ആശുപത്രി ജനറേറ്ററിലെ വിഷപ്പുക ശ്വസിച്ചു; 50 സ്‌കൂൾ വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം

കാഞ്ഞങ്ങാട്ടെ സ്ത്രീകളുടേയും കുട്ടികളുടെയും ആശുപത്രിയിലെ ജനറേറ്ററിൽ നിന്നുള്ള പുക ശ്വസിച്ച് 50 വിദ്യാർത്ഥികൾ ആശുപത്രിയിൽ. കാഞ്ഞങ്ങാട്ടെ ആശുപത്രിക്ക് സമീപമുള്ള ലിറ്റിൽ ഫ്‌ലവർ സ്‌കൂളിലെ വിദ്യാർഥിനികൾക്കാണ് ശാരീരിക അസ്വസ്തതയും ശ്വാസതടസവും അനുഭവപ്പെട്ടത്. കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും നില ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്.

Read More

സ്കൂൾ കുട്ടികൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം; മധ്യവയസ്കൻ അറസ്റ്റിൽ

ആലപ്പുഴയിൽ സ്കൂൾ കുട്ടികൾക്ക് മുമ്പിൽ നഗ്നത പ്രദർശനം നടത്തിയ മധ്യവയസ്ക്കനെ പൊലീസ് അറസ്റ്റ് ചെയ്തു. പാലമേൽ ആദിക്കാട്ടുകുളങ്ങരയിൽ താമസിക്കുന്ന ചങ്ങനാശ്ശേരി ഫാത്തിമ പുരത്ത് പുതുപറമ്പിൽ നവാസിനെയാണ് നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഉപയോഗിച്ചിരുന്ന വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ഒരു മാസക്കാലമായി കുട്ടികൾ വരുന്ന വിജനമായ വഴികളിൽ കാത്തുനിന്ന് ലൈംഗിക പ്രദർശനം നടത്തുകയായിരുന്നു ഇയാൾ. ഹെൽമറ്റ് ധരിച്ച് സ്കൂട്ടറിൽ റോഡിൽ കാത്തു നിൽക്കുന്ന ഇയാൾ കുട്ടികൾ അടുത്തെത്തുമ്പോൾ ശബ്ദമുണ്ടാക്കി ശ്രദ്ധ ക്ഷണിച്ചാണ് നഗ്നത പ്രദർശനം നടത്തിയിരുന്നത്….

Read More