, വൈസ് പ്രിൻസിപ്പൽ, ചീഫ് ഇൻറഗ്രേഷൻ ഓഫിസർ, ഹെൽത് ആൻഡ് സെക്യൂരിറ്റി ഓഫിസർ, സോഷ്യൽ വർക്കർ, നഴ്സ് എന്നീ ആറ് തസ്തകകളിൽ മുഴുവൻ സമയ ജീവനക്കാർ ഇനി…