
വിദ്യാർത്ഥികൾക്ക് സ്കൂൾ ബസുകൾ നിർബന്ധമാക്കണം; സർക്കാർ സ്കൂൾ അധികൃതർ
വിദ്യാർഥികളുടെ സ്കൂളുകളിലേക്കുള്ള യാത്രക്ക് സ്കൂൾ ബസുകളുടെ ഉപയോഗം നിർബന്ധമാക്കണമെന്ന് സർക്കാർ സ്കൂൾ മാനേജർമാർ ആവശ്യപ്പെട്ടു. സ്കൂളുകളുടെ പരിസരങ്ങളിലെയും റോഡുകളിലെയും ഗതാഗതക്കുരുക്ക് കുറക്കാനും വിദ്യാർഥികൾക്ക് സുരക്ഷിത യാത്ര ഉറപ്പാക്കാനും സ്കൂൾ ബസുകളുടെ ഉപയോഗം സഹായകമാവുമെന്ന് പ്രാദേശിക ദിനപത്രമായ ‘അൽ റായ’യോട് വിവിധ സ്കൂൾ മേധാവികൾ ആവശ്യപ്പെട്ടു. സ്കൂൾ പരിസരങ്ങളിലും, അതിരാവിലെയും സ്കൂൾ അടക്കുന്ന സമയങ്ങളിലും പ്രധാന റോഡുകളിൽ ഗതാഗതക്കുരുക്ക് വർധിക്കാൻ സ്കൂളുകളിലേക്കുള്ള സ്വകാര്യ വാഹനങ്ങളുടെ ഉപയോഗം കാരണമാകുന്നു. ഈ സാഹചര്യത്തിൽ സ്കൂൾ ബസുകൾ നിർബന്ധമാക്കണമെന്നാണ് ആവശ്യം. രാജ്യത്തെ സർക്കാർ…